For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  56 വയസിൽ അവസരം വരും; ഇപ്പോഴത്തെ സിനിമയ്ക്ക് അച്ഛനും അപ്പൂപ്പനും വേണ്ട, പടന്നയിലിനെ കുറിച്ച് കണ്ണന്‍ സാഗർ

  |

  മുത്തച്ഛന്‍ വേഷങ്ങളിലൂടെ മലയാളക്കരയില്‍ ചിരി പടത്തിര്‍ത്തിയ നടന്‍ കെ ടി എസ് പടന്നയില്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയായിരുന്നു താരത്തിന്റെയും വേര്‍പാട്. സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത്.

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  ഹാസ്യ വേഷങ്ങള്‍ കൂടുതലായി അവതരിപ്പിച്ച പടന്നയില്‍ ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ചേട്ടന്‍ ബാവ അനിയന്‍ ബാവ, എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അതുല്യ പ്രതിഭയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും മിനിക്രി താരവുമായ കണ്ണന്‍ സാഗര്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  കണ്ണീര്‍ പ്രണാമം. ഒരു ഓര്‍മ്മ ഓടിയെത്തുന്നു ഒരു കോമഡി സീരിയല്‍ ലൊക്കേഷന്‍, എനിക്കും ചെറിയ വേഷം ഉണ്ടായിരുന്നു, അളന്നു കുറിച്ചു ആവശ്യത്തിന് മാത്രം ചോദ്യങ്ങള്‍ക്ക് മറുപടി തരുന്ന ഒരു രസിക പ്രിയനും കൂടിയായിരുന്നു പടന്നയില്‍ ചേട്ടന്‍. പുതിയ വര്‍ക്കുകളെ കുറിച്ചു ചോദിച്ചപ്പോള്‍ തന്നെ മറുപടി വന്നു. 'ഇപ്പോഴത്തെ സിനിമകള്‍ക്ക് അച്ഛനും, അപ്പൂപ്പനും ഒന്നും വേണ്ടടാ' എന്നിട്ട് നീട്ടിയൊരു ചിരിയായിരുന്നു, എനിക്ക് അതൊക്കെയല്ലേ ചെയ്യാനുള്ളൂ.

  കാമുകി ഉണ്ടെങ്കില്‍ എന്നോട് പറയുമോ, മകന്‌റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് മോഹിനി

  ഞാന്‍ എന്റെ സങ്കടം ചുമ്മാ ചേട്ടനോട് പങ്കുവെച്ചു പറഞ്ഞു. എനിക്ക് സിനിമയില്‍ ഒരു നല്ല വേഷം കിട്ടണം എന്നു വലിയ ആഗ്രഹമുണ്ട്, ഞാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ ഭാഗ്യം, വര, അവസരം ഇതൊന്നും ഇതുവരെ അങ്ങോട്ട് എത്തുന്നില്ല ചേട്ടാ. ഒന്ന് ഇരുത്തി മൂളി ചേട്ടന്‍, എന്നിട്ട് ജോത്സ്യന്മാര് ചോദിക്കും പോലെ ഒരു ചോദ്യം 'നിനക്കിപ്പോള്‍ എന്തായി പ്രായം' ഞാന്‍ അന്നുള്ള പ്രായം പറഞ്ഞു.

  ഇതൊക്കെ നേരത്തെ തന്നെ ഊഹിച്ചു; ഇനി കുടുംബവിളക്കില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവചിച്ച് ആരാധകര്‍

  അന്‍പത്തിയാറു വയസില്‍ നിനക്കു അവസരം വരും. ഞാനൊന്ന് ഞെട്ടി, ഈ ചേട്ടന്‍ എന്താ ഈ പറയുന്നേ, അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്, ഉടന്‍ മറുപടി വന്നു, ' എനിക്ക് അപ്പോഴാ സിനിമയില്‍, നല്ല ഒരു വേഷത്തില്‍ കേറാന്‍ പറ്റിയത് ' ഞാന്‍ മിഴുങ്ങസ്യനായി പോയി.

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  Bigg boss 3 Malayalam finale | FilmiBeat Malayalam

  പരിഭവത്തെ, പരാതിയെ, ആവലാതിയെ ഒന്നും ശ്രദ്ധിക്കാത്ത ഒരു പച്ച മനുഷ്യനായ കഴിവുറ്റ പ്രതിഭയായിരുന്നു പടന്ന ചേട്ടന്‍, സുഖമില്ലാതെ ഇരിക്കുന്നു എന്നറിഞ്ഞിരുന്നു. ഞാന്‍ പ്രാര്‍ഥനകള്‍ നേര്‍ന്നിരുന്നു. ഒരു മുതിര്‍ന്ന കലാകാരന്റെ കൂടെ ഇത്ര ഇടപഴുകിയ ഒരു അഭിനേതാവ് എന്റെ അനുഭവത്തില്‍ വേറെയില്ലാ. ആത്മശാന്തി നേര്‍ന്നു, പ്രിയ ചേട്ടന്, കണ്ണീര്‍ പ്രണാമം.

  മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പമുളള ഡ്രീം പ്രോജക്ട്, ട്രോളുകള്‍ക്ക് ഒമര്‍ ലുലുവിന്‌റെ മറുപടി

  Read more about: actor
  English summary
  Kannan Sagar Opens Up About Working Experience With Late Actor KTS Padannayil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X