For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണക്കേടാണ് പോലും, മാളത്തില്‍ ഒളിക്കേണ്ട അവസ്ഥ; ഹോമിനെക്കുറിച്ച് നടി

  |

  ഈയ്യടുത്ത് റിലീസ് ചെയ്ത ചിത്രമാണ് ഹോം. ഇന്ദ്രന്‍സും മഞ്ജു പി്ള്ളയും പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്തത് ആമസോണ്‍ പ്രൈമിലൂടെയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സ്വന്തം ജീവിതവുമായി ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകര്‍ക്കും ബന്ധപ്പെടുത്താന്‍ സാധിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഭാഗത്ത് കയ്യടികള്‍ കിട്ടുമ്പോള്‍ മറുവശത്ത് ചില വിമര്‍ശനങ്ങളും ചിത്രത്തിനെതിരെ ഉയരുന്നുണ്ട്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ചിത്രത്തിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചാണ് വിമര്‍ശനം. ചിത്രം സ്ത്രീവിരുദ്ധതയെ നോര്‍മലൈസ് ചെയ്യുന്നുണ്ടെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഫറ ഷിബല. സിനിമ പൊളിറ്റിക്കലി കറക്ട് ആയില്ലെങ്കിലും പൊളിറ്റിക്കലി റോംഗ് ആകരുതെന്നാണ് ത്‌ന്റെ പക്ഷം. പക്ഷെ ഇതിപ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് പേടിച്ച് ക്രിയേറ്റേഴ്‌സ് മാളത്തില്‍ ഒളിക്കേണ്ട അവസ്ഥയാണെന്നാണ് ഫറ പറയുന്നത്. താരത്തിന്റെ കുറിപ്പ് വിശദമായി വായിക്കാം.

  ''ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ്. സിനിമ, അതാണല്ലോ ഇവരുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ Politically Correct ആവുന്നതിനും മുമ്പ് ആ സിനിമ Engaging ഉം Entertaining ഉം ആവണം എന്ന പക്ഷക്കാരിയാണ് ഞാൻ. സിനിമ Politically Correct ആയില്ലെങ്കിലും Politically Wrong ആവരുതെന്നും. ഇതിപ്പോ, Political Correctness പേടിച്ച് Creators മാളത്തിൽ ഒളിക്കേണ്ട അവസ്ഥയാണ് ഒരു സിനിമ Convey ചെയ്യാൻ ഉദേശിക്കുന്നത് എന്താണെന്ന് പോലും ഇക്കൂട്ടർക്ക് നോട്ടമില്ല'' ഫറ പറയുന്നു.

  ''ഭർത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും, Body Shaming നടത്തിയിട്ടും ഭർത്താവിന്റെ പുറകെ പോയി എന്ന ചീത്തപ്പേര് ഞാൻ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്.
  ശരിയാണ്.കാന്തിക്ക് പകരം ഞാൻ ആയിരുന്നെങ്കിൽ പോടാ പുല്ലേ എന്ന് തന്നെ പറയുമായിരുന്നു. ഞാൻ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താൽ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേ.! ഞാൻ ഒരു ആത്മാവില്ലാത്ത അഭിനേത്രി ആവില്ലേ! എത്ര വ്യത്യസ്തരായ മനുഷ്യരാണ് ഈ ഭൂമുഖത്ത് ഉള്ളത്. എനിക്ക് വേണ്ടത് അല്ല കാന്തിക്ക് വേണ്ടത് എന്നും, അവൾക്ക് വേണ്ടത് നേടാൻ അവൾക്ക് എന്തും ചെയ്യാം എന്നും , choice എന്ന് വിശേഷിപ്പിക്കുന്നത് അതിനെയാണ് എന്നും ഞാൻ കരുതുന്നു''.

  കാന്തി, നിങ്ങള്‍ കുമ്പളങ്ങിയിലെ ബേബി മോളേയും, ഏദന്‍ തോട്ടത്തിലെ മാലിനിയേയും കണ്ടില്ലേ.! എന്ന് ചോദിച്ചവരോട്, ഞാന്‍ അവരെ മാത്രമല്ല, ഞാന്‍ എന്റെ ഉമ്മയേയും, അപ്പുറത്തെ വീട്ടിലെ കല്യാണിയെയും, തൊട്ടടുത്ത വീട്ടിലെ ആന്‍സിയേയും രസിയെയും കാണാനും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട് എന്നുത്തരം. കാന്തി പോടാ പുല്ലേ എന്നും പറഞ്ഞ്, നാളെ ഡോക്ടറ്ററും മറ്റന്നാള്‍ കളക്ടറും ആയി സ്വന്തം BMW കാറില്‍ വന്ന് അമ്മിണിപ്പിള്ളയെ അസൂയപെടുത്തണമെന്ന് നിങ്ങള്‍ വിചാരിക്കരുത്.

  ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോള്‍ തീരുമാനിക്കുന്നത്.എല്ലാവരും പഠിച്ച് പത്രോസാവണമെന്നും, Bossy ആവണമെന്നും തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്. വീട്ടുകാര്യങ്ങള്‍ അതി മനോഹരമായി ചെയ്യുന്ന, അതില്‍ അതീവ മിടുക്കുള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത് സ്വന്തം Choice ആയിരിക്കണം എന്ന് മാത്രം. ഇതെഴുതാനുള്ള കാരണം #Home എന്ന സിനിമയാണ്.കുട്ടിയമ്മയും, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളും സ്ത്രീ സമൂഹത്തിന് നാണകേടാണ് പോലും. Really.?

  കുട്ടിയമ്മയ്ക്ക് എന്താണ് കുഴപ്പം, അവര്‍ക്ക് ആവശ്യം എന്ന് തോന്നുന്നിടത്ത് അവര്‍ പ്രതികരിക്കുന്നുണ്ട്, നിങ്ങള്‍ക്ക് ആവശ്യം ഉള്ളിടത്ത് എല്ലാം അവര്‍ എങ്ങനെ പ്രതികരിക്കും.?
  അവര്‍ വീട്ടിലെ ജോലി ചെയ്യുന്നത് കണ്ട് ഫെമിനിസ്റ്റി തീവ്രവാദികള്‍ പൊട്ടിക്കരയുകയാണ്..സുഹേൃാത്തുക്കളെ പൊട്ടിക്കരയുകയാണ്.! അപ്പന്റെ മൂത്രം തുടക്കുന്ന മകനും fridge ഒതുക്കാന്‍ സഹായിക്കുന്ന ഭര്‍ത്താവും വരെ നമ്മള്‍ എത്തിയില്ലേ, കുറച്ച് സമയം കൊടുക്കെന്നെ. നാലാം ക്ലാസ്സുവരെ പഠിച്ച എന്റെ ഉമ്മാമയും, പത്താം ക്ലാസ്‌കാരി അമ്മയുമാണ് ഞാന്‍ ഇന്നവരെ കണ്ടതില്‍ വച്ച് ഏറ്റവും empowered ആയ സ്ത്രീ രത്‌നങ്ങള്‍, എന്നും ഫറ പറയുന്നു.

  Actor Indrans thanks to everyone for home movie success-Video

  Also Read: സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  ''empowerment doens't have to be loud, smart phone ഉപയോഗിക്കാന്‍ അറിയുന്നതും, ഭര്‍ത്താവിനെ boss ചെയ്യുന്നതും empowerment ന്റെ അളവ് കോലല്ലന്നാണ് എന്റെ അഭിപ്രായം, ഒരുതരം Role Reversal ആണ് Feminism എന്നാണ് മിക്കവാറും ധരിച്ചു വെച്ചിരിക്കുന്നത്, ഇതുവരെ സ്ത്രീകള്‍ അനുഭവിച്ചത് ഇനി പുരുഷന്‍മാര്‍ അനുഭവിക്കട്ടെ എന്നൊരു ഭാവം കുട്ടിയമ്മ ഒരു Empowerd Woman ആണ്, ആവശ്യത്തിന് ശബ്ദമുയര്‍ത്തുകയും ആവശ്യത്തിന് Empathy ഉം ഉള്ള സ്ത്രീ Political Correctness നു വേണ്ടി മാത്രം സിനിമ എടുക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ സംവിധായകരെ നിങ്ങള്‍ തള്ളിവിടരുത്.വളരെ forced ആയ ഒട്ടും Organic അല്ലാത്ത സിനിമകളിലേക്കാണ് അത് നമ്മളെ എത്തിക്കുക പ്രിയദര്‍ശന്‍ സിനിമകള്‍ നോക്കു - Engaging ഉം Entertaining ആയ സിനിമകള്‍ ഇരുപത്തിയഞ്ചാം വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ ആഘോഷിക്കുന്നില്ലേ. സിനിമ മറ്റെന്തിനും അപ്പുറം വിനോദമാണ്''. എന്നും ഫറ കൂട്ടിച്ചേർക്കുന്നു.

  റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ചിത്രത്തില്‍ ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലെന്‍, ജോണി ആന്റണി, ദീപ തോമസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ബാബു ചിത്രത്തിലൊരു അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും മിന്നും പ്രകടനം കൊണ്ട് ചിത്രം കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയുടേയും മറ്റും തിരക്കുകളില്‍ വേണ്ടപ്പെട്ടവര്‍ക്ക് സമയം ചെലവിടാന്‍ മറന്നു പോകുന്നതിനെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  Read more about: indrans
  English summary
  kakshi Ammipilla Fame Fara Shibla Talks About Indrans Starrer Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X