Just In
- 3 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 3 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 3 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 3 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- News
പീഡനങ്ങള്‍ അവസാനിക്കുന്നില്ല.... മധ്യപ്രദേശില്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു!!
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Sports
ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Lifestyle
മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കാവ്യ മാധവനും ഫേസ്ബുക്കില്‍ സജീവമായി! കുടുംബസമേതമുള്ള ചിത്രവുമായി താരം! ഫോട്ടോ വൈറല്‍!
മീനാക്ഷിയായിരുന്നു മുന്‍പ് ദിലീപിന്റെ കുടുംബത്തിലെ താരം. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റിയായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മീനാക്ഷി തിളങ്ങുന്ന പതിവായിരുന്നു എല്ലായ്പ്പോഴും. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനിയത്തി എത്തിയതോടെ ആ മുഖം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ മഹാലക്ഷ്മി എന്ന പേരായിരുന്നു ദിലീപും കാവ്യയും മകള്‍ക്ക് നല്‍കിയത്. ചേച്ചിയാണ് അനിയത്തിക്കായി പേര് കണ്ടെത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു. ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവരുമ്പോഴും ആരാധകര്‍ തിരക്കിയിരുന്നത് മഹാലക്ഷ്മിയെ ആയിരുന്നു.
ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് പല താരങ്ങളും തങ്ങളുടെ പൊന്നോമനകളുടെ ചിത്രം പുറത്തുവിടാറുള്ളത്. അതേ പതിവാ തന്നെയായിരുന്നു ദിലീപും കാവ്യ മാധവനും ആവര്‍ത്തിച്ചത്. ദിലീപായിരുന്നു ആദ്യം ചിത്രം പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഗംഭീരമായാണ് ദിലീപും കുടുംബവും മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് മാത്രമല്ല കാവ്യ മാധവനും മകളുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാവ്യ മാധവന്റെ പേജില്‍ പുതിയ പോസ്റ്റ് എത്തിയത്.

2 വര്‍ഷത്തിന് ശേഷമാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റുമായി കാവ്യ മാധവന് എത്തിയത്. ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും താരം മാറി നിന്നത്. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ഇടവേള അവസാനിപ്പിച്ച് എന്നാണ് ക്യാമറയുടെ മുന്നിലേക്ക് എത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് താരകുടുബം.

ദിലീപിനും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയെ എടുത്ത് നില്ക്കുന്ന ചിത്രമാണ് കാവ്യ മാധവന് പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധ നേടിയത്. കുടുംബസമേതമുള്ള ചിത്രവുമായാണ് നേരത്തെ ദിലീപും എത്തിയത്. മുത്തശ്ശിയുടെ മടിയില്‍ ഇരിക്കുന്ന മഹാലക്ഷ്മിയെയായിരുന്നു ചിത്രത്തില്‍ കണ്ടത്. ഇപ്പോഴിതാ കാവ്യ മാധവന്റെ കൈയ്യിലാണ് മകളുള്ളത്.
മഞ്ജു വാര്യര്‍ക്ക് ശ്രീകുമാര്‍ മേനോന്റെ മറുപടി! ആ സ്വഭാവം കൂടപ്പിറപ്പ്! അച്ഛന് അന്നേ പറഞ്ഞിരുന്നു

ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷിയും ആഘോഷത്തില്‍ പങ്കെടുക്കാനായി വീട്ടിലേക്ക് എത്തിയിരുന്നു. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞായിരുന്നു കുടുംബാംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. മീനാക്ഷിയും കാവ്യ മാധവനും സ്വരച്ചേര്‍ച്ചയിലല്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് പല ചിത്രങ്ങളും. ദിലീപിനും കാവ്യയ്്ക്കുമിടയില് സന്തോഷത്തോടെ നില്‍ക്കുകയാണ് മീനൂട്ടി.
മഹാവൃത്തികേടായിപ്പോയി! മഞ്ജു വാര്യരോട് ഇത് വേണ്ടായിരുന്നു! പ്രതികരണവുമായി ഭാഗ്യലക്ഷ്മി!

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നവരാണ് ദിലീപും കുടുംബവും. പുതിയ ചിത്രവും ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഹാലക്ഷ്മിയായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു താരപുത്രിയുടെ ആദ്യ ഫോട്ടോ ഷെയര്‍ ചെയ്തത്.

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി മാറിയ രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തിലായിരുന്നു അദ്ദേഹം തന്റെ കന്നിച്ചിത്രവുമായി എത്തിയത്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമയും സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു അരുണ്‍ ഗോപി പറഞ്ഞത്.

ദിലീപിന്റെ നായികയായി തിളങ്ങിയ നമിത പ്രമോദും മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് താനെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അതീവ സന്തോഷത്തോടെയാണ് മീനാക്ഷി ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്.