For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '​ഗോഡ്ഫാദറിലെ മായിൻകുട്ടി ആയി അഭിനയിക്കാൻ ആ​ഗ്രഹിച്ചിരുന്നു'; ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് കനി കുസൃതി

  |

  നാടകനടിയായി അഭിനയജീവിതം ആരംഭിച്ച ആളാണ് കനി കുസൃതി. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരവും കനി കുസൃതി നേടി. ജീവിതത്തിലെ കാഴ്ചപ്പാടുകൾ മടിയില്ലാതെ തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് കനി കുസൃതി. ‍കേരള കഫെയ്ക്ക് ശേഷം കോക്ടെയ്ൽ, ശിക്കാർ തുടങ്ങിയ ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ മാത്രമാണ് ഞാൻ ശ്രദ്ധിക്കാറുള്ളതെന്നും അല്ലാതെ മുഖ്യധാര-സമാന്തര ചിത്രങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കാണാറില്ലെന്നും കനി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  Also Read: 'ഇതാണ് ഏറ്റവും നാണംകെട്ട ചോദ്യം'; കാമുകിയെ രക്ഷിക്കാൻ മാധ്യമപ്രവർത്തകരെ ആക്ഷേപിച്ച് രൺബീർ!

  മുഖ്യധാരാ ചിത്രങ്ങളുടെ കാസ്റ്റിങ് കോളുകൾ കണ്ട് ഓഡിഷന് വരട്ടേ എന്ന് ചോദിക്കുമ്പോൾ വേണ്ട എന്ന മറുപടിയാണ് കൂടുതലും ലഭിക്കാറുള്ളതെന്നും കനി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഏതുതരം സിനിമയുടെ ഭാഗമാകണം എന്നത് തന്റെ തീരുമാനമായിരുന്നില്ലെന്നും കനി കുസൃതി പറയാറുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരിൽ നാമകരണം ചെയ്യണമെന്ന് കനി കുസൃതി 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ സംസാരിച്ച് പറഞ്ഞത് വലിയ വാർത്തായായിരുന്നു. ഇനി മുതലെങ്കിലും റോസിയുടെ പേരിൽ പുരസ്‌കാരം നൽകണമെന്നും കനി കുസൃതി അന്ന് ആവശ്യപ്പെട്ടിരുന്നു.

  Also Read: 'ഇൻസ്റ്റ​ഗ്രാമിൽ‌ ഭർത്താവിനെ അൺ‌ഫോളോ ചെയ്തു'; സാമന്തയെ അനുകരിച്ച് ചിരഞ്ജീവിയുടെ മകൾ ശ്രീജ

  തനിക്ക് ലഭിച്ച പുരസ്‌കാരം പി.കെ റോസിക്ക് സമർപ്പിക്കുന്നുവെന്ന് കനി നേരത്തേ തന്നെ പ്രഖ്യപിച്ചിരുന്നു. തന്റെ സിനിമാ ഇഷ്ടങ്ങളെ കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സീരിയസ് കഥാപാത്രങ്ങളും സിനിമകളും ചെയ്യുന്നതിന് പകരം കോമഡി റോളുകൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ട് എന്നാണ് കനി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞിരിക്കുന്നത്. 'സ്കൂളിൽ പഠിക്കുന്ന കാലത്ത് പത്മരാജൻ, സിദ്ദിഖ് ലാൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾ കാണുമ്പോൾ എനിക്ക് തോന്നിയിരുന്നു അറുപതുകളിൽ ജനിച്ചിരുന്നുവെങ്കിൽ എൺപതുകളിൽ‌ ആ സിനിമകളുടെ ഭാ​ഗാമാകാമായിരുന്നുവെന്ന്. ​ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, മന്നാർ മത്തായി സ്പീക്കിങ്, മിഥുനം തുടങ്ങിയ സിനിമകൾ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകളിൽ ചിലതാണ്.'

  'ചില പ്രിയദർശൻ സിനിമകൾ കാണുമ്പോഴും ആ സിനിമകളുടെ ഭാ​ഗമാകാൻ കഴി‍ഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എല്ലാ പ്രിയദർശൻ സിനിമകളും ഇഷ്ടമല്ല. ​ജ​ഗതിച്ചേട്ടന്റെ കോമഡികൾ കാണുമ്പോഴും അവർക്കൊപ്പം ആ കാലഘട്ടത്തിലെ സിനിമകളുടെ ഭാ​ഗമാകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ തോന്നാറില്ല. അന്ന് അത്തരം ഹിറ്റുകൾ‌ സമ്മാനിച്ച അഭിനേതാക്കൾക്കൊപ്പം ഇപ്പോൾ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാറില്ല. ഇപ്പോൾ സ്റ്റാറായിട്ടുള്ള നടന്മാർക്കൊപ്പം അഭിനയിക്കണം എന്നൊന്നും തോന്നിയിട്ടില്ല. കോമഡിയാണ് ചെയ്യാനിഷ്ടം. ​ഗോഡ്ഫാദർ കാണുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഫിലോമിന, എൻ.എൻ പിള്ള, ഇന്നസെന്റ്, ജ​ഗദീഷ് എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. എൻ.എൻ. പിള്ള സാറിന്റെ കഥാപാത്രം വളരെ ഇഷ്ടമാണ്. കനകയെ ഒന്നും ശ്രദ്ധിച്ചിട്ടേയില്ല.'

  അവാര്‍ഡ് വേദിയിലും നിലപാടുകള്‍ കൈവിടാത്ത കനി | FilmiBeat Malayalam

  'അവാർഡ് കിട്ടുന്നതിനേക്കാൾ കൂടുതൽ ഫെയിം കൊമേഷ്യൽ സിനിമകളുടെ ഭാ​ഗമാകുമ്പോൾ എല്ലാ അഭിനേതാക്കൾക്കും ലഭിക്കും. എനിക്കും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സ്പൈഡർ എന്ന തെലുങ്ക് സിനിമയിൽ വെറും ‌രണ്ടോ മൂന്നോ സീനിൽ‌ മാത്രമാണ് ഞാൻ‌ അഭിനയിച്ചിട്ടുള്ളത്. ആ സിനിമയിലെ സീനുകൾ കണ്ട് നിരവധി പേർ തിരിച്ചറിയുകയും പുറത്തുപോകുമ്പോൾ വിളിച്ച് പരിചയപ്പെടുകയും എല്ലാം ചെയ്യാറുണ്ട്. പോപ്പുലറാകണമെങ്കിൽ പോപ്പുലർ സിനിമകളിൽ തന്നെ അഭിനയിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അല്ലാതെ അവാർഡ് കിട്ടിയതിന്റെ പേരിൽ രണ്ട് പേർ തിരിച്ചറിയുമെന്നോ കാര്യമുണ്ടെന്നോ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് കോമഡി റോളുകൾ ചെയ്യാനാണ് ഏറെ ഇഷ്ടം സ്ത്രീകൾ കോമഡി കൈകാര്യം ചെയ്യുന്നത് കാണാനും എനിക്ക് ഇഷ്ടമാണ്' കനി കുസൃതി പറഞ്ഞു.

  Read more about: actress
  English summary
  Kani Kusruthi Opens Up She Wished To Act In Midhunam, God Father, Ramji Rao Speaking
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion