twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയദര്‍ശന്‍റെ മികച്ച ചിത്രമായിരുന്നിട്ടും മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ തോറ്റ് തുന്നം പാടി!

    By Nimisha
    |

    Recommended Video

    1996ല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടിയപ്പോള്‍ | filmibeat Malayalam

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിരവധി തവണ ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരുടെ കാര്യത്തില്‍ രണ്ട് താരങ്ങളും ഏറെ മുന്നിലാണ്. ബോക്‌സോഫീസില്‍ ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആരാധകരെ അത് ഏറെ ആവേശഭരിതരാക്കുന്നു. അത്തരത്തില്‍ ഒരേ സമയത്ത് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളായിരുന്നു കാലാപാനിയും ഹിറ്റലറും. ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഇരുവരും എത്തിയപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു.

    അച്ഛനെതിരെയുള്ള വിലക്ക് വീട്ടിലും പ്രകടമായിരുന്നു, താരപുത്രന്‍റെ വെളിപ്പെടുത്തല്‍അച്ഛനെതിരെയുള്ള വിലക്ക് വീട്ടിലും പ്രകടമായിരുന്നു, താരപുത്രന്‍റെ വെളിപ്പെടുത്തല്‍

    നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!

    മോഹന്‍ലാല്‍ മമ്മൂട്ടി ബോക്‌സോഫീസ് ഏറ്റുമുട്ടലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഹിറ്റലര്‍, കാലാപാനി സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ അരങ്ങേറിയത്. 1996 ഏപ്രില്‍ 6 നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കാലാപാനി റിലീസ് ചെയ്തത്, കൃത്യം ഏഴു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റലറും റിലീസ് ചെയ്തു. ബോക്‌സോഫീസ് പോരാട്ടത്തില്‍ ഏത് സിനിമയാണ് വിജയിച്ചതെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

     മോഹന്‍ലാലും മമ്മൂട്ടിയും

    മോഹന്‍ലാലും മമ്മൂട്ടിയും

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന താരപോരാട്ടം തിയേറ്ററുകളില്‍ ഉത്സവപ്രതീതി ഉണര്‍ത്താറുണ്ട്.

    കാലാപാനിയും ഹിറ്റലറും

    കാലാപാനിയും ഹിറ്റലറും

    മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാലാപനിയും മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റലറും ഒരേ സമയത്താണ് തിയേറ്ററുകളിലേക്ക് എത്തിയത്. 1996 ഏപ്രില്‍ 6നാണ് കാലാപാനി തിയേറ്ററുകളിലേക്ക് എത്തിയത്. ഏഴ് ദിവസത്തിന് ശേഷം ഹിറ്റലര്‍ സിനിമയും തിയേറ്ററുകളിലേക്കെത്തി.

    രണ്ടരക്കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ

    രണ്ടരക്കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ

    അന്നത്തെക്കാലത്ത് മലയാള സിനിമയ്ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര തരത്തിലുള്ള മേക്കിങ്ങായിരുന്നു കാലാപാനിയുടേത്. രണ്ടരക്കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയത്.

    സ്വാതന്ത്ര്യ സമരത്തിന്റെ കഥ

    സ്വാതന്ത്ര്യ സമരത്തിന്റെ കഥ

    സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ദൃശ്യ ഭംഗി എടുത്തുപറയേണ്ട ഘടകമാണ്. മോഹന്‍ലാലിനോടൊപ്പം പ്രഭു, അമരീഷ് പുരി, ശ്രീനിവാസന്‍, നെടുമുടി വേണു, തബു എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സന്തോഷ് ശിവനായിരുന്നു സിനിമാട്ടോഗ്രഫി ചെയ്തത്.

    ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനങ്ങള്‍

    ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനങ്ങള്‍

    ഇളയരാജയുടെ മാസ്മരിക സംഗീതമായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ആറ്റിറമ്പിലെ കൊമ്പിലെ, ചെമ്പൂവേ പൂവേ, മാരിക്കൂടിനുള്ളില്‍, കൊട്ടുംകുഴല്‍ വിളി തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

    ഒരാഴ്ചയ്ക്ക് ശേഷം മാധവന്‍കുട്ടി എത്തിയപ്പോള്‍

    ഒരാഴ്ചയ്ക്ക് ശേഷം മാധവന്‍കുട്ടി എത്തിയപ്പോള്‍

    കാലാപാനി റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റ്‌ലര്‍ തിയേറ്ററുകളിലേക്കെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്റെ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

    കളക്ഷനെ ബാധിച്ചു

    കളക്ഷനെ ബാധിച്ചു

    തുടക്കത്തില്‍ ആള്‍ക്കാര്‍ സ്വീകരിച്ചുവെങ്കിലും ഹിറ്റലര്‍ എത്തിയപ്പോള്‍ കാലാപാനിയുടെ കളക്ഷന്‍ കുറഞ്ഞു. ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയെങ്കിലും ഹിറ്റ്‌ലറിന് മുന്നില്‍ കാലാപാനി പരാജയപ്പെടുകയായിരുന്നു.

    തിയേറ്ററുകള്‍ ജനസാഗരം

    തിയേറ്ററുകള്‍ ജനസാഗരം

    കൊമേഷ്യല്‍ സിനിമകളെ ഇഷ്ടപ്പെടുന്നവരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഫാമിലി എന്‍ര്‍ടൈനര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതോടെ തിയേറ്ററുകള്‍ ജനസാഗരമായി മാറി.

    എട്ടുകോടിയിലധികം നേടി

    എട്ടുകോടിയിലധികം നേടി

    ശരാശരി ബഡ്ജറ്റിലൊരുക്കിയ ഹിറ്റ്‌ലര്‍ എട്ടുകോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. എന്നാല്‍ മലയാളത്തിലെ മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായി ഒതുങ്ങിപ്പോവുകയായിരുന്നു കാലാപാനി.

    English summary
    Kalapani Vs Hitler box office competition.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X