For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് ഏതോ ഗ്രഹത്തില്‍ ജീവിക്കുന്ന ആളായിട്ടായിരുന്നു തോന്നിയത്, പിന്നീട് സംഭവിച്ചത് പറഞ്ഞ് ഷാജോണ്‍

  |

  മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ റോളുകളിലൂടെ തുടങ്ങിയ നടന്‍ പിന്നീട് വില്ലനായും സഹനടനായുമുളള റോളുകളില്‍ തിളങ്ങുകയായിരുന്നു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ കലാഭവന്‍ ഷാജോണ്‍ അഭിനയിച്ചു. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ദൃശ്യമാണ് നടന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് കലാഭവന്‍ ഷാജോണ്‍. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തുടക്കം കുറിച്ചിട്ടുണ്ട് നടന്‍.

  kalabhavanshajohn-prithviraj

  പൃഥ്വിരാജിനെ നായകനായി ബ്രദേഴ്‌സ് ഡേ എന്ന ചിത്രമാണ് കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്തത്. ബ്രദേഴ്‌സ് ഡേയ്ക്ക് മുന്‍പ് പൃഥ്വിരാജിന്‌റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ കലാഭവന്‍ ഷാജോണും അഭിനയിച്ചിരുന്നു. അതേസമയം പൃഥ്വിരാജിനെ കുറിച്ച് മുന്‍പ് മനസില്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ എന്തായിരുന്നു എന്ന് തുറന്നുപറയുകയാണ് കലാഭവന്‍ ഷാജോണ്‍.

  ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. ഭയങ്കര ബോള്‍ഡായ സെല്‍ഫ് മെയ്ഡ് ആയ വ്യക്തിയാണ് പൃഥ്വിരാജ് എന്ന് തോന്നിയ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കലാഭവന്‍ ഷാജോണ്‍ മറുപടി നല്‍കിയത്. ലൂസിഫറില്‍ അഭിനയിക്കുന്നതിന് മുന്‍പ് വരെ എനിക്കും പൃഥ്വിരാജ് ഏതോ ഗ്രഹത്തില്‍ ജീവിക്കുന്ന ആളായിട്ടായിരുന്നു തോന്നിയത് എന്ന് നടന്‍ പറയുന്നു.

  വേറെ ഏതോ ഒരാള്‍. വേറെ ഏതോ ഒരു ഗ്രഹത്തില്‍ ജീവിക്കുന്ന ആള്‍. കുറെ ഇംഗ്ലീഷൊക്കെ പറഞ്ഞ് ഇല്യൂമിനാറ്റിയൊക്കെയായി ഇരുട്ടത്തൊക്കെ നിന്ന് നമ്മളുമൊന്നുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍. അങ്ങനെയാണ് എനിക്കും തോന്നിയത്, ഷാജോണ്‍ പറഞ്ഞു. അമര്‍ അക്ബര്‍ അന്തോണിയുടെ ലൊക്കേഷനില്‍ വെച്ചിട്ടാണ് പൃഥ്വിരാജിനെ അടുത്ത് കാണുന്നതും സൗഹൃദത്തിലാവുകയും ചെയ്തത്. ആ സിനിമയില്‍ ഞങ്ങള്‍ക്ക് കുറച്ച് കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിന് മുന്‍പ് രാജുവിനൊപ്പം പോലീസ്, ചക്രം തുടങ്ങിയ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അമര്‍ അക്ബറിന്‌റെ ലൊക്കേഷനില്‍ വെച്ചാണ് കുറച്ചുകൂടി അടുത്ത് സംസാരിച്ചത്.

  ആ സിനിമയില്‍ നിന്ന് കിട്ടിയ സൗഹൃദത്തില്‍ നിന്നാണ് താന്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് നായകാവുന്നത് എന്നും ഷാജോണ്‍ പറഞ്ഞു. രാജുവിനെ കൂടുതല്‍ അടുത്ത് മനസിലായത് ലൂസിഫര്‍ ലൊക്കേഷനില്‍ ചെല്ലുമ്പാഴാണ്. അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് രാജു ഇത്ര സിംപിളാണല്ലോ എന്ന് മനസിലാകുന്നത്. തമാശയൊക്കെ പറയുന്ന, തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ തന്നെയാണ് അദ്ദേഹം, കലാഭാവന്‍ ഷാജോണ്‍ പറഞ്ഞു. തനിക്ക് എറ്റവും ഇഷ്ടപ്പെട്ട പൃഥ്വിരാജ് ചിത്രം ഇന്ത്യന്‍ റുപ്പിയാണെന്നും ഷാജോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

  ലൂസിഫറില്‍ അലോഷി ജോസഫ് എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ചത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന നെഗറ്റീവ് ഷേഡുളള കഥാപാത്രമായാണ് നടന്‍ എത്തിയത്. ലൂസിഫര്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയതിന് പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി ബ്രദേഴ്‌സ് ഡേ ഒരുക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

  ഗോപിക നന്നായി പിന്തുണയ്ക്കുന്നുണ്ട്, അഞ്ജലിയുടെ ക്യാരക്ടറ് സൂപ്പറായി ചെയ്യുന്നു, മനസുതുറന്ന് സജിന്‍

  ഇപ്പോള്‍ അഭിനയ രംഗത്താണ് കലാഭവന്‍ ഷാജോണ്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. തേര്, ആലത്തൂരിലെ ഇത്തിരിവെട്ടം, മേപ്പടിയാന്‍, അനുഗ്രഹം; ദി ആര്‍ട്ട് ഓഫ് തേപ്പ് തുടങ്ങിയവയാണ് നടന്‌റെ പുതിയ സിനിമകള്‍. സിനിമകള്‍ക്ക് പുറമെ ടിവി പരിപാടികളില്‍ അതിഥിയായും ഷാജോണ്‍ എത്താറുണ്ട്. അടുത്തിടെ സ്റ്റാര്‍ മാജിക്ക്, എഷ്യാനെറ്റില്‍ വന്ന മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ കോമഡി മാമാങ്കം എന്നീ പരിപാടികളില്‍ നടന്‍ എത്തിയിരുന്നു.

  ദിലീപേട്ടന്‍ പറഞ്ഞത് അനുസരിച്ച് ഓടിപോയി മൊട്ടയടിച്ചുവന്നു, സിഐഡി മൂസയില്‍ എത്തിയതിനെ കുറിച്ച് സുധീര്‍

  Read more about: prithviraj kalabhavan shajon
  English summary
  kalabhavan shajon reveals his perception about prithviraj sukumaran before lucifer movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X