For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  12 സിനിമയിൽ അഭിനയിച്ചിട്ടും പേടി തോന്നിയത് മഞ്ജു വാര്യരെ കണ്ടപ്പോൾ; ആമി സിനിമയിലെ അനുഭവം പറഞ്ഞ് ജ്യോതി കൃഷ്ണ

  |

  സൂപ്പര്‍സ്റ്റാറെന്നും ലേഡീ സൂപ്പര്‍സ്റ്റാറെന്നും വിശേഷിപ്പിക്കാറുള്ള മഞ്ജു വാര്യര്‍ക്കിന്ന് ജന്മദിനമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൊക്കെ മഞ്ജുവിന് ജന്മദിന സന്ദേശങ്ങള്‍ അയച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരറാണിയുടെ ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചുമൊക്കെ പലരും വാഴ്ത്തി കഴിഞ്ഞു. ഇപ്പോഴിതാ നടി ജ്യോതി കൃഷ്ണയും മഞ്ജു വാര്യരെ പറ്റി വാചാലയായിരിക്കുകയാണ്.

  സാരിയിൽ അതീവ സുന്ദരിയായി ദംഗൽ നായിക, സന ഫാത്തിമയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

  കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ചെറിയൊരു റോളില്‍ ജ്യോതി അഭിനയിച്ചിരുന്നു. തന്നെ ആ കഥാപാത്രത്തിന് വേണ്ടി ക്ഷണിച്ചതിനെ കുറിച്ചാണ് ജ്യോതി പറയുന്നത്. ഒപ്പം സിനിമ കണ്ട് തുടങ്ങിയ കാലത്തേ മനസില്‍ കയറി കൂടിയ നായിക സങ്കല്‍പ്പത്തോടുള്ള സ്‌നേഹവും ജ്യോതി പങ്കുവെക്കുന്നു. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

  ''ദിവസം ഏതാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. കമല്‍ സര്‍ വിളിച്ചു അദ്ദേഹത്തിന്റെ പുതിയ സിനിമ ആമിയില്‍ ഒരു കാരക്ടര്‍ ഉണ്ട്. ആമിയുടെ ബാല്യകാല സുഹൃത്ത് ആയ മാലതിക്കുട്ടി. സിനിമയില്‍ ഒരുപാട് നേരമൊന്നുമില്ല എങ്കിലും ചോദിക്കാണ്, ജ്യോതിക്ക് ആ കാരക്ടര്‍ ചെയ്യാന്‍ പറ്റുമോ? ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഞാന്‍ യെസ് പറഞ്ഞു.. 90's ജനിച്ച ആളുകള്‍ക്കു ഒരു പക്ഷെ ഞാന്‍ ഇനി പറയുന്നത് കൂടുതല്‍ മനസിലാകും. ഞങ്ങളൊക്കെ സിനിമ കണ്ടു തുടങ്ങുന്ന കാലത്തു ഏറ്റവും കൂടുതല്‍ കണ്ട മികച്ച നടിയാണ് മഞ്ജു വാര്യര്‍.

  അന്നൊക്കെ അടുക്കളയില്‍ അമ്മയും ചെറിയമ്മയും ഒക്കെ അവരുടെ അഭിനയത്തെ വര്‍ണിച്ചു സംസാരിക്കുന്നത് ഒരുപാട് കേട്ടിരുന്നിട്ടുണ്ട്. വലുതാകുമ്പോള്‍ അവരെപ്പോലെ ഒരു നല്ല നടിയാകണം എന്ന ചിന്ത അന്ന് മനസ്സില്‍ ഉറച്ചു പോയതാണ്. ആമി എന്ന സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചതും ആ ഒരൊറ്റ കാര്യം മാത്രമായിരുന്നു. ഒരുപാട് തവണ പലയിടത്തു വെച്ച് ഞങ്ങള്‍ കണ്ടു. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു നോക്ക് കാണാന്‍ ആളുകള്‍ തടിച്ചു കൂടുന്നത് കണ്ടു.

  മീനാക്ഷി മഞ്ജു വാര്യരിലേക്ക് തിരിച്ച് വന്നേക്കാം, അതുപോലെ ബാലയുടെ കുഞ്ഞും; വീഡിയോയ്ക്ക് കമൻ്റുമായി ആരാധകർ- വായിക്കാം

  പുഞ്ചിരിച്ച മുഖത്തോടെ അല്ലാതെ ഇതുവരെ അവരെ കണ്ടിട്ടില്ല. ആമി എന്റെ പന്ത്രണ്ടാമത്തെ സിനിമ ആയിരുന്നു. ഒരിക്കലും ഒരു സിനിമയിലും എനിക്ക് പേടി തോന്നിയിട്ടില്ല.. കോണ്‍ഫിഡന്‍സ് ഒരിക്കലും താഴെ പോകാറുമില്ല. എന്നാല്‍ ആമിയിലെ എന്റെ ആദ്യത്തെ ഷോട്ട് എടുക്കുന്ന സമയത്തു ഞാന്‍ ഉറപ്പിച്ചു അടുത്ത പത്തു സെക്കന്റിനുള്ളില്‍ ഞാന്‍ തലചുറ്റി വീഴും ന്നു.. അത്രയ്ക്കു ടെന്‍ഷന്‍ ആയിരുന്നു എനിക്ക്. അന്ന് ഞാന്‍ ഒരു കാര്യം മനസിലാക്കി മഞ്ജു ചേച്ചി.. നിങ്ങളെ പോലെ ആകാന്‍ നിങ്ങള് മാത്രമേ ഉള്ളു.

  ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെട്ടതാണ്; ഡിവോഴ്‌സ് വാര്‍ത്തക്കിടയില്‍ സാമന്ത പറഞ്ഞ കാര്യങ്ങള്‍ വൈറല്‍- വായിക്കാം

  Manju Warrier biography | മഞ്ജു വാര്യരുടെ ജീവചരിത്രം | FilmiBeat Malayalam

  മലയാള സിനിമയ്ക്ക് എന്നും അഹങ്കാരത്തോടെ തന്നെ പറയാം മഞ്ജു വാര്യര്‍ എന്ന പേര്. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്റെ ആമിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ജ്യോതി കൃഷ്ണ കുറിച്ചിരിക്കുന്നത്. ഒപ്പം ആമി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയും നടി കൊടുത്തിരുന്നു. ജ്യോതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ലേഡി സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

  കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ്, പറക്കാന്‍ വെമ്പുന്ന സ്ത്രീകളുടെ ആള്‍രൂപം- വായിക്കാം

  English summary
  Jyothi Krishna Opens Up Her Working Experience With Birthday Girl Manju Warrier In Aami Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X