twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് വന്ന പഴശ്ശിരാജയിലെ കൈതേരി മാക്കം! ഒടുവില്‍ കനിഹ പുറത്തായി..

    |

    തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ് കനിഹ. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ച ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് കനിഹ ശ്രദ്ധേയായത്. എന്നാല്‍ കനിഹയുടെ കരിയറിലെ വഴിത്തിരിവായ ചിത്രം പഴശ്ശിരാജയായിരുന്നു. ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ കനിഹയെ കേരളക്കരയുടെ പ്രിയങ്കരിയാക്കി.

    പഴശ്ശിരാജയിലേക്ക് നായികയായി എത്തിയ കനിഹയെ സംവിധായകന്‍ തിരികെ പറഞ്ഞ് വിടുകയായിരുന്നു. അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു കനിഹ ഇക്കാര്യം തുറന്ന് പറഞ്ഞത്. മാത്രമല്ല അതേ സിനിമയിലേക്ക് തിരികെ വന്നതെങ്ങനെയാണെന്നുള്ള കാര്യവും നടി വ്യക്തമാക്കിയിരിക്കുകയാണ്.

    കേരള വര്‍മ്മ പഴശ്ശിരാജ

    കേരള വര്‍മ്മ പഴശ്ശിരാജ

    മമ്മൂട്ടിയെ നായകനാക്കി ഇതിഹാസ പുരുഷനായ പഴശ്ശിരാജയുടെ കഥയുമായെത്തിയ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. ഹരിഹരന്‍ സംവിധാനം ചെയ്ത് 2009 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആയിരുന്നു നിര്‍മ്മിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, സുരേഷ് കൃഷ്ണ, തുടങ്ങി താരങ്ങളും സിനിമയിലുണ്ടായിരുന്നു. പഴശ്ശിരാജയുടെ ഭാര്യ കൈതേരി മാക്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കനിഹയായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാനെത്തിയ തന്നെ സംവിധായകന്‍ പറഞ്ഞ് വിടുകയായിരുന്നുവെന്ന് നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

    കനിഹയുടെ വാക്കുകളിലേക്ക്

    കനിഹയുടെ വാക്കുകളിലേക്ക്

    മലയാള സിനിമയിലേക്ക് നായികയായി അഭിനയിക്കാനുള്ള കാസ്റ്റിംഗ് കോള്‍ വന്നിരുന്നു. കോടമ്പക്കത്ത് ഓഫീസിലേക്ക് വരാനായിരുന്നു പറഞ്ഞിരുന്നത്. അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്. എന്നെ കണ്ടു എന്നല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല. സത്യത്തില്‍ സിനിമയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയ ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ആരാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് ഞാന്‍ പോയത് ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞും ആയിരുന്നു. എന്നെ കണ്ട ശേഷം അദ്ദേഹം ഓള്‍ ദ് ബെസ്റ്റ് പറഞ്ഞിട്ട് പൊയ്‌ക്കോളാന്‍ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഇഷ്ടപ്പെടാതെ പറഞ്ഞ വിട്ടത് പോലെയായിരുന്നു. എനിക്ക് ആണെങ്കില്‍ ആരെങ്കിലും റിജക്ട് ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു.

     സിനിമയിലേക്ക് എത്തിയതിങ്ങനെ...

    സിനിമയിലേക്ക് എത്തിയതിങ്ങനെ...

    വീട്ടിലെത്തിയതിന് ശേഷം അദ്ദേഹത്തെ വീണ്ടും വിളിച്ച് എന്ത് കഥാപാത്രമാണെന്ന ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജയെ കുറിച്ചും ആ കഥാപാത്രത്തെ കുറിച്ചും പറയുന്നത്. ആ സമയത്ത് തമിഴില്‍ അജിത്തിനൊപ്പം വരളാരു എന്ന ചിത്രത്തില്‍ രാഞ്ജിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ആ വീഡിയോ അദ്ദേഹത്തിന് അയച്ച് കൊടുക്കുകയായിരുന്നു. എന്നിട്ട് ദയവ് ചെയ്ത് ഇതൊന്ന് കാണാമോ എന്ന് ചോദിച്ചു. അത് കണ്ടതോടെ അദ്ദേഹത്തിന്റെ മനസ് മാറിയെന്നും കനിഹ പറയുന്നു. മൂന്ന് ദിവത്തിന് ശേഷം ഓഫീസില്‍ വന്ന കോസ്റ്റിയൂമില്‍ കണ്ട് നോക്കാമെന്നും എന്നും പറയുകയായിരുന്നു. അങ്ങനെ ഒരു കോസ്റ്റിയും തരുകയും അതിലെ ഡയലോഗ് പറഞ്ഞ് ചെറിയൊരു സ്‌ക്രീന്‍ ടെസ്റ്റ് നടത്തുകയായിരുന്നു. ഒടുവില്‍ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശ്ശിരാജുടെ കരാറില്‍ ഒപ്പിടുകയായിരുന്നു.

    English summary
    Kaniha saying about Kerala Varma Pazhassi Raja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X