For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍ ശരിക്കും കരഞ്ഞുപോയെന്ന് കവിയൂര്‍ പൊന്നമ്മ! കിരീടത്തില്‍ സംഭവിച്ചത്

  |

  മലയാളത്തിന്റെ സ്വന്തം അമ്മയായാണ് കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കാറുള്ളത്.നാടകവേദിയില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്. അഭിനയം മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ചാണ് ഇവര്‍ മുന്നേറിയത്. 5 വയസ്സ് മുതല്‍ സംഗീത പഠനം ആരംഭിച്ചിരുന്നു. 14ാമത്തെ വയസ്സിലാണ് നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയത്. തോപ്പില്‍ ഭാസിയുടെ മൂലധനത്തിലൂടെയായിരുന്നു അരങ്ങേറ്റം. വളരെ ചെറിയ പ്രായതത്തില്‍ തന്നെ അമ്മ വേഷത്തെ അവതരിപ്പിച്ചിരുന്നു ഈ താരം. മോഹന്‍ലാലുമായുള്ള മികച്ച കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും അമ്മയും മകനുമായെത്തിയ ചിത്രങ്ങളില്‍ മിക്കവയും സൂപ്പര്‍ ഹിറ്റുമായിരുന്നു.

  താന്‍ പ്രണയം അഭിനയിക്കുന്നു! അവിടെ ചേച്ചി അന്ത്യശ്വാസമെടുക്കുന്നു! സഹോദരിയുടെ മരണത്തെക്കുറിച്ച് ഷീല!

  ശരിക്കും മോഹന്‍ലാലിന്റെ അമ്മയാണോ ഇതെന്ന് തോന്നിപ്പോവുന്ന തരത്തിലാണ് കവിയൂര്‍ പൊന്നമ്മയുടെ അഭിനയം. പരിചയപ്പെടുന്ന കാലം മുതല്‍ത്തന്നെ മോഹന്‍ലാലിനോട് ഒരു പ്രത്യേക വാത്സല്യം തോന്നിയതിനെക്കുറിച്ച് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. എവിടെക്കണ്ടാലും മോഹന്‍ലാലിന്റെ കവിളില്‍ മുത്തം നല്‍കാനും അവര്‍ മറക്കാറില്ല. തിരിച്ച് താരവും അങ്ങനെ ചെയ്യാറുമുണ്ട്. ഓണ്‍സ്‌ക്രീനില്‍ മോഹന്‍ലാലിന് ഏറ്റവും ചേരുന്ന അമ്മ കവിയൂര്‍ പൊന്നമ്മയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

  കുട്ടിത്തം നിറഞ്ഞ പെരുമാറ്റം

  കുട്ടിത്തം നിറഞ്ഞ പെരുമാറ്റം

  മലയാള സിനിമയിലെ ഒട്ടുമിക്ക നായകന്‍മാരുടേയും അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യം കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനോട് തനിക്ക് പ്രത്യേക വാത്സല്യമുള്ളതായും അവര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്‍രെ കുസൃതി നിറഞ്ഞ പെരുമാറ്റമാണ് അതിന് കാരണമെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ എല്ലവരോടും തമാശയൊക്കെ പറഞ്ഞാണ് ലാലുവിന്റെ നടപ്പെന്നും അവര്‍ പറഞ്ഞിരുന്നു.

  ലാലിന്റെ മാത്രം അമ്മ

  ലാലിന്റെ മാത്രം അമ്മ

  മോഹന്‍ലാലിന്റെ മാത്രം അമ്മയായി അഭിനയിച്ചാല്‍ മതിയെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. അദ്ദേഹം സ്വന്തം മകനെപ്പോലെ തന്നെയായതിനാല്‍ പല രംഗങ്ങളിലും താന്‍ വിഷമിച്ചാണ് അഭിനയിച്ചതെന്നും അവര്‍ പറയുന്നു. കിരീടത്തിലെ അനുഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും സങ്കടം വരുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

  മോനെ കൊണ്ടുവന്നില്ലേ?

  മോനെ കൊണ്ടുവന്നില്ലേ?

  പൊതുപരിപാടികള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെ പോവുമ്പോള്‍ പലരും മോനെ കൊണ്ടുവന്നില്ലേയെന്ന് ചോദിക്കാറുണ്ട്. ഏത് മോനെന്ന് ചോദിക്കുമ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് അവരൊക്കെ പറയാറുള്ളത്. ലാലിനെ കുട്ടാ എന്നാണ് താന്‍ വിളിക്കാറുള്ളതെന്നും താന്‍ പ്രസവിച്ചില്ലെങ്കിലും സ്വന്തം മോനെപ്പോലെയാണ് അദ്ദേഹമെന്നും അവര്‍ പറയുന്നു. ലാലിന്റെ കുടുംബവുമായും തനിക്ക് അടുപ്പമുണ്ട്.

  കിരീടത്തിലെ രംഗം

  കിരീടത്തിലെ രംഗം

  മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കിരീടം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പല ഡയലോഗുകളും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. സേതുമാധവനെന്ന കഥാപാത്രത്തിന്റെ അഭിനയമികവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പാര്‍വതി, തിലകന്‍, മോഹന്‍രാജ്, ശങ്കരാടി, കൊച്ചിന്‍ ഹനീഫ, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ താന്‍ ഏറെ വിഷമിച്ച് പോയ സന്ദര്‍ഭത്തെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു.

  ഹൃദയം നുറുങ്ങുന്ന വേദന

  ഹൃദയം നുറുങ്ങുന്ന വേദന

  തിലകന്‍ ചേട്ടനുമായി മോഹന്‍ലാല്‍ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് താന്‍ മോഹന്‍ലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞുനോക്കിയാണ് കുട്ടന്‍ നടക്കുന്നത്. താന്‍ ഓടിച്ചെന്ന് വിളിക്കുമ്പോള്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്ന് താരം പറയുന്നു.

  English summary
  Kaviyoor Ponnamam talking about Kireedam experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X