For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

  |

  സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് രണ്ട് . ഒപ്പം ഗ്രാമീണാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണിത്. എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാനാഗ്രഹിക്കുന്ന ചെമ്പരിക്ക ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവയിലൂടെയാണ് കഥാമുഹൂർത്തങ്ങൾ മുന്നോട്ടു പോകുന്നത്.

  പ്രേക്ഷകപ്രീതിയാർജ്ജിച്ച ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് രണ്ട് നിർമ്മിക്കുന്നത്. സംസ്ഥാനപുരസ്ക്കാരങ്ങൾക്കർഹമായ നോട്ടീസു വണ്ടി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് ലാലാണ് ചിത്രത്തിന്റെ സംവിധായകൻ.ദർബോണി , തടിയനും മുടിയനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ബിനുലാൽ ഉണ്ണിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്.

  vishnu unni krishnan

  വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ് സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവർ അഭിനയിക്കുന്നു.

  ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിൻറെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രംനിർമ്മിക്കുന്നത്. സംവിധാനം - സുജിത് ലാൽ , കഥ, തിരക്കഥ, സംഭാഷണം -ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ് , എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, കല- അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസോസിയേറ്റ് ഡയറക്ടേഴ്സ് - കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , അസിസ്റ്റന്റ് ഡയറക്ടേഴ്സ് - സൂനകുമാർ , അനന്തു വിക്രമൻ , ശരത്, ക്യാമറ അസോസിയേറ്റ് -ബാല, ക്യാമറ അസിസ്റ്റൻറ് - അഖിൽ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ മാനേജർ - രാഹുൽ കെ , ലീഗൽ കൺസൾട്ടന്റ് - അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, പ്രോജക്ട് കോ ഓർഡിനേറ്റർ - സണ്ണി താഴുത്തല , ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, അക്കൗണ്ട്സ് - സിബി ചന്ദ്രൻ , സ്റ്റിൽസ് - അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ -ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ - ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ്), ലൊക്കേഷൻ മാനേജർ - ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് - റാണാ പ്രതാപ് , പി ആർ ഓ - അജയ് തുണ്ടത്തിൽ

  Read more about: vishnu unnikrishnan
  English summary
  Kattappanayile Rithwik Roshan fame Vishnu Unnikrishnan Movie Randu In progress,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X