For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ! മോഹന്‍ലാല്‍ സൂര്യയെ കാത്തത് വെറുതെയല്ല! അടപടലം ട്രോളാണ്!

  |

  തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളായ സൂര്യയും മോഹന്‍ലാലും ഒരുമിച്ച് സിനിമയുമായി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കാപ്പാനെന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മോഹന്‍ലാലും സൂര്യയും ഒരുമിച്ചത് കെവി ആനന്ദിന്റെ ചിത്രത്തിന് വേണ്ടിയാണ്. ആര്യയും സയേഷമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം സൂര്യ ശക്തമായി തിരിച്ചെത്തിയിരിക്കുന്നത് ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്.

  കാപ്പാന്‍ സിനിമ ഇറങ്ങിയതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ട്രോളുകള്‍ വൈറലായി മാറുന്നത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തിയപ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് എത്തിയത്. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാളക്കരയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിങ്കവും നരസിഹംവും ഒരുമിച്ചെത്തിയത് ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. താരങ്ങളുടെ ഫ്‌ളക്‌സിന് മുകളില്‍ പാലഭിഷേകവും ആരാധകര്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഏറെ ഇഷ്ടമാണ് തനിക്കെന്ന് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നും സൂര്യ പറഞ്ഞിരുന്നു. അമ്മമഴവില്ലില്‍ മുഖ്യാതിഥിയായെത്തിയത് സൂര്യയായിരുന്നു. സൂര്യ മലയാളികളുടെ കൂടി താരമാണെന്നായിരുന്നു നേരത്തെ മമ്മൂട്ടി പറഞ്ഞത്. കാപ്പാനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതോര്‍ക്കുന്നത് നല്ലതാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

  സൂര്യ നിറഞ്ഞാടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. തന്‍രെ കഥാപാത്രത്തോട് 100 ശതമാനം ആത്മാര്‍ത്ഥതയാണ് സൂര്യ പുലര്‍ത്തിയതെന്നാണ് രമേഷ് ബാലയും പറഞ്ഞത്. എസ്പിജി കമാന്‍ഡോയായും കര്‍ഷകനായും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്.

  സൂര്യയും മോഹന്‍ലാലും മാത്രമല്ല ആര്യയും ചിത്രത്തില്‍ സു്പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആര്യ പങ്കുവെച്ചിരുന്നു. ആരയ സന്തോഷത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല.

  സൂര്യയുടെ കരിയറിലെ അടുത്ത ഹിറ്റ് ചിത്രമായി കാപ്പാന്‍ മാറുമോയെന്ന തരത്തിലുള്ള പ്രവചനങ്ങളും നേരത്തെ തന്നെ നടന്നിരുന്നു. അയനിലൂടെ 3 സംസ്ഥാനത്ത് 100 ദിനമെന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ തമിഴില്‍ ഒരു നടനും കഴിഞ്ഞിട്ടില്ല. കേരളത്തില്‍ 100 ശതമാനം ഒക്യുപെന്‍സിയോടെ പ്രദര്‍ശിപ്പിച്ച ചിത്രമെന്ന റെക്കോര്‍ഡും അയന് സ്വന്തമാണ്.

  സിനിമ ആവറേജേയുള്ളൂവെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ കേരളത്തില്‍ 13 ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിനായി ചാര്‍ച്ച് ചെയ്തത്. ഇതേക്കുറിച്ചറിഞ്ഞപ്പോള്‍ ഹേറ്റേഴ്‌സിന്റെ ഭാവം ഇതായിരുന്നു.

  സിനിമ മികച്ചതാണെന്നെ തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. രാത്രി 12 മണിക്കും സ്‌പെഷല്‍ ഷോയുണ്ടായിരുന്നു. ഹൗസ്ഫുളായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം 2 സ്‌ക്രീനും കൂടി ഓപ്പണ്‍ ചെയ്തുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

  നാളുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ചിത്രത്തിന് ഇത്രയുമധികം തിരക്ക് കാണുന്നത്. ഈ കാഴ്ചയുടെ സന്തോഷം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു.

  സൂര്യയ്‌ക്കൊപ്പം മികച്ച കെമിസ്ട്രിയാണ് പുറത്തെടുത്തത്. ആക്ഷന്‍ പാക്കഡ് സിനിമയിലെ കെമിസ്ട്രിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  മോഹന്‍ലാല്‍ ഇങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത് ഇതാണെന്നായിരുന്നു ഒരുവിഭാഗം ഫാന്‍സിന്റെ കണ്ടെത്തല്‍. പറന്നടിക്കുന്ന മോഹന്‍ലാലിനെയായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്.

  Kaappaan Movie Review | Mohanlal | Suriya | K V Anand | FilmiBeat Malayalam

  സൂര്യയും കെവി ആനന്ദും ഒരുമിച്ചെത്തിയ ചിത്രങ്ങളില്‍ മികച്ചത് അയനായിരുന്നുവെങ്കില്‍ ഇനിയങ്ങോട്ട് അത് കാപ്പാനായിരിക്കുമെന്നാണ് ആരാധകര്‍ പറഞ്ഞത്. ട്രോളര്‍മാരും ഇത് തന്നെയാണ് പറഞ്ഞത്.

  English summary
  Kaappan Release social media trending.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X