twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂലൈ 4 ദിലീപിന്റെ ഭാഗ്യദിനമായിരുന്നു... പക്ഷെ ഇന്നലെ സംഭവിച്ചതെന്താണ്..?

    |

    മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തി. അവിടെ നിന്നും സഹനടന്‍, നായകന്‍ എന്നിങ്ങനെ സിനിമയിലെ ഓരോ മേഖലകളിലൂടെയും വളര്‍ന്ന് ജനപ്രിയ താരമായി മാറിയ ആളാണ് ദിലീപ്. 1991 മുതല്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ദിലീപിന് കഴിഞ്ഞ വര്‍ഷമായിരുന്നു ജീവിതത്തിലെ ഏറ്റവും മോശമപ്പെട്ട കാലം.

    നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതും ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങളെല്ലാം ദിലീപിന്റെ പേരിലാണ്. എന്നാല്‍ ആരും അറിയാതെ ദിലീപിന്റെ പ്രിയപ്പെട്ടൊരു ദിവസം കടന്ന് പോയിരിക്കുകയാണ്. ഇന്നലെയായിരുന്നു ആ ദിവസം. അതിന്റെ പ്രത്യേകത എന്താണെന്ന് അറിയാന്‍ തുടര്‍ന്നും വായിക്കാം.

    ദിലീപിന്റെ ഭാഗ്യ ദിനം

    ദിലീപിന്റെ ഭാഗ്യ ദിനം

    ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഭാഗ്യ ദിവസം ഉണ്ടായിട്ടുണ്ടാവും. ജനപ്രിയ നടന്‍ ദിലീപിന് അത് ജൂലൈ 4 ആണ്. താരത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നത് ജൂലൈ 4 നായിരുന്നു. ഇതാണ് ജൂലൈ നാലും ദിലീപിന്റെ ജീവിതവുമായിട്ടുള്ള ബന്ധത്തിന് കാരണം. വീണ്ടുമൊരു ജൂലൈ നാല് കടന്ന് പോവുമ്പോള്‍ ഇതിനെ ആരും ഓര്‍ത്തിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതും താരത്തിന്റെ പേരിലുള്ള ആരോപണങ്ങളുമായിരുന്നു ഇതിന് കാരണം.

    ഈ പറക്കും തളിക

    ഈ പറക്കും തളിക

    ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു ഈ പറക്കും തളിക. 2001 ജൂലൈ 4 നായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. വിആര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം താഹയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ദിലീപിന്റെ നായികയായി നിത്യ മേനോന്‍ അഭിനയിച്ചപ്പോള്‍.. കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മച്ചാന്‍ വര്‍ഗീസ്, തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. എക്കാലത്തും മലയാളികളെ ചിരിപ്പിക്കുന്ന മികച്ച കോമഡി ചിത്രമായിരുന്നു ഈ പറക്കും തളിക.

    മീശമാധവന്‍

    മീശമാധവന്‍

    ഈ പറക്കും തളികയ്ക്ക് ശേഷം നാലോളം സിനിമകള്‍ റിലീസിനെത്തിയിരുന്നു. എല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണെങ്കിലും ദിലീപ് കാവ്യ മാധവന്‍ ജോഡികളുടെ മീശമാധവന്‍ ആയിരുന്നു ജൂലൈ നാലിന് എത്തിയ മറ്റൊരു സിനിമ. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമ 2002 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. റോമാന്റിക് കോമഡി ചിത്രമായിരുന്ന മീശമാധവനില്‍ ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍ അഭിനയിച്ചിരുന്നു. ഇന്ദ്രജിത്ത്, ജഗതി, കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

    സിഐഡി മൂസ

    സിഐഡി മൂസ

    ദിലീപിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത സിനിമയില്‍ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി, ഭാവന എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കോമഡി മൂവിയായി തിയറ്ററുകളിലേക്ക് എത്തിയ സിഐഡി മൂസ ജോണി ആന്റണിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. 2003 ജൂലൈ നാലിനായിരുന്നു സിഐഡി മൂസ റിലീസിനെത്തിയത്.

    പാണ്ടിപ്പട

    പാണ്ടിപ്പട

    റാഫി മെക്കര്‍ട്ടിന്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച സിനിമയായിരുന്നു പാണ്ടിപ്പട. ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, നവ്യ നായര്‍, കൊച്ചിന്‍ ഹനീഫ, പ്രകാശ് രാജ്, രാജന്‍ പി ദേവ്, സലീം കുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2005 ജൂലൈ നാലിനായിരുന്നു പാണ്ടിപ്പട റിലീസ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലെ കഥ പറഞ്ഞിരുന്ന സിനിമയും കോമഡിയായിരുന്നു ഇതിവൃത്തമാക്കിയിരുന്നത്.

    ജൂലൈ 4

    ജൂലൈ 4

    ജൂലൈ നാല് ഭാഗ്യദിനമായതോടെ ആ പേരിലും ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയില്‍ ദിലീപും റോമയുമായിരുന്നു നായിക നായകന്മാര്‍. സിനിമയുടെ പേരില്‍ ഭാഗ്യം ഉണ്ടായിരുന്നെങ്കിലും ജൂലൈ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. എന്നാല്‍ പ്രതീക്ഷിച്ച പോലെ വിജയിക്കാതെ ജൂലൈ നാല് തിയറ്ററുകളില്‍ പൂര്‍ണ പരാജയമായി മാറുകയായിരുന്നു.

    English summary
    July 4th Dileep's lucky day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X