For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാര്‍ക്ക് ഒരു കാറ് തന്നെ വേണം; ഷീലയും ജയഭാരതിയുമൊക്കെ അങ്ങനെ പോയവരാണ്, അപരാധി സിനിമയെ കുറിച്ച് നിര്‍മാതാവ്

  |

  പ്രേം നസീര്‍, ജയഭാരതി, മധു, ഷീല, കെ.പി. ഉമ്മര്‍, ബഹദൂര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയാണ് അപരാധി. പിഎന്‍ സുന്ദരം സംവിധാനം ചെയ്ത ചിത്രംസ 1975 ല്‍ റിലീസ് ചെയ്തതാണ്. അന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കല്ലിയൂര്‍ ശശി സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാവ് കൂടിയായ ശശി സിനിമാ വിശേഷങ്ങള്‍ പറയുന്നത്.

  ''അപരാധി അന്ന് സംഭവബഹുലമായ കേസ് അന്വേഷമുള്ള സിനിമയാണ്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയാണ്. അതിലേക്ക് ഒരുപാട് കഥാപാത്രങ്ങള്‍ വേണമായിരുന്നു. പ്രേം നസീര്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തി. മധു സാര്‍ ആണ് വില്ലന്‍. അതിലൊരു കാമുകിയും ഭാര്യയും ഉണ്ട്. അങ്ങനെയാണ് ഷീലയും ജയഭാരതിയും അഭിനയിക്കുന്നത്. ഇതിനെല്ലാം നല്ല ആര്‍ട്ടിസ്റ്റുകളെ വെച്ചാലേ കുടുംബസിനിമകള്‍ വിജയിക്കുകയുള്ളു എന്ന് അറിയാവുന്ന നിര്‍മാതാവ് ആയിരുന്നു. കോമേഴ്‌സ്യലായിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹമാണ് നോക്കുന്നത്.

  അയാളില്‍ ഞാന്‍ കണ്ട ഗുണം പ്രധാനപ്പെട്ട എല്ലാവരെയും കഥ കേള്‍പ്പിക്കും എന്നതാണ്. എല്ലാം എഴുതി കഴിഞ്ഞാല്‍ സ്‌ക്രീപ്റ്റ് വായന ഒരു ചടങ്ങായി നടത്തും. അടുത്ത സ്റ്റെപ്പ് ഷൂട്ടിങ്ങാണ്. അന്നൊക്കെ രാവിലെ ഏഴ് മണിക്ക് തന്നെ ഷൂട്ടിങ് തുടങ്ങും. എത്ര വലിയ താരമാണെങ്കിലും ആ സമയത്തേക്ക് മേക്കപ്പ് ഒക്കെ ഇട്ട് റെഡി ആയിരിക്കണം. ആറ് മണിക്ക് എങ്കിലും എല്ലാവരും ലൊക്കേഷനില്‍ എത്തണം. നാലരയ്ക്ക് തന്നെ അവര്‍ക്ക് ചായ കൊണ്ട് കൊടുത്ത് വിളിക്കും. ഇന്ന് അതൊക്കെ മാറി.

   jayabharathi-sheela

  ഹോട്ടലിലാണ് താമസമെങ്കില്‍ എല്ലാവരെയും റിസപ്ഷനില്‍ നിന്ന് ഒരുമിച്ച് വിളിച്ച് നമ്മള്‍ തിരക്ക് കൂട്ടും. വണ്ടി റെഡിയാണ്, വേഗം വരാന്‍ പറയും. മധു സാറിന്റെ ഒക്കെ അടുത്ത് അത്രയങ് പറയാന്‍ പറ്റില്ല. ലേശം റൂഡ് ആണ്. പ്രേം നസീറിനോട് പിന്നെ അങ്ങനെ പറയേണ്ട ആവശ്യം പോലുമില്ല. ഏഴ് മണിക്കാണ് ഷൂട്ടെങ്കില്‍ ആറരയ്ക്ക് മുന്‍പേ അദ്ദേഹം റെഡിയായിരിക്കും. വണ്ടി റെഡിയാണെന്ന് അറിയിച്ചാല്‍ മാത്രം മതിയാകും. മധു സാര്‍ ലേറ്റ് ആവും. അതോണ്ട് രാവിലെ തന്നെ പുള്ളിയുടെ സീനൊന്നും പ്ലാന്‍ ചെയ്യില്ല.

  ചാക്കോച്ചനെ പോലൊരു നല്ല ഭര്‍ത്താവ് വേറെയില്ല; ഭാര്യ പ്രിയയുടെ ക്യാരക്ടറും അതുപോലെയാണെന്ന് രഞ്ജിത്ത് ശങ്കർ

  എന്നെ വേണമെങ്കില്‍ വിളിച്ചാല്‍ മതി എന്ന ഘട്ടം എത്തിയപ്പോള്‍ അദ്ദേഹം ഒരു കണ്ടീഷന്‍ വെച്ചിരുന്നു. സിനിമ ബുക്ക് ചെയ്യാന്‍ വരുന്നവരോട് ഡേറ്റ് താരം. പക്ഷേ ഞാന്‍ പതിനൊന്ന് മണിക്കോ പന്ത്രണ്ടിനോ മാത്രമേ ലൊക്കേഷനില്‍ എത്തുകയുള്ളു. അതിന് മുന്‍പേ എന്നെ വേണമെന്ന് ഉണ്ടെങ്കില്‍ വേറെ ആളെ വെച്ചോ. ആ ഒരു രീതിയിലെ പ്ലാന്‍ ചെയ്യാവു. ഇഷ്ടമുണ്ടെങ്കില്‍ എന്നെ വെച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേഗം പോവണ്ട അത്യാവശ്യ സാഹചര്യങ്ങളെ കുറിച്ച് തലേദിവസം പറഞ്ഞാല്‍ പുള്ളി എങ്ങനെ എങ്കിലും രാവിലെ എത്തും.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  തലേദിവസം രാത്രി തന്നെ ഏതൊക്കെ താരങ്ങള്‍ക്ക് കാര്‍ ഏര്‍പ്പെടുത്തണമെന്നുള്ളത് പേപ്പറില്‍ എഴുതി കൊടുക്കും. അന്നൊക്കെ അംബാസിഡര്‍ കാറാണ്. ഷീലയും ജയഭാരതിയുമൊക്കെ ഒരു കാറിലെ കയറുകയുള്ളു. ഒരു വണ്ടിയില്‍ നടിയും അവരുടെ അസിസ്റ്റന്റും മാത്രമേ ഉണ്ടാവുകയുള്ളു. അന്നത്തെ കാലത്ത് രണ്ടാളും തുല്യ വാല്യു ഉള്ള നടിമാരായിരുന്നു. രണ്ട് പേരും ലേഡീ സൂപ്പര്‍സ്റ്റാറുകളാണ്. അവരുടേതായ കാര്യങ്ങളുണ്ടാവും. നടി ശാരദയും അന്ന് തിളങ്ങി നിന്നെങ്കിലും സ്റ്റാര്‍ഡം നോക്കുമായിരുന്നില്ല. ആരുടെ കൂടെ വേണമെങ്കിലും കയറി പോവും. അവര്‍ക്ക് തനിച്ച് പോവണമെന്ന നിര്‍ബന്ധമൊന്നുമില്ല. നല്ല പെരുമാറ്റമൊക്കെയുള്ള നടിയാണ് ശാരദ എന്ന് ശശി പറയുന്നു.

  Read more about: actress sheela ഷീല
  English summary
  kalliyoor Sasi Opens Up About Aparadhi Movie Location Experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X