For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  18 വർഷമായി വിനീതിനെ സംഗീത സംവിധായകര്‍ വിളിക്കുന്നു, ഉഗ്രൻ മറുപടിയുമായി കൈലാസ് മേനോന്‍

  |

  പിന്നണി ഗായകനായി സിനിമയിൽ എത്തി പിന്നീട് അഭിനേതാവ്, സംവിധായകൻ, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. 2002 ൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച വിനീതിന് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മനോഹരമായ ഗാനങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. മലയാള സിനിമയിലെ മുൻനിര പിന്നണി ഗായകരിൽ ഒരാളാണ് വിനീത്.

  നടി അമല പോളിന്റെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഇടത് രാഷ്ട്രീയ നിരീക്ഷകൻ റെഡി ലുക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. വിനീതിനേയും അദ്ദേഹത്തിന്റെ പാട്ടുകളേയും വിമർശിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു,. ഇപ്പോഴിത റെജി ലൂക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ. സോഷ്യൽ മീഡിയയിലൂടെയാണ് കൈലാസ് മേനോന്റെ പ്രതികരണം. വിനീതിനോടൊപ്പം വർക്ക് ചെയ്ത അനുഭവവും പങ്കുവെച്ചിട്ടുണ്ട്.

  കൈലാസ് മേനോന്റെ വാക്കുകള്‍ ഇങ്ങനെ. ആദ്യമായി വിനീതിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂര്‍ പോലും എടുക്കാതെ പാടി തീര്‍ത്തു..ഞാന്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ റെക്കോര്‍ഡിങ് സെഷന്‍ ആയിരുന്നു അത്. പാടുന്ന ഭൂരിഭാഗം ടേക്കുകളും പെര്‍ഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോര്‍ഡിങ് കഴിഞ്ഞത്.

  സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകള്‍ പാടാം, പക്ഷെ 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉള്ളത് കൊണ്ടും കൂടിയാണെന്ന് കൈലാസ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

  ചാനൽ ചർച്ചകളിലും മറ്റും സജീവസാന്നിധ്യമായ റെജി ലൂക്കോസ് ഇക്കഴിഞ്ഞ ദിവസമാണ് വിനീതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കുറിപ്പ് ഇങ്ങനെ...
  എന്നോട് ആരെങ്കിലും എനിക്ക് അരോചകമായത് എന്തെന്ന് ചോദിച്ചാൽ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസൻ) പാട്ട് കേൾക്കുന്നതാണെന്ന് നിസംശ്ശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുളള ഇദ്ദേഹത്തിന്റെ പാട്ടുകൾ മലയാള സംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് എന്തെന്നറിയാത്ത മനുഷ്യനാണെന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെന്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ്ങ് കാരൻ തകർക്കുന്നത്. എന്നായിരുന്നു കുറിപ്പ്

  നിമിഷ നേരം കൊണ്ട് റെജി ലൂക്കോസിന്റെ പോസ്റ്റ് വൈറലാവുകയായിരുന്നു.രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.വില കുറഞ്ഞ രാഷ്ട്രീയ കളിയിലെ പക തീർക്കാൻ ഇത്രയും സർഗ്ഗ പ്രതിഭയുളള കലകാരനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം ആരാധകരുടേയും പ്രതികരണം. ‌‌പോസ്റ്റ് വൈറലാകാനും അതിലൂടെ പ്രശസ്തി നേടാനും വേണ്ടിയാണ് റെജി ഇതുപോലെ നിലവാരമില്ലാത്ത തരത്തിൽ സംസാരിക്കുന്നത് എന്നും നിരവധി പേർ പറഞ്ഞു.

  Read more about: vineeth sreenivasan
  English summary
  Kailas Menon React Facebook Post About Vineeth Sreenivasan,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X