For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നെനിക്ക് ഒരു കട്ട പ്രണയം ഉണ്ടായിരുന്നു! അഞ്ചാറ് മാസത്തിനുള്ളില്‍ ബ്രേക്കപ്പായി; നടി അമേയ

  |

  മലയാളക്കരയില്‍ ഏറ്റവും തരംഗമുണ്ടാക്കിയ വെബ്‌സീരിസാണ് കരിക്ക്. തേരാപാര എന്ന എപ്പിസോഡിലൂടെയായിരുന്നു ലോലനും ജോര്‍ജും തുടങ്ങിയ കഥാപാത്രങ്ങളെല്ലാം വന്ന് പ്രേക്ഷകപ്രശംസ നേടുന്നത്. പിന്നീട് പ്ലസ്ടു എന്ന എപ്പിസോഡും വലിയ ഹിറ്റായി. ഇതിനിടെ കരിക്കിലൂടെ ഒരുപാട് താരങ്ങള്‍ വന്ന് പോയി. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  അങ്ങനെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമേയ മാത്യൂ. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. സിനിമകളിലും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടിയിപ്പോള്‍. ജോഷ് ടോക്‌സ് എന്ന യൂട്യൂബ് ചാനലിലെ പരിപാടിയിലൂടെയാണ് അമേയ മനസ് തുറന്നത്.

  കാനഡയില്‍ പോയി സെറ്റിലാകണം. പിന്നാലെ അമ്മയെ കൊണ്ടു പോകണം തുടങ്ങി വലിയ വലിയ ആഗ്രഹങ്ങളൊക്കെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ ഇതൊന്നും നടന്നില്ലെന്നതാണ് സത്യം. എംഎ കഴിഞ്ഞപ്പോള്‍ തന്നെ അമ്മ തന്നെ ബിഎഡിന് ചേര്‍ത്തു. കാരണം അമ്മയുടെ ബന്ധുക്കളെല്ലാവരും ടീച്ചേഴ്‌സാണ്. അതുകൊണ്ട് താനും ടീച്ചറാകണം എന്നായിരുന്നു അമ്മയുടെ പ്ലാന്‍. ആദ്യം താന്‍ കുറെ എതിര്‍ത്തെങ്കിലും പിന്നെ സമ്മതിക്കുകയായിരുന്നു. രണ്ട് മാസം കൊണ്ടു തന്നെ ഇതെന്റെ മേഖലയല്ല എന്ന് മനസിലായി.

  രണ്ട് വര്‍ഷം ഈ കോഴ്‌സ് പൂര്‍ത്തിയാക്കില്ലെന്നും ടീച്ചിങ് പ്രൊഫഷനില്‍ തന്നെ താനുറച്ച് നില്‍ക്കാന്‍ പോകുന്നില്ലെന്നും അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ട് കോഴ്‌സ് അവിടെ ഡ്രോപ്പ് ചെയ്തു. ബിഎഡ് ചെയ്ത സമയങ്ങളില്‍ അമൃത ടിവിയില്‍ ഒരു ടോക്ക് ഷോ ചെയ്തിരുന്നു. ആ പരിപാടിയില്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള ആള്‍ക്കാരായിരുന്നു. ഇങ്ങനൊരു അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന ഒരവസ്ഥയിലാണ് തന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ചേട്ടനും വൈഫും ചേര്‍ന്ന് വിളിക്കുന്നത്. കോയമ്പത്തുരില്‍ ഒരു തമിഴ് സിനിമയുടെ ഓഡിഷനുണ്ട്. റഫര്‍ ചെയ്യാം, ഓഡീഷന്‍ അറ്റന്റ് ചെയ്യ്, അവര്‍ക്ക് ഓക്കെ ആണെങ്കില്‍ സിനിമയില്‍ എടുക്കുമെന്ന് പറഞ്ഞു.

  ആ സമയത്ത് തന്റെ മനസില്‍ സിനിമ എന്നൊരു ചിന്തയേ ഇല്ല. പഠിക്കാനായിരുന്നു ആഗ്രഹം. എന്നാലും ഒന്ന് ഭാഗ്യപരീക്ഷണം നടത്തി നോക്കാമെന്ന് കരുതി. എന്തായാലും ബിഎഡ് ഡ്രോപ്പ് ചെയ്തു. കാനഡയ്ക്കുള്ള പോക്കും നടക്കില്ല. പിന്നെ ആകെ തുറന്ന് കിട്ടിയ മാര്‍ഗ്ഗമാണ്. അങ്ങനെ ഒറ്റയ്ക്ക് കോയമ്പത്തൂര്‍ പോയി ഒഡീഷനില്‍ പങ്കെടുത്തു. സെലക്ടും ചെയ്തു. പൂജയും കഴിഞ്ഞു. ഉടന്‍ ടീമിന്റെ മോണിറ്റൈസേഷന്‍ വന്ന് ആ പടം നിര്‍ത്തിവെച്ചു. തന്റെ ലക്ക് ഒന്നോര്‍ത്ത് നോക്കണേ. എവിടെ തൊട്ടാലും പ്രശ്‌നമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ.

  പരാജയത്തെ പഴിച്ച് വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. ആ സമയത്തൊക്കെ തനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും തോന്നാറില്ലായിരുന്നു. കാരണം പരിചയമുള്ളവരൊക്കെ കാണുമ്പോള്‍ 'എന്തിനാ ബിഎഡ് നിര്‍ത്തിയെ? കാനഡ പോക്ക് എന്തായി?, സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അതെന്തായി എന്നൊക്കെ ചോദിക്കും. ഇതിനുള്ള മറുപടികള്‍ പറഞ്ഞു പറഞ്ഞ് താന്‍ മടുത്തിരുന്നു. ആ സമയത്താണ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നത്. അത് കൊച്ചിയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കൊണ്ട് അത് ചെയ്യാനാവില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഒരു സിനിമാക്കാര്യത്തിനും അമ്മ സമ്മതിക്കില്ലായിരുന്നു എന്ന് തനിക്കറിയാമായിരുന്നു.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  അതുകൊണ്ട് താന്‍ രണ്ടും കല്‍പ്പിച്ച് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. കാരണം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാല്‍ തന്റെ ജീവിതം അവസാനിക്കുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ ബലത്തിലാണ് കൊച്ചിയിലേക്ക് മാറുന്നത്. കൊച്ചിയിലെ ജീവിതം ആരംഭിക്കുന്ന സമയത്തായിരുന്നു ഒരു കട്ട പ്രണയം ഉണ്ടായിരുന്നത്. അഞ്ചാറ് മാസത്തെ ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ എങ്കിലും താന്‍ ആ ബന്ധത്തില്‍ വളരെ ആത്മാര്‍ത്ഥത കാട്ടിയിരുന്നു. അത്രയും സിന്‍സിയര്‍ ആവേണ്ടായിരുന്നുവെന്ന് തനിക്ക് പിന്നീടാണ് തോന്നിയത്.

  കാര്യം അത്രയും കാലം ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാക്കിയത് വളരെ താമസിച്ചാണ്. ആ ബ്രേക്കപ്പ് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അതില്‍ നിന്ന് കരകയറുക എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്‌കായിരുന്നു. ഒരുമാസത്തില്‍ കൂടുതല്‍ താന്‍ ഡിപ്രഷനിലായിരുന്നു. ആഹാരം കഴിക്കില്ല, ഉറങ്ങില്ല, അഥവാ എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ തന്നെ പേടിച്ച് ഞെട്ടി എണീക്കും. ആ ദിവസങ്ങളില്‍ വിവരിക്കാനാകാത്ത വിധത്തിലുള്ള പ്രത്യേകതരം അവസ്ഥയായിരുന്നു.

  സത്യം പറഞ്ഞാല്‍ ആ ബ്രേക്കപ്പ് തന്നെ കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു. തന്നെ കൂടുതല്‍ കരുത്തയാക്കി. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം തനിക്ക് കിട്ടിയത് അപ്പോഴാണ്. പിന്നെ ഒരവസരത്തിനായി എല്ലാ വാതിലുകളും മുട്ടുക എന്ന് പറയില്ലേ, അതായിരുന്നു തന്റെ അവസ്ഥ. പരിചയത്തിലുള്ള സംവിധായകര്‍ക്കും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തന്റെ പോര്‍ട്ട്‌ഫോളിയോ അയച്ച് കൊടുക്കുക. ഒഡീഷന്‍സ് അറ്റന്റ് ചെയ്യുക തുടങ്ങി ഒരു നല്ല പടത്തിന്റെ ഭാഗമാകാനായി ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനു വേണ്ടി എത്ര കഠിനമായി പ്രവര്‍ത്തിക്കാന്‍ പോലും തയ്യാറായിരുന്നു ഞാന്‍.

  അക്കാലത്ത് സുഹൃത്ത് തന്നെ വിളിച്ചിരുന്ന പേര് ചാന്‍സലര്‍ എന്നാണ്. കാരണം ചാന്‍സിന് വേണ്ടി കഷ്ടപ്പെടുവാണല്ലോ. അത് തന്നെയായിരുന്നു അന്നേരത്തെ അവസ്ഥ. ആ സമയത്താണ് 'ആട് 2'വിലേക്ക് ഒരു വിളി വരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കോളായിരുന്നു അത്. റോളിന്റെ വലുപ്പമൊന്നും ചോദിച്ചില്ല. എപ്പോഴാണ് വരേണ്ടത് എന്ന് മാത്രമാണ് ചോദിച്ചത്. വിളി വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു ഷൂട്ട്. ഒറ്റദിവസത്തെ ഷൂട്ട് മാത്രമായിരുന്നു, വളരെ കുറച്ചേ ഉണ്ടായിരുന്നുമുള്ളൂ. ഭയങ്കര സന്തോഷത്തിലാണ് ഈ കാര്യങ്ങളൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചത്. ജയസൂര്യയുടെയൊക്കെ ഒപ്പമുള്ള ക്ലൈമാക്‌സ് സീനായിരുന്നു. അപ്പോള്‍ താന്‍ കരുതിയത് ചിത്രം തീയേറ്ററുകളില്‍ എത്തുമ്പോള്‍ ആള്‍ക്കാരൊക്കെ തന്നെ തിരിച്ചറിയും എന്നൊക്കെയാണ്. പക്ഷേ ആര്‍ക്കും തന്നെ തിരിച്ചറിയാനായിട്ടില്ലായിരുന്നു.

  Read more about: karikku കരിക്ക്
  English summary
  Karikku Fame Ameya Mathew About Her Love And Breakup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X