For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു

  |

  സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവും കല്യാണിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് താരപുത്രന്‍മാരും താരപുത്രികളുമെല്ലാം ഒരുമിച്ചെത്തുന്നത്.

  മാതാപിതാക്കള്‍ക്ക് പിന്നാലെയായി അടുത്ത തലമുറയും ഒന്നിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പ്രണവും കല്യാണിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നു. പ്രണവിനെ നോക്കിയിരിക്കുന്ന കല്യാണിയുടെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. അപ്പുച്ചേട്ടനെക്കുറിച്ച് വാചാലയായി നേരത്തെ കല്യാണി എത്തിയിരുന്നു.

  പ്രണവിനെക്കുറിച്ച്

  പ്രണവിനെക്കുറിച്ച്

  എനിക്ക് അപ്പു (പ്രണവ് മോഹൻലാൽ) സഹോദരനെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുളളത് അവനൊപ്പമാകും. പ്രണവും ഞാനും ഒരുമിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടിട്ട് പ്രണവിന്റെ സഹോദരി വിസ്മയ ആണ് എനിക്ക് അയച്ചുതന്നത്. ഞാൻ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. കണ്ടോ, നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നുഎന്നു പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു.

  പിടികൊടുക്കില്ല

  പിടികൊടുക്കില്ല

  അപ്പു ആർക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേ ഇല്ല. ചെരുപ്പിടാൻ പോലും പലപ്പോഴും മറക്കും. ആദി കണ്ടപ്പോൾ എനിക്കു തോന്നിയത് അവനുവേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്കെ വലിഞ്ഞു കയറാൻ പ്രണവിനെക്കഴിഞ്ഞേ ആളുളളൂ.

  ഹിമാലയത്തിലേക്ക്

  ഹിമാലയത്തിലേക്ക്

  ആദി കഴിഞ്ഞു ഹിമാലയത്തിൽ പോയത് എന്തിനാണെന്നോ? അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്ന്. മൗണ്ടൻ ക്ലൈംബിങ്ങിലൂടെ കൈകൾ വീണ്ടും ഹാർഡാക്കാനാണ് യാത്ര. 500 രൂപയേ കൈയ്യിൽ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുകയെന്നും കല്യാണി പറഞ്ഞിരുന്നു.

  അനിയെ വിളിക്കും

  അനിയെ വിളിക്കും

  കൈയ്യിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയെ (അനി ശശി) വിളിക്കും. അക്കൗണ്ടിലേക്ക് 100 രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. അവൻ ആർക്കും ഉപദേശം നൽകാറില്ല, ആരുടെയും പക്കൽനിന്നും ഉപദേശം തേടാറുമില്ലെന്നും കല്യാണി പറയുന്നു.

  English summary
  Kalyani Priyadarshan's comment about Pranav Mohanlal went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X