For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടൽ തീരത്ത് ഗംഭീര ലുക്കിൽ കാജൽ അഗർവാൾ, മാലിദ്വീപിൽ നിന്നുളള ഹണിമൂൺ ചിത്രങ്ങൾ വൈറൽ

    |

    പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി കാജൽ അഗർവാളിന്റേത്. ഒക്ടോബർ 30 ന് ആയിരുന്നു നടിയുടെ വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഗൗതം കിച്ലു നടിയുടെ കഴുത്തിൽ താലി ചാർത്തിയത്. കാജലിന്റെ ബാല്യകാല സുഹൃത്താണ് ഗൗതം. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ജീവിത്തിലെ പുതിയൊരു തുടക്കത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

    കൊവിഡ് കാലമായിരുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം തന്റെ ആരാധകർക്കായി നടി ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് കാജൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടേയും ഗൗതമിന്റേയും ഹണിമൂൺ ചിത്രങ്ങളാണ്. നടി തന്നെയാണ് ആരാധകർക്കായി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

    ഹണിമൂൺ യാത്രയെ കുറിച്ച് കാജൽ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഹണിമൂണിന് പോകാൻ തങ്ങൾ റെഡിയാണെന്ന് കുറിച്ചു കൊണ്ടാണ് വിവാഹത്തിന് ശേഷമുള്ള ആദ്യ യാത്രയെ കുറിച്ച് നടി വെളിപ്പെടുത്തിയത്.പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു യാത്രയ്ക്ക് പോകൻ റെഡിയായ വിവരം നടി അറിയിച്ചത്.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കാജലിന്റെ ഹണിമൂൺ ചിത്രങ്ങളാണ്. മാലി ദ്വീപിലേയ്ക്കായിരുന്നു ഇവരുടെ യാത്ര. കാജൽ തന്നെയാണ് ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിൽ എത്തിയത്. ഹണിമൂൺ യാത്രയെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും എവിടേയ്ക്കാണെന്ന് നടി വെളിപ്പെടുത്തിയിരുന്നില്ല. മാലി ബീച്ചിൽ നിന്നുളള മനോഹരമായ ചിത്രങ്ങളാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. നടി മാത്രമല്ല ഗൗതമും തന്റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കാജലിനും ഗൗതമിനും ഹണിമൂൺ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. .

    പ്രേക്ഷകർക്ക് അധികമാർക്കും അറിയാത്ത പ്രണയമായിരുന്നു ഇവരുടേത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് പത്ത് വർഷത്തെ ബന്ധത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. പത്ത് വർഷങ്ങൾക്ക് മുൻപ് കോമൺ സുഹൃത്തുക്കൾ വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഗൗതമും ഞാനും മൂന്ന് വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഏഴ് വർഷം സുഹൃത്തുക്കളായി ഇരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയായിരുന്നു. പൂജ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

    ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമകളിലേതു പോലുള്ള പ്രണയാഭ്യർത്ഥന ആയിരുന്നില്ലെന്നും കാജൽ പറയുന്നു. "ഞങ്ങൾ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു. അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു; എന്റെ ജീവിതം ചെലവഴിക്കാൻ അതിനെക്കാൾ കൂടുതൽ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു, കാജൽ കൂട്ടിച്ചേർത്തു, ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം മുംബൈ സ്വദേശിയാണ്.

    കാജൽ അഗർവാൾ ഹണിമൂൺ ചിത്രം കാണാം

    പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

    English summary
    Kajal Aggarwal Shared Her honeymoon Pictures From Maldives With Husband
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X