For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടന്റെതാണെന്ന് കരുതി ആളുകൾ ആ വീട്ടിലേക്ക് പോയി, ഒടുവിൽ അവർ ഗേറ്റ് പൂട്ടി, മണിയുടെ സഹോദരൻ

  |

  നടൻ കലാഭവൻ മണിയുടെ വിയോഗം ഇന്നും വേദനയോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. പകരക്കാരനില്ലാത്ത നടനാണ് അദ്ദേഹം. ഒരു ജനതയെ മുഴുവൻ സങ്കട കടലിൽ ആഴ്ത്തിയിട്ടാണ് മണി ഭൂമിൽ നിന്ന് യാത്ര പറഞ്ഞിരിക്കുന്നത്. മുഖം നോക്കാതെ എല്ലാവർക്കും കൈ അറിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വലിയ വില കൽപ്പിക്കുന്ന മണി തന്നെ തേടി എത്തുന്നവർക്ക് നന്മകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. മണിയെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവാണ്.

  മണിയുടെ ശൂന്യത അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ആ ഓര്‍മ്മകള്‍ തീരാനഷ്‌ടം തന്നെയാണ്. സഹോദരങ്ങള്‍ക്ക് മണി വെറും ചേട്ടന്‍ മാത്രം ആയിരുന്നില്ല, അത്താണി കൂടിയായിരുന്നു. സഹായം ചോദിച്ചെത്തുന്നവര്‍ക്ക് വാരിക്കോരി നല്‍കിയിട്ടുള്ള മണിയുടെ സഹോദരങ്ങള്‍ ഇന്ന് ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണ്. ചാലക്കുടിക്കടുത്ത് ചേന്നത്തു നാട്ടിലെ കുന്നിശ്ശേരി വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ഒരു ചേച്ചിയും അനുജനും മാത്രമാണ്. രാമകൃഷ്ണനും ചേച്ചി തങ്കയും. മണിയുടെ വിയോഗത്തിന് ശേഷം ഇവരുടെ ജീവിതം പഴനിലയിലേയ്ക്ക് ആയിട്ടില്ല. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണ കേരള കൗമുദി ഫ്ലാഷിന് നൽകി അഭിമുഖത്തിലയിരുന്നു മണിയുടെ വിയോഗത്തിന് ശേഷമുള്ള കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.

  മണിയുടെ സഹോദരനും കലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്റെ വാക്കുകള്‍-ആളുകള്‍ക്ക് മുമ്പില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ എന്ന പ്രൗഢിയില്‍ നില്‍ക്കാന്‍ പാടുപെടുകയാണ്. പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടന്‍ പോയ ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല.കാണാതെ പോകുന്നത് ആരെന്നും അറിയില്ല.

  ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ട്. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരന്‍ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച്‌ സഹായം ചോദിച്ച്‌ ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവര്‍ അതിശയിക്കും. അപ്പോള്‍ ഞങ്ങളുടെ സാഹചര്യം ഓര്‍ത്ത് അവര്‍ കരയും. കേരളകൗമുദി ഫാഷിന്റെ മാർച്ച ലക്കത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി.

  1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി വെള്ളിത്തിരയിൽ ചുവട് വയ്ക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'സല്ലാപമാണ് താരത്തിന്റെ കരിയർ തന്നെ മറ്റി മറിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ മണിയ്ക്ക് ലഭിച്ചു.
  നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴിലും വില്ലൻ വേഷത്തിലൂടെ മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ജെമിനിയിലെ വില്ലൻ വേഷം തെന്നിന്ത്യൻ സിനിമയിൽ താരത്തിന് വലിയ ബ്രേക്ക് നൽകുകയായിരുന്നു.

  English summary
  Kalabhavan Mani's brother RLV Ramakrishnan About their Family Financial Backup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X