For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പ താമസിച്ച അതേ ലോഡ്ജിലാണ് ഞാനും താമസിച്ചത്; സിനിമ വേണ്ടെന്ന് വച്ച കാളിദാസിനെ കാത്തിരുന്ന വേഷം

  |

  നായകനായി വെള്ളിത്തിരയിലേക്ക് എത്തിയ കാളിദാസ് ജയറാമിന് വിചാരിച്ചത് പോലെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വലിയ പ്രതീക്ഷകളുമായി വന്ന പല സിനിമകളും നിരാശയാണ് നല്‍കിയത്. ഇതോടെ സിനിമാഭിനയം ഇനി വേണ്ടെന്ന് തീരുമാനമെടുത്ത് ലൊസാഞ്ചലിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ തമിഴില്‍ നിന്നും സുധി കൊങ്കരയുടെ ഒരു ഫോണ്‍ കോളിലൂടെ എല്ലാം മാറ്റി മറിച്ചിരിക്കുകയാണ്.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  സുധി കൊങ്കര ഒരുക്കിയ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരമാണ് കാളിദാസിന് ലഭിച്ചത്. സത്താര്‍ എന്ന വേഷത്തിലൂടെ താരപുത്രന്‍ തിളങ്ങുകയും ചെയ്തു. കരിയറില്‍ വലിയൊരു വഴി തിരിവുണ്ടാവാന്‍ ഈ സിനിമയ്ക്ക് സാധിച്ചതിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ കാളിദാസ് പറയുകയാണ്.

  ഇനി സിനിമയൊന്നും വേണ്ട, അഭിനയിക്കുന്നില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയം. പെട്ടെന്നൊരു ദിവസം സുധി കൊങ്കരയുടെ ഫോണ്‍ കോള്‍. ഒരു സിനിമ ചെയ്യുന്നുണ്ട്. കഥ പറയാനാണ്. ഇപ്പോള്‍ ഞാന്‍ സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് പറഞ്ഞെങ്കിലും കഥ കേള്‍ക്കാമെന്ന് വാക്ക് കൊടുത്തു. വളരെ ബ്രില്യന്റായ സംവിധായികയാണവര്‍. അവരുടെ ചിത്രങ്ങളും എനിക്കിഷ്ടമാണ്. ഒരിക്കലെങ്കിലും അവരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സിനിമ വേണ്ടെന്ന് വച്ചിരുന്നെങ്കിലും കഥ കേട്ടപ്പോള്‍ 'പാവ കഥൈകള്‍' ചെയ്യണമെന്ന് തോന്നി. ഇപ്പോള്‍ തോന്നുന്നു, ആ തീരുമാനം ശരിയായിരുന്നു എന്ന്. തിരിച്ച് വരവ് ഇത്രയും ഭംഗിയാകുമെന്ന് ഞാനൊരിക്കലും കരുതിയില്ലെന്നും കാളിദാസ് പറയുന്നു.

  നാല് ചെറുകഥകള്‍ കൂട്ടി സുധി കൊങ്കര ഒരുക്കിയ ചിത്രമാണ് പാവ കഥൈകള്‍. അതിലെ തങ്കം എന്ന ചിത്രത്തിലെ സത്താര്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ശരണവണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സുധി എന്നെ വിളിച്ചത്. സത്താറാകാന്‍ മലയാളത്തിലും തമിഴിലും പലരെയും അവര്‍ സമീപിച്ചിരുന്നു. പക്ഷേ, പല കാരണങ്ങള്‍ കൊണ്ട് അവരൊന്നും അഭിനയിക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് എന്നിലേക്ക് ആ വേഷമെത്തുന്നത്.

  ലൊസാഞ്ചലസില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ നല്ലത് പോലെ തടി വച്ചിരുന്നു. സുധി മാമിനെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ ഞെട്ടി പോയി. തടി കുറയ്ക്കണം, അല്ലാതെ ശരിയാവില്ലെന്ന് പറഞ്ഞു. കുരച്ച് ദിവസം സമയം ചോദിച്ച് ഞാന്‍ മടങ്ങി. ഒന്നര മാസം കൊണ്ട് 12 കിലോയാണ് ഞാന്‍ കുറച്ചത്. സത്താറാകാനുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്. വണ്ണം കുറച്ചതിന് ശേഷം ആദ്യം ട്രാന്‍സ് വുമണായ ജീവയെ കണ്ടു. ട്രാന്‍സ് വിഭാഗക്കാരെ തിരശീലയിലെത്തിക്കുമ്പോള്‍ നല്ല പോലെ ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചിരുന്നു.

  Recommended Video

  കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam

  10 ദിവസം ചാര്‍ട്ട് ചെയ്തിരുന്ന ചിത്രീകരണം 8 ദിവസം കൊണ്ട് പൂര്‍ത്തിയായി. അപ്പ മഴവില്‍ക്കാവടി എന്ന സിനിമ ചെയ്ത അതേ സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ്. അപ്പ അന്ന് താമസിച്ച അതേ ലോഡ്ജില്‍ തന്നെ താമസവും. അതെല്ലാം നന്നായി ആസ്വദിച്ചു. ഒരു സീനും അഭിനയിക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ട് തോന്നിയില്ല. സത്താര്‍ എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായിരുന്നു തയ്യാറെടുപ്പ് വേണ്ടിയിരുന്നത്. അത് കഴിഞ്ഞ് അഭിനയത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

  English summary
  Kalidas Jayaram About Paava Kadhaigal Movie Filming Experince
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X