For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപദേശിച്ചവരെല്ലാം ഇന്ന് കരിക്കിന്റെ ആരാധകര്‍; ഇതാണ് തന്റെ മധുരപ്രതികാരമെന്ന് കരിക്ക് താരം ജീവന്‍

  |

  മലയാള ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ വെബ് സീരിസാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചിരുന്നു. സാധാരണക്കാരില്‍ നടക്കുന്ന പല സംഭവങ്ങളും അതുപോലെ പകര്‍ത്തി വെച്ച എപ്പിസോഡുകള്‍ക്ക് വമ്പന്‍ ജനപ്രീതി വന്നതോടെ കഥയിലും അവതരണത്തിലും പുതുമയുമായി ടീം എത്തി.

  സ്റ്റൈലിഷ് ലുക്കിൽ നിക്കി താംബോലി, മനോഹരമായ ഫോട്ടോസ് കാണാം

  കരിക്കിലൂടെ ശ്രദ്ധേയനായ ജീവന്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. വരുമാനമുള്ള നല്ല ജോലി വേണ്ടെന്ന് വെച്ചിട്ടാണ് അഭിനയ മേഖലയിലേക്ക് എത്താനുള്ള തന്റെ ശ്രമം എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ജീവന്‍ പറയുന്നത്. ഒപ്പം കരിക്കിന്റെ വളര്‍ച്ചയെ കുറിച്ചും താരം പറയുന്നു. വിശദമായി വായിക്കാം...

  ബിടെക്കിന് പഠിക്കുമ്പോള്‍ തന്നെ അഭിനയവും സംവിധാനവും മനസിലുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശ്രമിച്ചു. നടന്നില്ല. പഠിച്ച് സുരക്ഷിത വരുമാനമുള്ള ജോലിയിലെത്താന്‍ എല്ലാ വീട്ടുകാരെയും പോലെ എനിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു. അങ്ങനെ എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലത്താണ് ഇപ്പോള്‍ കരിക്കിലെ സഹതാരമായ അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് അര്‍ജുനും അതേ കോളേജില്‍ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോള്‍ ഞങ്ങല്‍ രണ്ട് പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി.

  കോഴ്‌സ് കഴിഞ്ഞ് എനിക്ക് അബുദാബിയില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി. ഒരു വര്‍ഷം അവിടെ ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ ഞാന്‍ മെന്റലി ഡൗണ്‍ ആയി. രാജി വച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍. തല്‍കാലം വീട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു സ്ഥാപനത്തില്‍ ജോലിയ്ക്ക് കയറി. എങ്ങനെ എങ്കിലും അഭിനയ മേഖലയില്‍ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല. കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളഉടെ കോമണ്‍ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടര്‍ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും.

  നല്ല വിദ്യാഭ്യാസത്തിന് ശേഷം നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തുന്നത്. ആദ്യമൊക്കെ യൂട്യൂബ് ഒരു തൊഴിലായി ചെയ്യാവുന്ന മേഖലയാണ് എന്ന് വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താന്‍ നല്ലത് പോലെ ബുദ്ധിമുട്ടി. ഒരു വര്‍ഷത്തിനുള്ളില്‍ കരിക്ക് ക്ലിക്കായതോടെ വീട്ടുകാര്‍ ഓക്കെയായി. യൂട്യൂബ് എന്ന് പറഞ്ഞ് ജീവിതം കളയരുതെന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ് എന്നതാണ് മധുരപ്രതികാരം.

  കരിക്കിന്റെ ഓഫീസിന്റെ ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു വര്‍ക്ക് സ്‌പേസ് ആണെന്ന് തോന്നിക്കാത്ത വിധമാണ് അതിന്റെ ഇന്റീരിയര്‍. ഒരു ട്രഡീഷണല്‍ ഓഫീസ് സ്‌പേസില്‍ പണി എടുക്കുന്നവര്‍ ജോലി സമയം കഴിയാന്‍ കാത്തിരുന്ന്, പെട്ടെന്ന് വീട് പിടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ അങ്ങനെ ഒരു തോന്നലില്ല. ഞാനൊക്കെ രാത്രി കിടന്നുറങ്ങാന്‍ മാത്രമാണ് ശരിക്കും ഫ്‌ളാറ്റില്‍ പോകുന്നത്. ബാക്കി സമയം മുഴുവന്‍ ഓഫീസിലായിരിക്കും. കരിക്കിന്റെ മുതലാളി നിഖിലാണ് അതിന്റെ സൂത്രധാരന്‍.

  അദ്ദേഹത്തിന്റെ ഭാര്യയും അതില്‍ വോള്‍ പെയിന്റിഹ് ഒക്കെ വരച്ചിട്ടുണ്ട്. കരിക്ക് വളര്‍ന്നതിന് അനുസരിച്ച് അതിലെ വീടുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. കരിക്ക് തുടങ്ങിയ സമയത്ത് ഓഫീസായി വാടക വീട് എടുത്തിരുന്നു. അവിടെയാണ് തേരാ പാര അടക്കം ഷൂട്ട് ചെയ്തത്. പിന്നീട് പുതിയ ഓഫീസിലേക്ക് മാറിയെങ്കിലും പഴയ വീട്ടില്‍ ഇപ്പോഴും എപ്പിസോഡുകള്‍ ഷൂട്ട് ചെയ്യാറുണ്ട്. അവസാനം ഇറങ്ങിയ റിപ്പോര്‍ എന്ന എപ്പിസോഡും ആ വീട്ടിലാണ് ചെയ്തത്. പക്ഷേ തിരിച്ചറിയാനാകാത്ത വിധം പെയന്റ് ഓക്കെ അടിച്ച് വീട് ഇപ്പോള്‍ കുട്ടപ്പനാക്കിയിട്ടുണ്ട്.

  കരിക്കിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് | filmibeat Malayalam

  ലോക്ഡൗണ്‍ സമയത്ത് കരിക്ക് ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയാണ്. 'ഉല്‍ക്ക' എപ്പിസോഡ് പോലെ മറ്റൊരു പശ്ചാതലത്തിലുള്ള കഥയായിരിക്കും അടുത്തതായി വരിക. അതിന്റെ പണി പുരയിലാണ് ഞങ്ങള്‍. മറ്റ് സഹപ്രവര്‍ത്തകര്‍ മിക്കവരും വീടുകളിലേക്ക് മടങ്ങി. എനിക്ക് പാചകം ഇഷ്ടമാണ്. എന്റെ കുക്കിങ് ലാബില്‍ അത്യാവശ്യം പരീക്ഷണങ്ങള്‍ ചെയ്യുന്നു. സിനിമകള്‍ കാണുന്നു. പുതിയ കഥകള്‍ ചിന്തിക്കുന്നു. ഇടയ്ക്ക് കരിക്കിന്റെ ഓഫീസില്‍ പോകുന്നു. അവിടെയുള്ളവരെ കാണുന്നു. ഇതൊക്കെയാണ് ഇപ്പോള്‍ പരിപാടികള്‍. ജീവിതത്തില്‍ പ്രേമിച്ചിട്ടൊക്കെ ഉണ്ട്. പക്ഷേ ഒന്നും സെറ്റായില്ല. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ കരിക്കിലാണ്. സമയമാകുമ്പോള്‍ അതൊക്കെ തേടി എത്തട്ടേ.

  Read more about: karikku കരിക്ക് ott
  English summary
  Karikku Fame Jeevan Stephen Opens Up All Those Who Advised Are Now Fans Of His Web Series
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X