For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതി ശ്രീകുമാറിന്‍റെ അസാന്നിധ്യത്തില്‍ വേദന! വലിയ സ്വപ്നമായിരുന്നു മകളുടെ വിവാഹം!

  |

  കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം. ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയും അവതാരകയുമായ ശ്രീലക്ഷ്മി ബിഗ് ബോസ് മലയാളത്തിലും മത്സരിക്കാനെത്തിയിരുന്നു. മികച്ചൊരു നര്‍ത്തകി കൂടിയായ താരപുത്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നതിനിടയില്‍ പപ്പയെക്കുറിച്ച് മകള്‍ വാചാലയായിരുന്നു. പ്രണയത്തിലാണെന്നും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നുമുള്ള സന്തോഷം പങ്കുവെച്ചെത്തിയതിന് പിന്നാലെയായാണ് വിവാഹം നടന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു.

  വിവാഹത്തിനിടയില്‍ പപ്പയെ താന്‍ വല്ലാതെ മിസ്സ് ചെയ്തിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി എത്തിയിരുന്നു. മകളുടെ വിവാഹം അദ്ദേഹത്തിന്റേയും വലിയ സ്വപ്‌നമായിരുന്നുവെന്ന് കല പറയുന്നു. ഇതേക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നുവെന്നാണ് കരുതുന്നത്. അദ്ദേഹം തീര്‍ച്ചയായും മനസ്സുകൊണ്ട് മകളെ അനുഗ്രഹിക്കുമെന്നും കല പറയുന്നു. ജഗതിയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. മകളുടെ വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അമ്മ കലയും എത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ മനസ്സുതുറന്നത്.

  പപ്പയെക്കാണാനായി പൊതുവേദിയിലേക്ക് ഓടിയെത്തിയ ശ്രീലക്ഷ്മിയുടെ മുഖം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. പപ്പയോടുള്ള സ്‌നേഹത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരപുത്രി എത്തിയിരുന്നു. പപ്പ ആഗ്രഹിച്ചത് പോലൊരു കുടുംബ ജീവിതത്തിലേക്കാണ് താന്‍ കടക്കുന്നതെന്നും മകള്‍ പറഞ്ഞിരുന്നു. വിവാഹത്തിന് മുന്‍പ് മകളെ കാണാനാഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. വിവാഹ ചടങ്ങിനിടയിലും മകളുടെ കണ്ണുകള്‍ തിരഞ്ഞത് അദ്ദേഹത്തെയായിരുന്നു. ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും അരങ്ങേറിയിരുന്നു.

  ലച്ചുവിനെ മകളെപ്പോലെ കരുതുന്ന കുടുംബമാണ് ജിജിന്റേത്. നല്ലൊരു ഭര്‍ത്താവിനെ മാത്രമല്ല സ്‌നേഹസമ്പന്നരായ മാതാപിതാക്കളേയും ഒരു സഹോദരനേയുമാണ് അവള്‍ക്ക് കിട്ടിയിരിക്കുന്നത്. എന്നും അവള്‍ സന്തോഷത്തോടെ ഇരിക്കണം അതിനായാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കല പറയുന്നു. ഒറ്റമകളായതിനാല്‍ വിവാഹം ഭംഗിയായി നടത്തണമെന്ന് വളരെ മുന്‍പേ ആഗ്രഹിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇതിനായി ഒപ്പം നിന്നിരുന്നു. സുരക്ഷിതമായ കൈകളില്‍ അവളെ ഏല്‍പ്പിച്ചതിന്‍രെ സമാധാനവും സന്തോഷവുമുണ്ട് ഈ അമ്മയ്ക്ക്.

  ആ ലിപ് ലോക്ക് അവരും കണ്ടിരുന്നു! അച്ഛനും അമ്മയും പറഞ്ഞത് ഇങ്ങനെ! അഹാന കൃഷ്ണയുടെ തുറന്നുപറച്ചില്‍!

  പ്രണയത്തിലായതിന് ശേഷം 5 വര്‍ഷം അത് രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു ശ്രീലക്ഷ്മിയും ജിജിനും. അത് രഹസ്യമാക്കി വെക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. ഇത്രയും കാലം അവര്‍ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും നേരത്തെ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ സന്തോഷത്തോടെ തന്നെ തങ്ങള്‍ ഇത് നടത്തിക്കൊടുത്തേനെയെന്നും കല പറയുന്നു. ഇത്രയും നാളും ഇവരിത് പറഞ്ഞില്ലല്ലോ എന്ന കാര്യത്തിലാണ് സങ്കടം. കരിയറിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മതി വിവാഹമെന്നാവാം അവര്‍ തീരുമാനിച്ചത്.

  നിങ്ങളുടെ കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് എന്റെ ഊര്‍ജം! പിന്തുണ വേണമെന്ന് മഞ്ജു വാര്യര്‍! കുറിപ്പ് വൈറല്‍!

  ജഗതിക്കും കലക്കുമൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ശ്രീലക്ഷ്മിയുടെ ഫോട്ടോയായിരുന്നു അമ്മ മകള്‍ക്കായി നല്‍കിയത്. ഇത് കണ്ടതും തങ്ങള്‍ ഇരുവരും ഒരുപോലെ കരഞ്ഞിരുന്നതായും ഇരുവരും പറയുന്നു. വേദിയില്‍ വെച്ച് അത് തുറന്നപ്പോഴാണ് ഫോട്ടോയാണെന്ന് മനസ്സിലായത്. അവളുടെ കൂട്ടുകാരാണ് തന്നെക്കൊണ്ട് ഈ സമ്മാനം നല്‍കിപ്പിച്ചതെന്നും അവര്‍ പറയുന്നു.

  വിവാഹത്തിന് ശേഷം എന്തൊരു മാറ്റമാണ്! കടൽ തീരത്ത് അതീവ ഗ്ലാമറായി തെന്നിന്ത്യൻ താര സുന്ദരി

  അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു മകളുടെ വിവാഹം. ഭംഗിയായി അത് നടത്തുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഈ അവസ്ഥയില്‍ ആയതുകൊണ്ടാണ് അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം തന്നെ ഇത് മനോഹരമായി നടത്തിയേനെ. വിവാഹത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞെന്നാണ് കരുതുന്നത്. മനസ്സുകൊണ്ട് അദ്ദേഹം മകളെ അനുഗ്രഹിച്ച് കാണും. വിവാഹശേഷം തുടര്‍ന്ന് പഠിക്കണമെന്നുണ്ട് അവള്‍ക്ക്. സിവില്‍ സര്‍വീസ് സ്വന്തമാക്കുകയെന്നുള്ളത് അവളുടെ വലിയ ആഗ്രഹമാണ്.

  ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഫേസ്ബുക്ക് പേജ്

  English summary
  kala sreekumar talking about her daughter's marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X