For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയെ കുറിച്ചുള്ള ചോദ്യം, ഒന്നും പറയാനില്ല, കുടുംബവിളക്ക് ഐപിഎൽ ട്രോൾ പങ്കുവെച്ച് കല്യാണി

  |

  മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കല്യാണി പ്രിയദർശൻ. മലയാള സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ കല്യാണയ്ക്ക് മലയാളത്തിൽ ആരാധകരുണ്ടായിരുന്നു. 2017 ൽ പുറത്ത് ഇറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. നാഗർജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമായിരുന്നു ആദ്യ ചിത്രം. സിനിമ മികച്ച വിജയം നേടി. ചിത്രം മലയാളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു തെലുങ്കിലും തമിഴിലു സജീവമായിരുന്ന കല്യാണിയുടെ മോളിവുഡ് അരങ്ങേറ്റം 2020 ൽ ആയിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ എത്തിയത്. ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ആയിരുന്നു നായകൻ. ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  kalyani

  മരയ്ക്കാർ അറബികടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള കല്യാണിയുടെ ചിത്രങ്ങൾ , തിയേറ്റർ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നിലവിൽ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലാണ് കല്യാണി അഭിനയിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ലാലേട്ടനോടൊപ്പമുള്ള കല്യാണിയുടെ രണ്ടാമത്തെ ചിത്രമാണിത്. ഇപ്പോഴിത നടനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തുകയാണ് താരപത്രി. ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി.

  വിവാഹമോചനത്തിന് ശേഷം മകനോടൊപ്പം കറക്കം, മുൻഭാര്യയ്ക്കൊപ്പം ആമീർ ഖാന്റെ ഡേറ്റിംഗ്, ചിത്രം വൈറൽ

  മോഹൻലാലിനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആരാധകരുടെ ചോദ്യത്തിന് കല്യാണി മറുപടി നൽകിയത്. മോഹൻലാലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നോക്കി പഠിച്ചുവെന്നാണ് എന്നാണ് കല്യാണി പറയുന്നത്. കൂടാതെ പൃഥ്വിരാജിനോടൊപ്പമുള്ള അനുഭവവും പ്രേക്ഷകർ നടിയോട് ചോദിക്കുന്നുണ്ട്. ഒരു ടോൾ പങ്കുവെച്ച് കൊണ്ടാണ് നടി ഉത്തരം നൽകിയത്. സൈമ പുരസ്കാരദാന ചടങ്ങിൽ വെച്ച് സീരിയസായി ഇരിക്കുന്ന പൃഥ്വിയെ അത്ഭുതത്തോടെ നോക്കി ഇരിക്കുന്ന കല്യാണിയുടെ ചിത്രം വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധനേടിയ ട്രോൾ ആയിരുന്നു ''ഐപിഎൽ കണ്ടുകൊണ്ടിരിക്കുന്ന എന്നെ 'കുടുംബവിളക്ക്' സീരിയൽ കാണാൻ ആഗ്രഹിക്കുന്ന അമ്മൂമ്മ നോക്കുന്ന നോട്ടം'',.. എന്ന ട്രോൾ. ഇതായിരുന്നു കല്യാണി മറുപടിയായി പങ്കുവെച്ചത്. കുറെ കാര്യങ്ങൾ ടൈപ്പ് ചെയ്യാനുണ്ട്. എന്നാൽ ഈ ചിത്രം ഈ ചിത്രം എല്ലാ പറയുന്നു... എന്ന് കുറിച്ച് കൊണ്ടാണ് ട്രോൾ പങ്കുവെച്ചത്.

  ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ അഞ്ജലി, താൻ അല്ല, ഗോപികയുടെ വാക്കുകൾ വൈറൽ

  കൂടാതെ അമ്മ ലിസിക്കൊപ്പമുള്ള ബാല്യകാല ചിത്രവും പ്രേക്ഷകരുടെ ആവശ്യ പ്രകാരം നടി പങ്കുവെച്ചിരുന്നു. പ്രണവ് മോഹൻലാലിനോടൊപ്പമുള്ള ഒരു ബാല്യകാല ചിത്രവും നടി പങ്കുവെച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യ പ്രകാരമാണ് നടി ചിത്രം പങ്കുവെച്ചത്. കല്യാണിക്കും പ്രണവിനോടുമൊപ്പം ജാക്കി ഷറോഫും ചിത്രത്തിലുണ്ട്. ഹൃദയത്തിന്റെ റിലീസിനെ കുറിച്ചും നടി പറയുന്നുണ്ട്. ത കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ എ്ന്നാണ് നടി പറയുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. സംവിധായകൻ വിനീത് ശ്രീനിവാസനാണ് സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019 ൽ പുറത്ത് ഇറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യംത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ' സിനിമയിൽ വരാൻ ഭയന്നത് എന്ത് കൊണ്ട് ' കല്യാണി പറയുന്നു | filmibeat Malayalam

  മരയ്ക്കാറിലും പ്രണവിന്റെ ജോഡിയായിട്ടാണ് കാല്യാണി എത്തുന്നത്. മോഹൻലാലിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാൽ അഭിനയിക്കുന്നത്.വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളി താരങ്ങൾക്കൊപ്പം ബോളിവുഡ് തെന്നിന്ത്യൻ താരങ്ങളും സിനിമയിൽ എത്തുന്നുണ്ട്.

  English summary
  Kalyani Priyadarshan Opens Up About Mohanlal-Prithviraj And Shared An Unseen Childhood Pic With Lissy, Q/A Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X