For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവകാര്‍ത്തികേയനെ വാനോളം പുകഴ്ത്തി കല്യാണി! ഹീറോ അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ!

  |

  താരപുത്രിയായ കല്യാണി പ്രിയദര്‍ശന്‍ തമിഴില്‍ അരങ്ങേറിയിരിക്കുകയാണ് ഇപ്പോള്‍. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. അമ്മയ്ക്ക് പിന്നാലെയായാണ് മകളും അഭിനയരംഗത്തേക്ക് എത്തിയത്. മകള്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു മകനായ സിദ്ധാര്‍ത്ഥ് തീരുമാനിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ വിഎഫ്എക്‌സൊരുക്കാനായി സിദ്ധാര്‍ത്ഥും അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ കല്യാണി മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അച്ഛനൊപ്പമുള്ള വരവില്‍ മക്കളും സന്തോഷത്തിലായിരുന്നു. ഇവരുടെ കളിക്കൂട്ടുകാരായ അനി ശശി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് മുന്‍പ് ഹീറോയിലൂടെ തമിഴില്‍ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കല്യാണി.

  പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ഹീറോയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് താരം അഭയ് ഡിയോളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് കല്യാണിയും സിനിമയിലേക്ക് പ്രവേശിച്ചത്. മകളുടെ വരവിന് ആശംസ അറിയിച്ച് ലിസിയും പ്രിയദര്‍ശനും എത്തിയിരുന്നു. തെലുങ്കിലെ വരവിന് മാത്രമല്ല തമിഴ് ചിത്രവുമായെത്തിയപ്പോഴും ആശംസ അറിയിച്ച് പ്രിയദര്‍ശന്‍ എത്തിയിരുന്നു. പ്രിയപ്പെട്ട അമ്മുവിന്റെ പുതിയ തുടക്കത്തിന് ബെസ്റ്റ് വിഷസ് അറിയിച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഹീറോയിലൂടെയുള്ള വരവില്‍ താന്‍ സംതൃപ്തയാണെന്നും ശിവകാര്‍ത്തികേയനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് കല്യാണി ഇപ്പോള്‍.

  ഹീറോയില്‍ കല്യാണിക്ക് ഹീറോയായെത്തിയത് ശിവകാര്‍ത്തികേയനായിരുന്നു. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുന്ന താരത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു കല്യാണി ശിവകാര്‍ത്തികേയനെക്കുറിച്ച് വാചാലനായി എത്തിയത്. അദ്ദേഹത്തിന്റെ എനര്‍ജി അപാരമാണെന്നും എല്ലാവരേയും സന്തോഷത്തോടെ നിലനിര്‍ത്താറുണ്ടെന്ന് അദ്ദേഹമെന്നും കല്യാണി പറയുന്നു. ഒപ്പമുള്ളവരെല്ലാം പോസിറ്റിവായി സന്തോഷത്തോടെ ജോലി ചെയ്യുന്നത് കാണാനാണ് അദ്ദേഹത്തിന് താല്‍പര്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിയുടെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

  തെലുങ്കിലും തമിഴിലുമൊക്കെ ചുവടുറപ്പിച്ചതിന് പിന്നാലെയായാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗായിരുന്നു ആദ്യം പൂര്‍ത്തീകരിച്ചത്. ഇതിന് ശേഷമാണ് താരപുത്രി ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലേക്ക് എത്തിയത്. അനൂപ് സത്യന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ശോഭന, ഉര്‍വശി, സുരേഷ് ഗോപി തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തില്‍ നായികയായെത്തുന്നത് കല്യാണിയാണ്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

  പൃഥ്വി മോഹന്‍ലാലിനെ എപ്പോക്കണ്ടാലും ചര്‍ച്ച ചെയ്യുന്നത് അതാണെന്ന് സുപ്രിയ! പോസ്റ്റ് വൈറല്‍!

  അപ്പുച്ചേട്ടന്റെ അഭിനയത്തെക്കുറിച്ച് വാചാലയായി കല്യാണി എത്തിയിരുന്നു. പ്രയാസമുള്ള രംഗങ്ങളും മുഴുനീള ഡയലോഗുകളുമൊക്കെ അപ്പുച്ചേട്ടന്‍ അനായാസേന അവതരിപ്പിക്കുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിനിന്നതിനെക്കുറിച്ച് കല്യാണി പറഞ്ഞിരുന്നും. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് പ്രണവും പറഞ്ഞിരുന്നു. കരിയറില്‍ അഞ്ചാമത്തെ ചിത്രവുമായെത്തുന്നതിനിടയിലാണ് ഇവരെ ഒരുമിപ്പിക്കുകയാണെന്ന് വിനീത് ശ്രീനിവാസന്‍ പ്രഖ്യാപിച്ചത്.

  കണ്ടോ കണ്ടോ...! മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ പ്രണയ ഗാനമെത്തി! വീഡിയോ

  അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ അത് തങ്ങളെ ബാധിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു. വേര്‍പിരിയലിന് ശേഷം അവരുമായുള്ള ബന്ധത്തിന് ദൃഢത കൂടിയെന്നാണ് തോന്നിയതെന്നും അടുത്തിടെ കല്യാണി പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു പ്രിയദര്‍ശനും ലിസിയും. വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി ഇരുവരും എത്തിയപ്പോള്‍ ആരാധകരും ഞെട്ടിയിരുന്നു. വിവാഹദിനത്തില്‍ ലിസിയെ ഓര്‍ത്തുള്ള കുറിപ്പുമായി പ്രിയദര്‍ശന്‍ എത്തിയിരുന്നു.

  English summary
  Kalyani Priyadarshan about her experience with Sivakarthikeyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X