For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആശ്വാസമാകുമായിരുന്നു! സഹോദരന്റെ ഹൃദയസ്പർശിയായ വാക്കുകൾ

|

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്ക് സഹായ ഹസ്തവുമായി കലാഭവൻ മണിയുടെ രാമൻ കലാനിലയം. കലാഭവൻ മണി പിതാവായ രാമന്റെ സ്മരണാർത്ഥം സ്ഥാപിച്ച രാമൻ സ്മാരക കലാഗൃഹത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് നിലമ്പൂരിലെ ഒരു ക്യാമ്പ് സന്ദർശിക്കുന്നത്. കലാഗൃഹത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ ക്യാമ്പിലെ ജനങ്ങൾക്ക് നൽകും. സഹോദരൻ ആർവി രാമകൃഷ്ണനാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

കലഭാവൻ മണിയുണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് അൽപം ആശ്വാസം ലഭിക്കുമായിരുന്നെന്നും ആർഎൽവി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ പ്രളയ ദുരിതം നേരിട്ടനുഭവിച്ചതുകൊണ്ട് തന്നെ ദുരിതങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ വടക്കുനിന്നു ധാരാളം സുഹൃത്തുക്കള്‍ സഹായ ഹസ്തവുമായി വന്നിരുന്നു. അവരെയെല്ലാം ഈ നിമിഷം നന്ദിയോടെ ഓര്‍ക്കുന്നു എന്നും കുറിപ്പിൽ പറയുന്നു.

നിലയ്ക്കുന്നില്ല ഒരിക്കലും ഈ മണിനാദം എന്ന് കലഭവൻ മണിയെ സ്മരിച്ചു കൊണ്ടായിരുന്നു ദുരിതാശ്വാസ പ്രവർത്തനത്തെ കുറിച്ച് സഹോദരൻ പങ്കുവെച്ചത്. ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ... കലാഭവൻ മണി തങ്ങളുടെ പിതാവായ രാമന്റെ സ്മരണാർത്ഥം സ്ഥാപിച്ച രാമൻ സ്മാരക കലാഗൃഹത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു. ചെറിയ ഒരു തുകയ്ക്കായി സമാഹരണം തുടങ്ങിയത് എല്ലാവരുടെയും സഹകരണം കൊണ്ട് ഒരു ലക്ഷം രൂപയിലേക്ക് എത്തി. നിലമ്പൂരിലെ ക്യാമ്പിലേക്ക് നേരിട്ട് വിളിച്ച് ആവശ്യവസ്തുക്കളെ കുറിച്ച് ചോദിച്ചറിയുകയും, ഇന്നലെ എറണാകുളത്തു നിന്ന് അവർ പറഞ്ഞതനുസരിച്ചുള്ള പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്തു. ആഗസ്റ്റ് 15 ന് ഈ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ അധ്യാപകരും വിദ്യാർത്ഥികളും നേരിട്ടെത്തിക്കും.

മണിച്ചേട്ടൻ ഈ അവസരത്തിൽ ഉണ്ടായിന്നുവെങ്കിൽ കുറച്ചൊന്നുമല്ല ജനങ്ങൾക്ക് ആശ്വാസമാകുമായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം "അണ്ണാറ കണ്ണന് തന്നാലായത് " എന്നു മാത്രമെ പറയാൻ സാധിക്കുകയുള്ളൂ..... ഇത്രയും വലിയ ദുരന്തഭൂമിയിലേക്ക് ഇതൊന്നും ഒന്നും ആകില്ല എന്നറിയാം. .. ഇത് ഇവിടെ പറയുന്നത് ഒരു പരസ്യത്തിനു വേണ്ടിയല്ല. ഇത്തരം കലാ സ്ഥാപനങ്ങളിൽ നിന്നും കലാകാരന്മാരിൽ നിന്നും തുടർന്നും സഹായഹസ്തങ്ങൾ ഉണ്ടാവേണ്ടത് ആവശ്യമാണ്- ആർഎൽവി കുറിച്ചു.

സഹോദര്യത്തിന്റെ നന്മയുടെ കരുണയുടെ മനസ്സാണ് നമുക്ക് ഉണ്ടാകേണ്ടത്.'. മണി ചേട്ടൻ സ്ഥാപിച്ച രാമൻ സ്മാരക കലാഗൃഹം അതിനായി കൈകോർക്കുകയാണ്. ... ഈ തുക സമാഹരിക്കാൻ നിരവധി ശിഷ്യരും രക്ഷിതാക്കളും സ്വദേശത്തും വിദേശത്തുമുള്ള ധാരാളം സുഹൃത്തുക്കളും പങ്കാളികളായിട്ടുണ്ട്. ഈ അവസരത്തിൽ ആരുടെയും പേരുകൾ പരാമർശിക്കുന്നില്ല.എല്ലാവരെയും നന്ദിയോടെ ഓർത്തുകൊണ്ട് നിങ്ങളുടെയെല്ലാം പ്രതിനിധികളായി നാളെ നിലമ്പൂരിലെ ക്യാമ്പിലേക്ക് യാത്രയാവുകയാണ്.

അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ പോകേണ്ടി വരും, പൃഥ്വിരാജിന്റെ നിർദ്ദേശം

കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ പ്രളയ ദുരിതം നേരിട്ടനുഭവിച്ചതുകൊണ്ട് തന്നെ ദുരിതങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വടക്കുനിന്നു ധാരാളം സുഹൃത്തുക്കൾ സഹായ ഹസ്തവുമായി വന്നിരുന്നു. അവരെയെല്ലാം ഈ നിമിഷം നന്ദിയോടെ ഓർക്കുന്നു. നാളത്തെ യാത്രയിൽ മണി ചേട്ടന്റെ അനുഗ്രഹം ഉണ്ടാകും എന്ന പ്രതീക്ഷയോടെ, ഉറ്റവരും ഉടയവരും നഷ്ടപെട്ടവരുടെ മുൻപിലേക്ക് നീറുന്ന മനസ്സോടെ.നിലയ്ക്കുന്നില്ല ഒരിക്കലും ഈ മണിനാദം- എന്ന് പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുകയാണ്.

ഹൃദയമിടിപ്പ് സെറ്റിൽ മുഴുവൻ കേൾക്കാമയിരുന്നു! ഇനി അച്ഛന്റെ സിനിമയിൽ ഇല്ല, തുറന്ന് പറഞ്ഞ് കല്യാണി

English summary
kalabhavan mani brother rlv ramakrishnan collect material to nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more