For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ്-കല്യാണി വിവാഹ വാര്‍ത്ത കണ്ട അച്ഛന്‍ പറഞ്ഞത്; വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശന്‍

  |

  മിന്നും താരമാണ് കല്യാണി പ്രിയദര്‍ശന്‍. ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്റെ മകളായി സിനിമയിലെത്തിയ കല്യാണി വളരെ ചുരുക്കും സിനിമകള്‍ കൊണ്ട് തന്നെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മറ്റ് ഭാഷകളിലൂടെ തുടങ്ങിയ ശേഷമാണ് കല്യാണി മലയാളത്തിലെത്തുന്നത്. വരനെ ആവശ്യമുണ്ട്, മരക്കാര്‍, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രീയയായി മാറാന്‍ കല്യാണിയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: 'നമ്മളെപ്പോലെയല്ല ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്'; കല്യാണിയെ പരിചയപ്പെടുത്തി മോഹൻലാൽ‌ അന്ന് പറഞ്ഞത്!

  കല്യാണിയുടെ ഏറ്റവും പുതിയ സിനിമയാണ് തല്ലുമാല. ചിത്രം അടുത്ത ദിവസം തീയേറ്ററുകളിലെത്തും. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമൊക്കെ ഹിറ്റായി മാറിയിരുന്നു. കല്യാണിയും പ്രണവും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഹൃദയം. സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിരുന്നു.

  പ്രണവും കല്യാണിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അച്ഛന്മാരുടെ സൗഹൃദം മക്കൡലേക്കും എത്തുകയായിരുന്നു. ബാല്യകാലം മുതല്‍ക്കെ പരസ്പരം അറിയാം. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമൊക്കെ നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്.
  അത്തരത്തിലൊരു വാര്‍ത്തക്ക് അച്ഛന്‍ പ്രിയദര്‍ശന്റെ മറുപടിയെ കുറിച്ച കല്യാണി മനസ് തുറക്കുകയാണഅ.

  എഫ്.റ്റി.ക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ പുതിയ സിനിമയായ തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപെട്ട് എത്തിയതായിരുന്നു കല്യാണി. ആദ്യമായി ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത കിട്ടിയപ്പോള്‍ അച്ഛന് അയച്ചു കൊടുത്തു എന്നും ഹഹഹ, വെല്‍ക്കം ടു ഇന്‍ഡസ്ട്രി എന്നായിരുന്നു അച്ഛന്റെ മറുപടി എന്നുമാണ് കല്യാണി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'ഞങ്ങള്‍ ഇത് ജോളിയായിട്ടാണ് കാണുന്നത്. ആദ്യമായി ഒരു ലിങ്ക് കിട്ടിയപ്പോള്‍ അച്ചന് അയച്ചിരുന്നു. അപ്പോള്‍ 'ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി' എന്നായിരുന്നു അച്ഛന്റെ മറുപടി?' എന്നാണ് കല്യാണി പറയുന്നത്. ഹൃദയത്തിലെ പ്രകടനത്തിന് കല്യാണിയ്ക്കും പ്രണവിനും മഴവില്‍ മനോരമയുടെ മികച്ച പെയറിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് വാങ്ങാന്‍ പ്രണവും കല്യാണിയുമെത്തിയിരുന്നില്ല. പകരം മോഹന്‍ലാലും പ്രിയദര്‍ശനുമായിരുന്നു എത്തിയത്. ആ അനുഭവവും കല്യാണി പങ്കുവെക്കുന്നുണ്ട്.

  ' ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ലാല്‍ മാമയും അച്ഛനും കൂടിയാണ് അവാര്‍ഡ് വാങ്ങിയത്. ഒപ്പം അവര്‍ വേദിയില്‍ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയത്,' എന്നായിരുന്നു കല്യാണി പറഞ്ഞത്.

  അച്ഛന്‍ തന്റെ എല്ലാ സിനിമകളെല്ലാം കാണാറുണ്ടെന്നും വലിയ വിമര്‍ശകനെ പോലെ ആണെങ്കിലും പതുക്കെ തന്റെ ഫാന്‍ ആകുന്നുണ്ടെന്നും കല്യാണി പറയുന്നു. അച്ഛന്റെ മകളായി അറിയപ്പെടാന്‍ ഇഷ്ടമാണെന്നും കല്യാണി പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ സിനിമകളില്‍ തനിക്കേറ്റവും ഇഷ്ടമുള്ള സിനിമ ഏതാണെന്നും കല്യാണി മനസ് തുറന്നിരുന്നു.
  'ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് കിലുക്കമാവാം. അല്ല ഏറ്റവും കൂടുതല്‍ കണ്ടത് തേന്മാവിന്‍ കൊമ്പത്താണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കാര്‍ത്തുമ്പിയാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്,' കല്യാണി പറഞ്ഞു.

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  അതേസമയം ഖാലിദ് റഹ്‌മാന്‍ ആണ് തല്ലുമാല സംവിധാനം ചെയ്യുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

  English summary
  Kalyani Priyadarshan Reveals How Father Priyadarshan Reacted To Reports Of Her Affair With Pranav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X