For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഭവബഹുലമായ കമല്‍ ഹാസന്റെ ജീവിതം; പണം, പ്രശസ്തി, പുരസ്‌കാരം, പ്രണയം വിവാദം, രാഷ്ട്രീയം...

  By Aswini P
  |

  ഉലകനായകരന്‍ കമല്‍ ഹാസന്‍!!! ആ പേര് പ്രേക്ഷകര്‍ വെറുതേ നല്‍കിയതായിരുന്നില്ല. സൂപ്പര്‍ സ്റ്റാറിനും മെഗാസ്റ്റാറിനും സ്റ്റൈല്‍ മന്നനുമൊക്കെ ഇടയില്‍, വെറും സ്റ്റൈലുകൊണ്ടല്ലാതെ.. അഭിനയത്തിന്റെ മികവ് കൊണ്ട് കമല്‍ ഹാസന്‍ നേടിയെടുത്ത പേരാണ് ഉലകനായകന്‍!!!

  ആ രംഗത്ത് റോഷനോട് ശരിക്കും പ്രേമം തോന്നിയെന്ന് പ്രിയ, റോഷന് പ്രിയയോടും!!!

  1975 ല്‍ തുടങ്ങിയ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2018 ല്‍ അവസാനിപ്പിക്കുന്നതായി കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പൂര്‍ണമായും തമിഴ് രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കുന്നതിനാല്‍ ഇനി സിനിമ ചെയ്യില്ല എന്നാണ് കമല്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

  ആ 'കണ്ണിറുക്കി കൊച്ച്' ചില്ലറക്കാരിയല്ല, മലയാളി മങ്ക!!, പ്രിയയെ കുറിച്ച് അറിയാത്ത ഒരു സത്യം!!
  അഞ്ച് പതിറ്റാണ്ട് കാലം സിനിമ പോലൊരു വലിയ ലോകത്ത് നിന്ന് നേടേണ്ടതെല്ലാം ഏറെ കുറേ കമല്‍ നേടിക്കഴിഞ്ഞു.. പണം.. പ്രശസ്തി.. പുരസ്‌കാരം.. ആദരവ്.. പ്രണയം.. വിവാദം.. അങ്ങനെയെല്ലാം.. എല്ലാം ചേരുമ്പോള്‍ സംഭവ ബഹുലമാണ് കമലിന്റെ സിനിമാ - വ്യക്തി ജീവിതം... അതിലൂടെ തുടര്‍ന്ന് വായിക്കാം...

  കമലിന്റെ ജനനം

  കമലിന്റെ ജനനം

  തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയില്‍ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസന്‍ ജനിച്ചത്. അച്ഛന്‍ പ്രശസ്ത ക്രിമിനല്‍ വക്കീലായിരുന്ന ഡി. ശ്രീനിവാസന്‍, അമ്മ രാജലക്ഷ്മി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കമലഹാസന്‍ പാര്‍ത്ഥസാരഥി എന്നാണ് പേരിട്ടത്.

  കമല്‍ ശ്രദ്ധിച്ചത്

  കമല്‍ ശ്രദ്ധിച്ചത്

  മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്നത് കമല്‍ഹാസന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു. സഹോദരങ്ങളായ ചാരുഹാസനും ചന്ദ്രഹാസനും അച്ഛന്റെ പാത പിന്തുടര്‍ന്ന് നിയമം പഠിച്ചു. എന്നാല്‍ കമലിന് അപ്പോള്‍ മുതലേ ശ്രദ്ധ പഠനത്തെക്കാള്‍ കലയിലായിരുന്നു.

  ബാലതാരമായി തുടക്കം

  ബാലതാരമായി തുടക്കം

  1960 ല്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കമല്‍ ഹാസന്റെ തുടക്കം. കലത്തൂര്‍ കണ്ണമ്മ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ രാഷ്ട്രപതിയില്‍ നിന്നും കമല്‍ സ്വര്‍ണ മെഡല്‍ നേടിയെടുത്തു.

  നായക നിരയിലേക്ക്

  നായക നിരയിലേക്ക്

  കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയിലൂടെയാണ് കമല്‍ നായക നിരയിലേക്ക് കടന്നത്. തന്നെക്കാള്‍ പ്രായം കൂടുതലുള്ള സ്ത്രീയെ പ്രണയിക്കുന്ന നായകനായി എത്തിയ കമല്‍ ആദ്യ പുരസ്‌കാരവും ചിത്രത്തിലൂടെ നേടിയെടുത്തു.

  പിന്നെ കമല്‍ യുഗം

  പിന്നെ കമല്‍ യുഗം

  പിന്നെ ഒരു കമല്‍ ഹാസന്‍ യുഗത്തിന് സാക്ഷിയാകുകയായിരുന്നു പ്രേക്ഷകര്‍. അപൂര്‍വ്വ രാഗങ്ങള്‍ക്ക് ശേഷം 16 വയതിനിലെ, മൂന്നാംപിറൈ, സാഗര സംഗമം, സാഗര്‍, നായകന്‍, പുഷ്പക്, തേവര്‍ മകന്‍, ഇന്ത്യന്‍, ഹേ റാം, വീരുമാണ്ടി, ദശാവതാരം, വിശ്വരൂപം അങ്ങനെ നീളുന്നു കമലിന്റെ 230 ഓളം സിനിമകളില്‍ ചിലത്..

  പരീക്ഷണങ്ങള്‍

  പരീക്ഷണങ്ങള്‍

  വെറുതേ വന്ന് അഭിനയിച്ച് കൈയ്യടിയും പുരസ്‌കാരങ്ങളും പേരും പണവും നേടി പോകുകയായിരുന്നില്ല കമല്‍. സിനിമയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പല പരീക്ഷണങ്ങളും നടത്തി. ഹവ്വൈ ഷണ്‍മുഖിയിലെ സ്ത്രീ വേഷവും, ദശാവതാരം എന്ന ചിത്രത്തിലെ പത്ത് വേഷങ്ങളും പുഷ്പക് എന്ന നിശബ്ദ ചിത്രവുമൊക്കെ അതിന് ഉദാഹരണമാണ്.

  സകലകലാ വല്ലഭന്‍

  സകലകലാ വല്ലഭന്‍

  സിനിമയുടെ ഒട്ടുമിക്ക എല്ലാ ഭാഗത്തും കമല്‍ കൈ വച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനവും നിര്‍മാണവും തിരക്കഥയും പിന്നണി ഗാനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കമല്‍ തെളിയിച്ചു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് കമലിനെ സകലകലാ വല്ലഭന്‍ എന്ന് വിളിക്കുന്നത്.

  എല്ലാ ഭാഷയിലും

  എല്ലാ ഭാഷയിലും

  തമിഴില്‍ മാത്രം ഒതുങ്ങുന്നതല്ല കമലിന്റെ സിനിമാ ജീവിതം. തുടക്കകാലത്ത് ധാരാളം മലയാള സിനിമകള്‍ ചെയ്ത കമല്‍ ഹിന്ദിയിലും തെലുങ്കിലുമൊക്കെ വിജയം കണ്ട നടനാണ്.

  പുരസ്‌കാരങ്ങളും ബഹമതികളും

  പുരസ്‌കാരങ്ങളും ബഹമതികളും

  നാല് തവണ ദേശീയ പുരസ്‌കാരം നേടിയ കമല്‍ പത്തൊന്‍പതോളം ഫിലി ഫെയര്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കമല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പദ്മ ശ്രീയും, പദ്മ ഭൂഷനും നല്‍കി ആദരിച്ചു.

  വിവാദങ്ങള്‍

  വിവാദങ്ങള്‍

  പ്രശസ്ത്രിയ്‌ക്കൊപ്പം കമലിനെ വിടാതെ വിവാദങ്ങളും പിന്തുടര്‍ന്നു. എന്തിനോടും പ്രതികരിക്കുന്ന കമല്‍ ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തു. ഹിന്ദു കുടുംബത്തില്‍ ജനിച്ച കമല്‍ നിരീശ്വരവാതിയായതിനെ ചോദ്യം ചെയ്യപ്പെട്ടു. കമല്‍ സംവിധാനം ചെയ്ത് അഭിനയിയിച്ച വിശ്വരൂപം എന്ന ചിത്രത്തിന് വിവാദങ്ങളുടെ പെരുമഴയായിരുന്നു.

  സാമൂഹ്യ പ്രവര്‍ത്തനം

  സാമൂഹ്യ പ്രവര്‍ത്തനം

  തന്റെ ഫാന്‍ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടന്‍ കമലഹാസന്‍ ആണ്. കൂടാതെ കമല്‍ നര്‍പണി ഐക്യം എന്ന ഈ സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കമലഹാസന്‍ നേതൃത്വം നല്‍കുന്നുണ്ട്. രക്തദാനം, നേത്രദാനം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 2004 സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആദ്യ എബ്രഹാം കോവൂര്‍ അവാര്‍ഡ് കമലഹാസനു ലഭിക്കുകയുണ്ടായി.

  സാഹിത്യ സംഭാവന

  സാഹിത്യ സംഭാവന

  കമലഹാസന്‍ വെല്‍ഫെയര്‍ അസോസ്സിയേഷന്‍ ഒരു മാസികയും പുറത്തിറക്കിയിരുന്നു. കാശ്മീര്‍ വിവാദം, സിനിമ, ശിശുക്ഷേമം, മയക്കു മരുന്ന് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ കമലഹാസന്റെ വീക്ഷണങ്ങള്‍ ഒരു പുസ്തക രൂപത്തിലാക്കി പ്രസിദ്ധം ചെയ്തിട്ടുണ്ട്. തേടി തീര്‍പോം വാ, എന്ന പേരിലാണ് ഫാന്‍സ് അസോസ്സിയേഷന്‍ ഈ പുസ്തകം പുറത്തിറക്കിയത്

  വ്യക്തി ജീവിതം

  വ്യക്തി ജീവിതം

  ഔദ്യോഗിക ജീവിതത്തില്‍് നേട്ടങ്ങളുടെ കണക്ക് എഴുതുമ്പോള്‍ കമല്‍ ഹാസന്റെ വ്യക്തി ജീവിതത്തിന്റെ താളം തെറ്റി. ശ്രീവിദ്യയോടുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ശ്രീവിദ്യയെ ഉപേക്ഷിച്ച് കമല്‍ 24 ാം വയസ്സില്‍ വാണി ഗണപതി എന്ന നര്‍ത്തകിയെ വിവാഹം ചെയ്തു. പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ച് ആ ബന്ധം വേര്‍പിരിഞ്ഞപ്പോഴാണ് കമല്‍ നടി സരികയെ വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ശ്രുതി ഹസനും അക്ഷര ഹാസനും പിറന്നതിന് ശേഷമാണ് ഇരുവരും ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്തത്. നടി സിമ്രാനുമായുള്ള കമലിന്റെ ബന്ധത്തെ ചൊല്ലി സരികയും പിരിഞ്ഞു. സിമ്രാന്‍ വിവാഹിതയായപ്പോള്‍ ഗൗതമിയുമായി കമല്‍ ലിവിങ് റിലേഷനില്‍ ഏര്‍പ്പെട്ടു. 14 വര്‍ഷം ഒന്നിച്ച് ജീവിച്ച് ആ ബന്ധവും തകര്‍ന്നു.

  63 ല്‍ രാഷ്ട്രീയത്തില്‍

  63 ല്‍ രാഷ്ട്രീയത്തില്‍

  ഇപ്പോള്‍ കമലിന് 63 വയസ്സാണ് പ്രായം.. പ്രായം ഒന്നിനും ഒരു പരിമിതിയല്ല.. പ്രത്യേകിച്ചും സിനിമയിലും രാഷ്ട്രീയത്തിലും.. 1975 മുതല്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് നായക നിരയില്‍ തന്നെ നിലനില്‍ക്കുന്ന, ഇന്ത്യന്‍ സിനിമയ്ക്ക് ബൃഹത്തായ സംഭാവനകള്‍ നല്‍കിയ കമല്‍ ഇനി സിനിമ ചെയ്യില്ല എന്ന്.. അറുപത്തിമൂന്നാം വയസ്സില്‍ ഉലകനായകന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു... ആശംസകള്‍!!!


  English summary
  kamal hassan-no more films for me
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X