For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അബോര്‍ഷന്‍ കഴിഞ്ഞയുടന്‍ വിവാഹമോചന വാര്‍ത്തയും എത്തിയെന്ന് കനിഹയുടെ വെളിപ്പെടുത്തല്‍! കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ അബ്രഹാമിന്റെ സന്തതികളില്‍ നായികയായെത്തിയത് താരമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഡ്രാമയിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് താരം. ലണ്ടനില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് കനിഹ.

  കാവ്യയും ദിലീപും ആഘോഷത്തിലാണ്! കുഞ്ഞതിഥിയുടെ സന്തോഷത്തിനൊപ്പം പിറന്നാളും! പത്മസരോവരം ആഘോഷത്തില്‍!

  പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം നേരിട്ടെത്താറുമുണ്ട്. പതിവിന് വിപരീതമായി തന്റെ പേജ് സ്വന്തമായാണ് കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ബീച്ചിലെ ബിക്കിനി ചിത്രത്തിന് നേരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നീന്താന്‍ പോവുമ്പോള്‍ സാരിയണിഞ്ഞ് പോവാന്‍ പറ്റുമോയെന്ന് ചോദിച്ച് താരം വിമര്‍ശകരുടെ വായടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് താരം വിവാഹ മോചിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഭര്‍ത്താവ് ശ്യാമിനിം അഞ്ച് വയസ്സുകാരനായ ഋഷിക്കുമൊപ്പം സുഖമായി കഴിയുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രചരിച്ചതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

  പേളിയുടെ കളി കാര്യമാകുന്നു? ശ്രീനിയെ ഒഴിവാക്കുന്നു? പൊട്ടിക്കരച്ചിലിനൊടുവില്‍ അത് സംഭവിച്ചോ?

  മകന് വേണ്ടി

  ജോലി ഉപേക്ഷിച്ച് ചെന്നൈയിലേക്കെത്തി

  അമേരിക്കയില്‍ വെച്ചായിരുന്നു മകന്‍ ജനിച്ചത്. അവനെ ജീവനോടെ കിട്ടുമെന്ന കരുതിയിരുന്നില്ല. ആ സമയത്ത് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് താരം നേരത്തെയും തുറന്നുപറഞ്ഞിരുന്നു. തങ്ങളുടെ സംസ്‌കാരത്തിലൂടെയാവണം മകനും വളരണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ചെന്നൈില്‍ സെറ്റിലായത്. രണ്ട് പേരുടെയും കുടുംബാംഗങ്ങളെല്ലാം ചെന്നൈയിലുണ്ട്. തങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡുണ്ടെന്നും താരം പറയുന്നു. മലയാളത്തില്‍ അഭിനയിക്കുന്ന ഹോളിവുഡ് താരമാണ് കനിഹയെന്ന് പറഞ്ഞ് ഭര്‍ത്താവ് കളിയാക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

  ശരീരം വണ്ണം വെച്ചതിന് കാരണം

  ശരീരം വണ്ണം വെച്ചതിന് കാരണം

  ഇടയ്ക്ക് വെച്ച് ശരീരം വണ്ണം വെച്ചിരുന്നു. കാണുന്നവരെല്ലാം ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അടുത്തിടെ ഒരു അബോര്‍ഷന്‍ നടന്നിരുന്നു. അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെയായിരുന്നു കുഞ്ഞിനെ നഷ്ടമായത്. ആ വേദനയില്‍ നിന്നും മുക്തയാവാന്‍ സമയമെടുത്തിരുന്നു. മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെതന്നും താരം പറയുന്നു. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.

  മകനെ കിട്ടിയത്

  മകനെ കിട്ടിയത്

  ഈ കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. അത്ഭുത ബാലനാണ് ഋഷിയെന്നും കനിഹ പറയുന്നു. ജനിച്ചപ്പോള്‍ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. സര്‍ജറി ചെയ്യുമ്പോള്‍ വിജയസാധ്യത കുറവായിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ അത് ചെയ്തു. അമ്പതാമത്തെ ദിവസമാണ് താന്‍ അവനെ കണ്ടതെന്നും ശരീരത്തില്‍ ഇനി സൂചി കുത്താന്‍ സ്ഥലമില്ലെന്ന അവസ്ഥയിലായിരുന്നു അവനെ അന്ന് കണ്ടത്. രണ്ട് മാസത്തെ പോരാട്ടത്തിനൊടുവിലാണ് അവന്‍ ജീവിതത്തിലേക്ക് തിരികയെത്തിയത്.

  ഹരിഹരന്റെ നിര്‍ദേശം

  ഹരിഹരന്റെ നിര്‍ദേശം

  മമ്മൂട്ടിക്കൊപ്പം പഴശ്ശിരാജയില്‍ അഭിനയിക്കവെയാണ് വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സംവിധായകനായ ഹരിഹരന്‍ ഞെട്ടിയെന്നും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഗര്‍ഭം ധരിക്കാവൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്ക് തങ്ങള്‍ പാലിച്ചിരുന്നു. വിവാഹവും രണ്ട് പിറന്നാളും ആഘോഷിച്ചത് ആ ലൊക്കേഷനില്‍ വെച്ചായിരുന്നു. രണ്ട് വര്‍ഷമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

  ശ്യാമിന്റെ പിന്തുണ

  ശ്യാമിന്റെ പിന്തുണ

  ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും പ്രണയിക്കുകയാണ് തങ്ങള്‍. ശ്യാമും ഋഷിയുമാണ് തന്റെ ലോകം. ഭാര്യഭര്‍ത്താക്കന്‍മാര്‍ എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് തങ്ങളെന്നും താരം വ്യക്തമാക്കുന്നു. വിവാഹ ശേഷം അഭിനയിക്കണമെങ്കില്‍ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരൂ. ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. സീരിയില്‍ അഭിനയിച്ച് പരിചയമുള്ളതിനാല്‍ ഈ മേഖലയെക്കുറിച്ച് അദ്ദേഹത്തിനും കൃത്യമായ ധാരണയുണ്ട്.

  ബീച്ചിലെ ചിത്രം

  ബീച്ചിലെ ചിത്രം

  പലപ്പോഴും അനാവശ്യമായ വിവാദങ്ങളാണ് തന്നെത്തേടിയെത്താറുള്ളത്. അടുത്തിടെ ബീച്ചില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരികള്‍ക്കൊപ്പം തായ്‌ലന്‍ഡില്‍ പോയപ്പോഴെടുത്ത ചിത്രമായിരുന്നു അത്. ബീച്ചില്‍ നില്‍ക്കുന്നതിനിടയിലാണ് അത് ധരിച്ചത്. ബീച്ചില്‍ പോകുമ്പോള്‍ സാരിയുടുത്ത് പോവാന്‍ പറ്റുമോ, സന്ദര്‍ഭത്തിന് അനുയോജ്യമായ വസ്ത്രമായിരുന്നു ധരിച്ചത്. എന്നാല്‍ അതിനിടയിലും ചിലര്‍ വിമര്‍ശനവുമായെത്തി. വയറിലെ പാടുകള്‍ കാണിച്ച് ഫാഷന്‍ ഷോയില്‍ പങ്കെടുത്തതായിരുന്നു മറ്റൊരു വിവാഹം. വിലാഹം കഴിയുന്നതും അമ്മയാവുന്നതുമൊക്കെ വളരെ വലിയ കാര്യമാണ്. അതിനിടയിലെ പാട് കളയണമെന്ന് തോന്നിയില്ലെന്ന് താരം തുറന്നടിച്ചതോടെയാണ് ആ വിവാദം അവസാനിച്ചത്.

  English summary
  Kaniha's response about recent controversies related with her.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X