For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാജള്‍ അഗര്‍വാളിന്റെ ഹണിമൂണ്‍ പ്ലാനുകള്‍ പൊളിഞ്ഞോ... നിര്‍മാതാക്കളെ പിണക്കാന്‍ പറ്റില്ലെന്ന് താരം

  |

  രാജകീയ പ്രൗഢിയോടെ തന്നെ കാജള്‍ അഗര്‍വാളിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം നടന്നു. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ആളും ആരവവും കുറവായിരുന്നെങ്കിലും പ്രൗഢിയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയാത്ത ആരാധകരും സിനിമാ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസകള്‍ അറിയിച്ചു.

  സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹ തിരക്കുകള്‍ കഴിഞ്ഞതോടെ അടുത്ത ചോദ്യം ഉയരാന്‍ തുടങ്ങി. എവിടേക്കാണ് കാജളും ഗൗതമും ഹണിമൂണ്‍ ആഘോഷിക്കാനായി പോകുന്നത് എന്നാണ് ഇനി പാപ്പരാസികള്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഉടനൊന്നും അങ്ങനെയൊരു ഹണിമൂണ്‍ ട്രിപ്പ് ഉണ്ടാവില്ല എന്നാണ് കാജളിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

  kajalagarwalweding

  ഏറ്റെടുതത് സിനിമകളുമായി തിരക്കിലാണ് നിലവില്‍ കാജള്‍ അഗര്‍വാള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷൂട്ടിങ് നീട്ടി വയ്ക്കാന്‍ കഴിയില്ല. നിര്‍മാതാക്കളെ പിണക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 യിലാണ് അടുത്തതായി കാജള്‍ അഗര്‍വാള്‍ അഭിനയിക്കുന്നത്. കമല്‍ ഹസനാണ് ചിത്രത്തിലെ നായകന്‍.

  അതുകൊണ്ട് മാത്രമല്ല, കൊവിഡ് 19 പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതിനോട് ഇരു കൂട്ടരുടെയും ബന്ധുക്കള്‍ക്ക് തീരെ താത്പര്യമില്ല. ഈ സാഹചര്യത്തില്‍ യാത്രകള്‍ കുറയ്ക്കുന്നതാണ് സുരക്ഷിതം എന്നതിനാല്‍ ഹണിമൂണ്‍ മാറ്റി വച്ചിരിയ്ക്കുകയാണത്രെ.

  നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് കാജളും ഗൗതമും വിവാഹത്തിലൂടെ ഒന്നായത്. മുംബൈ ബേസ്ഡ് ഇന്റീരിയല്‍ ഡിസൈനറാണ് കാജള്‍ അഗര്‍വാളിന്റെ ഭര്‍ത്താവ് ഗൗതം കിച്‌ലു. വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളുടെയും വിവാഹത്തിന്റെയും തുടര്‍ന്ന് നടന്ന റിസപ്ഷന്റേയും ഉള്‍പ്പടെയുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്റര്‍ ട്രെന്റിങില്‍ മുന്നിലായിരുന്നു കാജളിന്റെ വിവാഹം.

  പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

  ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് അവസാനം നല്‍കിക്കൊണ്ട് വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് കാജള്‍ തന്നെയാണ്. തന്റെ കരിയറിലുടനീളം പിന്തുണ നല്‍കിയ ആരാധകര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തന്നെ അനുഗ്രഹിക്കണം എന്നായിരുന്നു കാജള്‍ പറഞ്ഞത്. വിവാഹ ശേഷവും നിങ്ങള്‍ക്ക് വേണ്ടി എനിക്കേറ്റവും ഇഷ്ടമുള്ള ജോലി ചെയ്തുകൊണ്ടിരിയ്ക്കുമെന്നും, സിനിമ ഉപേക്ഷിക്കില്ല എന്നും കാജള്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Kajal Aggarwal's Honeymoon Plans postponed due to the pandemic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X