For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടവേള ബാബു അമ്മയില്‍ ഭരിക്കുന്നത് അതുകൊണ്ടാണ്; ജയസൂര്യയെ ആദ്യം കണ്ട കോലത്തെ കുറിച്ച് നടി കാലടി ഓമന

  |

  മലയാള സിനിമയിലെ ഏറ്റവും വലിയ താരസംഘടനയാണ് അമ്മ. പതിനേഴ് വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയിരുന്നതിന് ശേഷമാണ് നടന്‍ ഇന്നസെന്റ് രാജി വെക്കുന്നത്. പകരം മോഹന്‍ലാല്‍ ആ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. പക്ഷേ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് പതിവാണ്. എന്നാല്‍ എല്ലാ കാര്യങ്ങളും മറ്റുള്ളവരോട് ചോദിച്ചും അഭിപ്രായങ്ങള്‍ ആരാഞ്ഞ് കൊണ്ടുമാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിക്കാറുള്ളത് എന്നാണ് നടി കാലടി ഓമന പറയുന്നത്. ഇടവേള ബാബുവിൻ്റെ സംഘടനാ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം ഇപ്പോഴും തുടരുന്നതിൻ്റെ കാരണവും മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടതുത്തുന്നു.

  ഓമന പറയുന്നതിങ്ങനെ... 'മോഹന്‍ലാല്‍ നല്ല സുന്ദരമായി സംസാരിക്കുന്ന ആളാണ്. പ്രസംഗിക്കാനും അറിയാം. മോഹന്‍ലാല്‍ ഇപ്പോഴല്ലെ പ്രസിഡന്റ് ആയത്. പതിനേഴ് വര്‍ഷത്തോളം ഇന്നസെന്റ് ആയിരുന്നു പ്രസിഡന്റ്. പുള്ളിക്കാരന് സമയമേ ഇല്ല. എനിക്കിത് വേണ്ടെന്ന് അദ്ദേഹം എല്ലാവരുടെയും കൈയ്യും കാലും പിടിച്ച് പറഞ്ഞതാണ്. പിന്നെ സുഖമില്ലാതെ ആയോതടെയാണ് പുള്ളിക്കാരന്‍ മാറി ലാലു വന്നത്. വര്‍ഷങ്ങളോളം മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നില്ലേ. നല്ല പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. ഭരണം കൈയ്യില്‍ കൊടുത്താല്‍ ഭരിക്കാന്‍ അറിയുന്നവന്‍ ആയിരിക്കണം. ലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായിട്ടുമൊക്കെ ആലോചിക്കാറുണ്ട്. പുള്ളി ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കില്ല. അവര്‍ തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. മക്കളൊക്കെ ഒരുമിച്ചല്ലേ വളര്‍ന്ന് വന്നത്. അവരെല്ലാവരും ചെന്നൈയിലായിരുന്നു. നല്ല സ്‌നേഹത്തിലാണ് കഴിഞ്ഞതും. അല്ലാതെ ഈ സിനിമയില്‍ കാണുന്നത് പോലെ അല്ല.

  അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്. എനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാന്‍ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്. അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും കിട്ടാറുണ്ട്. എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്. ഇടവേള ബാബുവിന്റെ പ്രവര്‍ത്തനത്തെ പറ്റിയും ഓമന പറഞ്ഞിരുന്നു.

  അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കുകയില്ല. കാരണം അത്രയും നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് കാര്യമായ അവസരങ്ങളൊന്നും കിട്ടുന്നില്ല. ഏത് സിനിമയിലും സീരിയലിലുമാണ് അദ്ദേഹം അഭിനയിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ ആണ്. ഇത്രയും പ്രഗല്‍ഭരായ നടന്മാരും നിര്‍മ്മാതാക്കളും ഉള്ളപ്പോള്‍ ഇടവേള ബാബുവിന് അഭിനയിച്ചുടേ. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ആരോടും ചാന്‍സ് ചോദിക്കില്ല. കൊടുത്താല്‍ പോയ അഭിനയിക്കും നല്ല നടനാണ്.

  ചൊറിയാന്‍ വന്ന സംവിധായകനെ ദേശദ്രോഹിയെന്ന് വിളിച്ച് അഭിഷേക് ബച്ചന്‍; മാസ് മറുപടിയെന്ന് ആരാധകരും

  നമ്മുടെ പ്രവര്‍ത്തികള്‍ ആണ് മറ്റുള്ളവര്‍ വിലയിരുത്തുന്നത്. ജയസൂര്യ ജ്ഞാന വിശ്വാസികള്‍ ആയിരിക്കുമ്പോള്‍ കണ്ടിട്ടുണ്ട്. ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളും ഉണ്ടാവും. അന്നൊക്കെ ജയസൂര്യ കാണാന്‍ കൊള്ളാവുന്ന ഒരു പയ്യന്‍ അങ്ങനെയാണ്. ദിലീപിനെയും ഞാന്‍ അങ്ങനെ കണ്ടിട്ടുണ്ടെന്ന് നടി പറയുന്നു.

  മണിച്ചിത്രത്താഴിലെ അല്ലി എവിടെ പോയതായിരുന്നു? വിവാഹം കഴിഞ്ഞതോടെ സിംഗപൂരില്‍ എത്തിയെന്ന് നടി അശ്വിനി

  English summary
  Kalady Omana Opens Up About Mohanlal And Idavela Babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X