twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിനെ തേച്ചിട്ട് പോയതിന് ആരാധകര്‍ മാപ്പ് പറയിപ്പിച്ചു! തേപ്പിന്റെ കാരണം വ്യക്തമാക്കി കാര്‍ത്തിക

    |

    രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും കാര്‍ത്തിക മുരളീധരന്‍ ശ്രദ്ധിക്കപ്പെടാന്‍ വലിയ കാരണമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു കാര്‍ത്തിക ആദ്യമായി അഭിനയിച്ചത്. സിനിമയിലെ തേപ്പുക്കാരിയെ ആരും മറക്കില്ല. ശേഷം കാര്‍ത്തിക അഭിനയിച്ചത് മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു.

    അടുത്ത ദേശീയ പുരസ്‌കാരം ഉറപ്പായി! ഈ മ യൗ ഇടിവെട്ട് സിനിമയായിരിക്കും, ഇതില്‍ കൂടുതല്‍ തെളിവ് വേണോ?അടുത്ത ദേശീയ പുരസ്‌കാരം ഉറപ്പായി! ഈ മ യൗ ഇടിവെട്ട് സിനിമയായിരിക്കും, ഇതില്‍ കൂടുതല്‍ തെളിവ് വേണോ?

    ഏപ്രില്‍ അവസാനത്തോട് കൂടി തിയറ്ററുകളിലേക്കെത്തിയ മമ്മൂട്ടി ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായിട്ടായിരുന്നു കാര്‍ത്തിക അഭിനയിച്ചത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. അതിനിടെ ഫേസ്ബുക്ക് ലൈവില്‍ വന്ന ദുല്‍ഖറിനെ തേച്ചിട്ട് പോയതിനെ കുറിച്ച് വ്യക്തമാക്കിയത്.

    ഇക്ക കൊലകൊല്ലിയും ഏട്ടൻ ഡ്യൂപ്ലിക്കേറ്റും! മരക്കാരുടെ പേരിലുള്ള യുദ്ധത്തില്‍ ട്രോളന്മാര്‍ ജയിക്കും!ഇക്ക കൊലകൊല്ലിയും ഏട്ടൻ ഡ്യൂപ്ലിക്കേറ്റും! മരക്കാരുടെ പേരിലുള്ള യുദ്ധത്തില്‍ ട്രോളന്മാര്‍ ജയിക്കും!

     കാര്‍ത്തിക മുരളീധരന്‍

    കാര്‍ത്തിക മുരളീധരന്‍

    ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടിയാണ് കാര്‍ത്തിക മുരളീധരന്‍. സിനിമയില്‍ ദുല്‍ഖറിനെ തേച്ചിട്ട് പോയ സാറയെ ആരും മറക്കില്ല. നടി രണ്ടാമതായി അഭിനയിച്ചത് മമ്മൂട്ടി ചിത്രത്തിലായിരുന്നു. ആകെ രണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുള്ളു എങ്കിലും രണ്ടിനും ഉള്ള പ്രത്യേകത മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖറിനുമൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതായിരുന്നു. അങ്കിള്‍ സിനിമയുടെ പ്രമോഷനുമായി ഫേസ്ബുക്ക് ലൈവിലെത്തിയ നടിയെ കൊണ്ട് ദുല്‍ഖര്‍ ആരാധകര്‍ മാപ്പ് പറയിപ്പിച്ചിരിക്കുകയാണ്.

    എന്തിനാണ് തേച്ചിട്ട് പോയത്..

    എന്തിനാണ് തേച്ചിട്ട് പോയത്..

    ലൈവില്‍ പലരോടും സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ കോമ്രേഡ് ഇന്‍ അമേരിക്കയില്‍ ദുല്‍ഖറിനെ തേച്ചിട്ട് പോയത് എന്തിനായിരുന്നു എന്നാണ് ഒരാള്‍ ചോദിച്ചത്. ക്ഷമിക്കണം, ഞാനത് മനപൂര്‍വ്വം ചെയ്തതല്ല. കേരളത്തില്‍ എന്നല്ല ലോകത്തില്‍ ഒരു പെണ്ണും ദുല്‍ഖറിനെ തേച്ചിട്ട് പോവില്ല. പക്ഷെ ഞാനെന്ത് ചെയ്യാനാണ്. തിരക്കഥാകൃത്ത് അങ്ങനെ എഴുതി പോയി. സംവിധായകന്‍ പറയുന്നതല്ലേ ചെയ്യാന്‍ പറ്റു. അവരെ തേച്ചിട്ട് പോവാന്‍ കഴിയില്ലല്ലോ. കുഞ്ഞിക്ക ഫാന്‍സിനോട് മാപ്പ് പറയുന്നു.. എന്നുമായിരുന്നു കാര്‍ത്തിക പറഞ്ഞിരുന്നത്.

    ട്രോളന്മാര്‍

    ട്രോളന്മാര്‍

    കാര്‍ത്തിക രണ്ടാമതായി മമ്മൂട്ടിയ്‌ക്കൊപ്പം അങ്കിളില്‍ അഭിനയിക്കാന്‍ വന്നതോടെ ട്രോളന്മാരും സജീവമായി എത്തിയിരുന്നു. മകനെ തേച്ചിട്ട് പോയവള്‍ ഇപ്പോള്‍ ഉപ്പയ്‌ക്കൊപ്പം കറങ്ങി നടക്കുകയാണെന്നായിരുന്നു കമന്റുകള്‍. അങ്കിളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കാര്‍ത്തിക യാദൃശ്ചികമായിട്ടായിരുന്നു ഈ സിനിമയിലെത്തിപ്പെട്ടത്. ഇക്കാര്യം സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി കാര്‍ത്തികയുടെ അച്ഛന്റെ സുഹൃത്തായ അങ്കിളിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. പതിനേഴ് വയസുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അങ്കിള്‍ എത്തുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചത്.

    അങ്കിള്‍

    അങ്കിള്‍

    നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് നടന്‍ ജോയി മാത്യുവായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, കെപിഎസ്‌സി ലളിത തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. കൃഷ്ണകുമാര്‍ എന്ന കഛഥാപാത്രത്തിലൂടെ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. സദാചാരക്കാര്‍ക്കുള്ള ചുട്ടമറുപടിയും ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ട കാര്യത്തെയും മുന്‍നിര്‍ത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

    English summary
    Karthika Muralidharan about Dulquer Salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X