For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയ്ക്കൊപ്പം സ്റ്റൈലൻ ലുക്കിൽ ദിലീപ് ദുബായിൽ, പുതിയ വിശേഷം ചോദിച്ച് ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരങ്ങളാണ് കാവ്യ മാധവനും ദിലീപും.ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ ആദ്യാമായി നായികയാവുന്നത് ദിലീപ് ചിത്രത്തിലൂടെയാണ്. ലാൽ ജോസ് സംവിധാനം ചെയത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീപിന്റെ ഭാഗ്യനായികയായി നടി മാറുകയായിരുന്നു. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈകളു നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് സിനിമയിലെ ഭാഗ്യ ജോഡികൾ ജീവിതത്തിലും ഒന്നാവുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലായിരുന്നു ഈ താര വിവാഹം. ഇപ്പോൾ ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്.

  dileep

  കരിയറിന്റെ തുടക്കം പോലെ വിവാഹത്തിന് മുമ്പുള്ള അവസാന ചിത്രവും ദിലീപിനോടൊപ്പമായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. കല്യാണ ശേഷം അഭിനയത്തിൽ പാടെ മാറി നിൽക്കുകയാണ് കാവ്യ. സിനിമയിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും നടി സ്ഥിരം ചർച്ചയാവാറുണ്ട് സിനിമയിൽ നിന്ന് ബ്രേക്കെടുത്തിട്ട് വർഷങ്ങളായി എങ്കിലും ഇന്നും കാവ്യ മാധവന്റെ ചിത്രങ്ങൾ മിനിസ്ക്രീൻ കാഴ്ചക്കാരെ നേടുന്നുണ്ട് അതുപോലെ തന്നെ കാവ്യ-ദിലീപ് കുടുംബവിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

  കേസ് ഒത്തുതീർപ്പാക്കി വേദികയെ സ്വീകരിക്കാൻ തയ്യാറായി സിദ്ധു, സുമിത്രയെ വെറുതെ വിടാതെ വേദിക

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ‍ വൈറലാവുന്നത് കാവ്യയുടേയും ദിലീപിന്റേയും പുതിയ ചിത്രമാണ്. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് ദുബായിൽ നിന്നുളള താരങ്ങളുടെ ചിത്രങ്ങൾ വൈറലായത്. സ്റ്റൈലൻ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് താരങ്ങളുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താടിവെച്ച ഗെറ്റപ്പിലാണ് ദിലീപ് എത്തിയിരിക്കുന്നത്. സിമ്പിൾ ലുക്കിലുള്ള കാവ്യയെ ആണ് ചിത്രത്തിൽ കാണുന്നത്. ഇരുവരേയും ഒന്നിച്ച് കണ്ടതിന്റ സന്തോഷത്തിലാണ് ആരാധകർ.

  അഭിനയം മാത്രമല്ല ദീപികയെ കൊണ്ട് ഈ പണിയും പറ്റു, രൺബീറിനെ മുന്നിൽ ഇരുത്തി കൊണ്ട് കരീന..

  കാവ്യയും ദിലീപും സ്ഥിരമായ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ ദുബായ്. വിവാഹത്തിന് ശേഷം താരങ്ങൾ ആദ്യമായി യാത്ര പോയതും ഇവിടേയ്ക്കാണ്. അന്ന് ഇവർക്കൊപ്പം മകൾ മീനാക്ഷിയും ഉണ്ടായിരുന്നു.വിവാഹം കഴിഞ്ഞ അടുത്ത ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് താരങ്ങൾ ദുബായിലേയ്ക്ക് പോയത്. അന്നത്തെ താരങ്ങളുടെ ചിത്രം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ ദുബായിൽ ദിലീപിന് ബിസിനസ് സംരംഭവുമുണ്ട്. ദിലീപിന്റെ ബിസിനെസ്സ് സംരംഭമായ ദേ പുട്ട് ദുബായിലും ഉണ്ട്. ഉദ്‌ഘാടനത്തിനു അമ്മയ്ക്ക് ഒപ്പമാണ് ദിലീപ് ദുബായിൽ എത്തിയത്. അവർക്കൊപ്പം ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പം അന്ന് നാദിര്‍ഷയുടെ കുടുംബവും ഉണ്ടായിരുന്നു.

  Dileep shares pictures of daughter Mahalakshmi's writing ceremony

  ദുബായിൽ ഇപ്പോൾ എക്സ്പോ നടക്കുന്ന സമയം ആയതുകൊണ്ടുതന്നെ ദിലീപിന്റെ സന്ദർശനം ആരാധകർക്കാണ് ഏറെ സന്തോഷം നൽകുന്നത്. നിരവധി താരങ്ങൾ എക്സ്പോ പ്രമാണിച്ച് ദുബായിൽ എത്തിയിട്ടുണ്ട്, . നടിയും അവതാരകയുമായ പേളി മണിയും ശ്രീനീഷും നിലയും ദുബായിലാണ് ഇപ്പോഴുള്ളത്. ഇവർ ഇവിടെ നിന്നുള്ളറ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കവ്യായുടേയും ദിലീപിന്റേയും ചിത്രം വൈറലായതോടെ മീനാക്ഷിയേയും മഹാലക്ഷ്മിയേയും ആരാധകർ ചോദിക്കുന്നുണ്ട്. സാധാരാണ യാത്രകളിൽ കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷിയും ഉണ്ടാവാറുണ്ട് ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അച്ഛനോടൊപ്പം ദുബായി യാത്രയ്ക്കുണ്ടെങ്കിൽ താരപുത്രി അധികം വൈകാതെ തന്നെ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്യും. താരങ്ങളുടെ

  നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കേശു ഈ വീടിന്റെ നാഥന്‍,പ്രൊഫസര്‍ ഡിങ്കന്‍,പിക് പോക്കറ്റ്,ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങി 13 ഓളം ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്‌ല .നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ചിത്രത്തില്‍ കേശു എന്ന വൃദ്ധനായാണ് ജനപ്രിയനായകന്‍ എത്തുന്നത്.ഈ ചിത്രം മാത്രമല്ല വ്യത്യസ്ത ലുക്കുമായി നിരവധി സിനിമകളാണ് ജനപ്രിയനായകന്റെതായി ഈ വര്‍ഷം എത്തുന്നത്.

  Read more about: kavya madhavan dileep
  English summary
  Kavya Madhavan dileep Latest Dubai Picture Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X