For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനോടുള്ള പലരുടെയും അസൂയ; വേണ്ട രീതിയിൽ കാവ്യയെ അവതരിപ്പിക്കാൻ സംവിധായകർക്ക് കഴിഞ്ഞില്ലെന്ന് ഫാൻസ്

  |

  ഇഷ്ട നായികയാരാണെന്ന ചോദ്യത്തിന് ഒരു കാലത്ത് ഏവരും പറഞ്ഞിരുന്നത് കാവ്യ മാധവന്‍ എന്നായിരിക്കും. വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന് വളര്‍ന്ന നീളമുള്ള മുടിയും മൂക്കൂത്തി പോലെയുള്ള മറുകുമെല്ലാം കാവ്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകതകളായിരുന്നു. മലയാള തനിമയുള്ള ശാലീന സൗന്ദര്യമായി എല്ലാ കാലത്തും കാവ്യ വാഴ്ത്തപ്പെട്ടു.

  കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

  വര്‍ഷങ്ങളോളം കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുള്ള കാവ്യ നൃത്ത ലോകത്തും തന്റെ കഴിവ് തെളിയിച്ചിരുന്നു. വെള്ളിത്തിരയില്‍ സജീവമായ കാലത്തും അര്‍ഹിച്ചിരുന്ന അംഗീകാരം കാവ്യ മാധവന് ലഭിച്ചിട്ടുണ്ടോ എന്ന ചോദിച്ചാല്‍ ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. കാവ്യയുടെ ചില ആരാധികമാരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലൂടെ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

  ബാലതാരമായി സിനിമയിലെത്തിയ കാവ്യയുടെ വളര്‍ച്ച വളരെ വേഗമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ദിലീപിന്റെ നായികയായി അരേങ്ങറ്റം കുറിച്ച കാവ്യ പില്‍ക്കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്നു. ഇരുവരും ജോഡികളായിട്ടെത്തുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഈ കോംബോയില്‍ നിരവധി ചിത്രങ്ങള്‍ പിറന്നു. ഏറ്റവുമൊടുവില്‍ കാവ്യ നായികയായി അഭിനയിച്ചതും ദിലീപിന്റെ സിനിമയില്‍ തന്നെയാണ്.

  എല്ലാ കാലത്തും പാപ്പരാസികളുടെ ഇരയായിരുന്നു കാവ്യ മാധവന്‍. ഒത്തിരി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതിനൊപ്പം വ്യക്തി ജീവിതത്തില്‍ അടുത്ത സൗഹൃദമുള്ളത് കൊണ്ട് നടന്‍ ദിലീപിന്റെ പേരിനൊപ്പം കാവ്യ ഏറെ കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു. കാവ്യ മറ്റൊരു വിവാഹം കഴിച്ചതോടെ അത് അവസാനിച്ചെങ്കിലും വിവാഹമോചിത ആയതോടെ വീണ്ടും സമാനമായ ആരോപണം വന്നു. ഒടുവില്‍ കാവ്യ മാധവനെ തന്നെ വിവാഹം കഴിച്ച് ദിലീപ് വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കുകയും ചെയ്തു.

  ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ നല്ലൊരു കുടുംബിനിയായി മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും അമ്മയായി കഴിയുകയാണ് കാവ്യ. ഇനി സിനിമയിലേക്കൊരു തിരിച്ച് വരവ് കാവ്യയ്ക്ക് ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. ഉടനെ ഉണ്ടാവില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും കാത്തിരിക്കാന്‍ ഒരുപാട് പേരുണ്ട്. അടുത്തിടെ കാവ്യയുടെ പേരില്‍ നിരവധി ഫാന്‍സ് ക്ലബ്ബുകള്‍ രൂപം കൊണ്ടിരുന്നു. അതിലൊന്ന് ആരാധികമാരുടേതാണ്. അവര്‍ക്ക് കാവ്യയെ കുറിച്ച് പറയാനുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  'സത്യമാണത് മലയാള സിനിമയില്‍ ഇത്രയധികം അണ്ടര്‍റേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി.

  Kavya Madhavan at Maya Viswanath' Nephew Wedding

  വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.. എന്നുമാണ് കാവ്യയുടെ പെണ്‍ ആരാധകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

  English summary
  Kavya Madhavan Fans Opens Up None Utilize The Talents Of Kavya in On Screens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X