For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദളപതി വിജയ്‌ക്കൊപ്പമുളള സിനിമ, സൂപ്പര്‍താരത്തെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നിയ രഞ്ജിത്ത്‌

  |

  സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മിക്ക നടീനടന്മാരും മിസ് ആക്കാറില്ല. താരങ്ങള്‍ക്കൊപ്പം ചെറിയ റോള്‍ ആണെങ്കില്‍ പോലും എല്ലാവരും ചെയ്യാറുണ്ട്. സൂപ്പര്‍താര ചിത്രങ്ങള്‍ പല താരങ്ങള്‍ക്കും കരിയറില്‍ വഴിത്തിരിവായിട്ടുണ്ട്. അതേസമയം ദളപതി വിജയ് ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി നിയ രഞ്ജിത്ത്. സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയാണ് നിയ. കറുത്തമുത്ത് പരമ്പരയിലൂടെയാണ് നിയ രഞ്ജിത്ത് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

  vijay-niyarenjith

  കറുത്തമുത്തിന് പുറമെ മിഥുനം, അമ്മ തുടങ്ങിയ സീരിയലൂകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മലയാളം, തമിഴ് ഉള്‍പ്പെടെ 25ഓളം സീരിയലുകളിലാണ് നടി അഭിനയിച്ചത്. സീരിയലുകള്‍ക്ക് പുറമെ സിനിമകളില്‍ അഭിനയിച്ചും നിയ രഞ്ജിത്ത് എത്തി. കലാഭവന്‍ മണിയുടെ നായികയായി മലയാളി എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. കൂടാതെ ബെസ്റ്റ് ഫ്രണ്ട് എന്നൊരു ചിത്രത്തിലും നിയ രഞ്ജിത്ത് വേഷമിട്ടു. സീരിയലുകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയിരിക്കുകയാണ്.

  സോഷ്യല്‍ മീഡിയയില്‍ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നിയ എത്താറുണ്ട്. അതേസമയം ദളപതി വിജയുടെ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലാണ് നിയ രഞ്ജിത്ത് അഭിനയിച്ചത്. 2009ലാണ് സൂപ്പര്‍താര ചിത്രം പുറത്തിറങ്ങിയത്. കസ്തൂരി എന്ന തമിഴ് സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് തനിക്ക് വിജയ് ചിത്രത്തിലേക്ക് അവസരം ലഭിച്ചതെന്ന് നിയ രഞ്ജിത്ത് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നിയ മനസുതുറന്നത്.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  വിജയ് ചിത്രത്തില്‍ ഒരു ചെറിയ റോളാണ് ചെയ്തതെന്ന് നടി പറയുന്നു. എന്നാല്‍ വിജയുടെ സിനിമയാണെന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും വലിയ കാര്യമായി തോന്നി. വിജയുടെ സിനിമയിലോ എന്നൊക്കെ പലരും ചോദിച്ചു. കസ്തൂരി സീരിയലിലെ പ്രകടനം കണ്ടാണ് വിജയ് ചിത്രത്തിലേക്ക് സംവിധായകന്‍ വിളിച്ചത്. നല്ലൊരു അനുഭവമായിരുന്നു. വിജയ് സാറുമായി കോമ്പിനേഷന്‍ സീനുകളൊന്നും തനിക്ക് ഇല്ലായിരുന്നു എന്നും നിയ പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. കുറച്ച് സീനുകളേ ഉളളൂ. സിനിമയില്‍ ഉണ്ടായിരുന്ന ഡല്‍ഹി ഗണേഷ്, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവരെയെല്ലാം മുന്‍പ് അറിയാം. വിജയ് സാറിനെ ലൊക്കേഷനില്‍ വെച്ച് കണ്ട അനുഭവവും അഭിമുഖത്തില്‍ നിയ രഞ്ജിത്ത് പങ്കുവെച്ചു.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  അദ്ദേഹം സെറ്റിലെത്തി കുറെ കഴിഞ്ഞാണ് സാറ് ലൊക്കേഷനിലുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. അദ്ദേഹത്തിന്‌റെ അടുത്തേക്ക് പോയപ്പോള്‍ മറ്റൊരാളുമായി സംസാരിക്കുകയാണ്. ആ സമയത്ത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. കുറച്ചുകഴിഞ്ഞ് സാറിനെ നേരില്‍കണ്ടു, എന്നോട് വണക്കം പറഞ്ഞു. ചിരിച്ചു അത്രയേ ഉളളൂ. സെല്‍ഫി ഒന്നും എടുത്തില്ല. വിജയ് സാറിനെ അധികം ബുദ്ധിമുട്ടിച്ചില്ല. ജീവിതത്തില്‍ കിട്ടിയ ഒരു അനുഗ്രഹമായി ആ സിനിമയില്‍ അഭിനയിച്ചതിനെ കാണുന്നു എന്നും നിയ രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞു.

  വിവാഹശേഷം ഭര്‍ത്താവിനും മകനുമൊപ്പം ലണ്ടനിലായിരുന്നു താരം. നിയ രഞ്ജിത്തിന്‌റെ കുടുംബ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ചാറ്റിങ്ങിലൂടെയാണ് നിയ രഞ്ജിത്തുമായി പ്രണയത്തിലാവുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവരും വിവാഹിതരായി. മാഗസിനുകളില്‍ കവര്‍ ഫോട്ടോയായി പലതവണ നടിയുടെ ചിത്രം വന്നിട്ടുണ്ട്. നടി അഭിനയിച്ച മിക്ക സീരിയലുകളും സൂപ്പര്‍ ഹിറ്റായിരുന്നു. കോണ്‍സാനിയ ജോണ്‍ എന്നാണ് നിയയുടെ യഥാര്‍ത്ഥ പേര്. പിന്നീടാണ് പേര് മാറ്റിയത്‌.

  Vijay and MS Dhoni met at Chennai | FIlmiBeat Malayalam

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  Read more about: vijay actress serial
  English summary
  karuthamuth actress niya renjith shares the experience of first meeting with thalapathy vijay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X