For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ ദുൽഖറിനെ നായകനാക്കില്ല, കാരണം വെളിപ്പെടുത്തി ജൂഡ്

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. പ്രേക്ഷകർ മാത്രമല്ല താരങ്ങളുടെ ഇടയിലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. സിനിമാ പരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മെഗാസ്റ്റാർ സിനിമ സ്വപ്നം കാണുന്ന സാധാരണക്കാർക്ക് ഒരു പ്രചോദനമാവുകയായിരുന്നു. മെഗാസ്റ്റാർ എന്ന പദവിയ്ക്ക് പിന്നിൽ കഷ്ടപ്പാടിന്റെ ഒരു വലിയ കഥ തന്നെ പറയാനുണ്ട്. ഉയർച്ച താഴ്ചകളിലൂടെയായിരുന്നു സിനിമയിൽ 50 വർഷങ്ങൾ താരം പൂർത്തിയാക്കിയത്.

  ഭാവിയിലെ സൂപ്പർ നായിക; അനിഖയുടെ കിടിലൻ ഫോട്ടോ ഷൂട്ട്

  mammootty

  നടനെന്ന നിലയില്‍ എന്നെ തരംതാഴ്ത്തി; ഒരുപാട് അപമാനിക്കപ്പെട്ടു, കടന്നു വന്ന വഴിയെ കുറിച്ച് മമ്മൂട്ടി

  1971 ൽ പുറത്ത് ഇറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയത്. ചെറിയ കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. 1980 ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക ശ്രദ്ധിക്കപ്പെടുന്നത്. ഒരു സിനിമ കഥയ്ക്ക് സമാനമായിരുന്നു മെഗാസ്റ്റാറിന്റെ സിനിമാ ജീവിതം. ഇപ്പോഴിത മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാനുള്ള ആഗ്രഹം വെളിപ്പടുത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. കേരള കൗമിദി ഫ്ലാഷിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  മമ്മൂട്ടിയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി മോഹൻലാൽ, പ്രിയപ്പെട്ട ലാലിന് നന്ദി പറഞ്ഞ് സ്വന്തം ഇച്ചാക്ക

  ജൂഡ് ആന്തണി ജോസഫിന്ഡറെ ആദ്യത്തെ ചിത്രമായ ഓം ശാന്തി ഓശാനക്ക് മുമ്പ് തന്നെ മമ്മൂട്ടിയുടെ ബയോപിക് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് കൗമുദി ഫ്ലാഷിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. ഇത മമ്മൂക്കയോട് പറഞ്ഞപ്പോൾ ഇപ്പോ ചെയ്യേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അദ്ദേഹം സമ്മതിച്ചാൽ ഞങ്ങൾ റെഡിയാണെന്നാണ് താരം പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയാകാൻ ദുൽഖർ സൽമാനെ പരിഗണിക്കില്ലെന്നും ജൂഡ് പറയുന്നുണ്ട്.

  മമ്മൂക്ക സമ്മതിച്ചാൽ നിവിൻ പോളിയാകും മമ്മൂക്കയെ അവതരിപ്പിക്കുക. നിവിൻ ഒരു കട്ട മമ്മൂക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മൂക്ക ഫാൻസ് അസോസിയേഷൻ അംഗമായിരുന്നു. നിവിൻ തന്നെയാണ് മമ്മൂക്കയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ ഒരു സിനിമയാക്കുന്നതിനെ കുറിച്ച് പറഞ്ഞത്. ആ പുസ്തകം വായിക്കാനും എന്നോട് പറഞ്ഞിരുന്നു. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതും നിവിൻ തന്നെയായിരുന്നു.

  മമ്മൂട്ടിയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ദുൽഖറിനെ പരിഗണിക്കില്ലെന്നും ജൂഡ് പറയുന്നുണ്ട്. കാരണം, അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു നടന്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ടുതന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചതെന്ന് ജൂഡ് ഫ്ലാഷിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. താരങ്ങൾക്കിടയിൽ പോലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ആഗസ്റ്റ് 6 ന് മെഗാസ്റ്റാർ സിനിമയിൽ എത്തി 50 വർഷം പൂർത്തിയായിരിക്കുകയാണ്.

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. പ്രീസ്റ്റ്, വൺ എന്നീ ചിത്രങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. തിയേറ്റർ റിലീസായിട്ടായിരുന്നു എത്തിയത്. മികച്ച കാഴ്ചക്കാരെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. വീരാടപർവ്വമാണ് പുറത്ത് വരാനുള് മമ്മൂട്ടി ചിത്രം. ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോഴാണ് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട് വില്ലനായിട്ടാണ് താരം എത്തുന്നതെന്നാണ് സൂചന. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചപ്പോഴാണ് വീരാടപർവ്വത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയു അമൽ നിരദും ഒരുമിക്കുന്ന ചിത്രമാണിത്.

  English summary
  Jude Anthany Revealed Why he not casted dulquer salmaan in Mammootty's biopic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X