twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തിക്കരയുടെ ഒറ്റക്കൊമ്പന്‍! ലാലേട്ടന്റെ ഡയലോഗ്,നിവിന്റെ മാസ്!കൊച്ചുണ്ണിയുടെ ടീസറിന് അടപടലം ട്രോള്‍

    |

    ബിഗ് ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ മലയാളത്തില്‍ അധികമില്ല. എന്നാല്‍ കോടികള്‍ വാരിവിതറി കോടികള്‍ വാരിക്കൂട്ടാന്‍ കായംകുളം കൊച്ചുണ്ണി വരികയാണ്. ഒക്ടോബര്‍ പതിനൊന്ന് നിവിന്‍ പോളിയുടെ ജന്മദിനത്തിലാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്. നിവിന്‍ പോളിയും മോഹന്‍ലാലുമടക്കം വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലാണെത്തുന്നത്.

     ഇനി ലാലേട്ടന്റെ മാസ്, രാഷ്ട്രീയക്കാരനായ മോഹന്‍ലാല്‍! നെട്ടൂരാനും മഹേന്ദ്രനുമൊക്കെ വീണ്ടും അവതരിക്കും ഇനി ലാലേട്ടന്റെ മാസ്, രാഷ്ട്രീയക്കാരനായ മോഹന്‍ലാല്‍! നെട്ടൂരാനും മഹേന്ദ്രനുമൊക്കെ വീണ്ടും അവതരിക്കും

    ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം കൊച്ചുണ്ണി നടത്തിയിരിക്കുകയാണ്. മലയാള സിനിമാപ്രേമികള്‍ അത്രയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയില്‍ നിന്നും പുതിയ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇത്തവണ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

    പേളി-ശ്രീനി വിവാഹം മാത്രമല്ല, അനൂപിനും വിവാഹം കഴിക്കണം! പെണ്‍കുട്ടിയെ കുറിച്ച് താരം പറയുന്നതിങ്ങനെ..പേളി-ശ്രീനി വിവാഹം മാത്രമല്ല, അനൂപിനും വിവാഹം കഴിക്കണം! പെണ്‍കുട്ടിയെ കുറിച്ച് താരം പറയുന്നതിങ്ങനെ..

     കൊച്ചുണ്ണിയുടെ ടീസര്‍

    കൊച്ചുണ്ണിയുടെ ടീസര്‍

    കഴിഞ്ഞ ദിവസം കായംകുളം കൊച്ചുണ്ണിയില്‍ നിന്നും പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. 20 സെക്കന്റുള്ള ടീസറില്‍ കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയെയാണ് കാണിച്ചിരിക്കുന്നത്. ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ദൈവം എന്നാണ് കൊച്ചുണ്ണിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ടീസര്‍ പുറത്ത് വന്നപ്പോള്‍ ആരാധകര്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലുണ്ടാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ കൊച്ചുണ്ണിയെ മാത്രമായിരുന്നു പ്രധാനമായും കാണിച്ചത്. ഇതോടെ മോഹന്‍ലാല്‍ ആരാധകരടക്കം നിരാശയിലായിരുന്നു.

     പുതിയ ടീസറെത്തി

    പുതിയ ടീസറെത്തി

    കായംകുളം കൊച്ചുണ്ണിയില്‍ നിന്നും മറ്റൊരു ടീസര്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. ഇത്തവണ ഇത്തിക്കരപക്കിയുടെ ഡയലോഗോട് കൂടിയായിരുന്നു ടീസറെത്തിയത്. സ്വര്‍ഗമില്ല, നരകവുമില്ല. ഒറ്റ ജീവിതം. അത് എവിടെ എങ്ങനെ വേണമെന്ന് അവനവന്‍ തീരുമാനിക്കും എന്നായിരുന്നു പക്കിയുടെ മാസ് ഡയലോഗ്. പുറത്ത് വന്ന ഉടനെ ടീസര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

    കൊച്ചുണ്ണി അതിശയിപ്പിക്കും

    കൊച്ചുണ്ണി അതിശയിപ്പിക്കും

    45 കോടിയോളം മുതല്‍ മുടക്കില്‍ ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയാണ് ശ്രദ്ധേയമായ വേഷം. മോഹന്‍ലാല്‍ ഫാന്‍സ് വലിയ ആവേശത്തോടെയാണ് സിനിമയെ സ്വീകരിക്കാനിരിക്കുന്നത്. ഇതിനകം കട്ടൗട്ടുകളും മറ്റുമായി ആഘോഷ പരിപാടികള്‍ തുടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

      നാലിരിട്ടി ലഭിക്കും..

    നാലിരിട്ടി ലഭിക്കും..

    2009 ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളക്കരയ്ക്ക് സമ്മാനിച്ച പഴശ്ശിരാജയിലെ ദൃശ്യ വിസ്മയങ്ങളെക്കാള്‍ നാലിരിട്ടി ആയി 2018 ല്‍ കായംകുളം കൊച്ചുണ്ണിയിലൂടെ ലഭിക്കാന്‍ പോവുകയാണ്.

    കൊച്ചുണ്ണിയുടെ ലെവല്‍

    കൊച്ചുണ്ണിയുടെ ലെവല്‍

    നമ്മുടെ ഇമാജിനേഷനേക്കാള്‍ ഒരുപാട് അപ്പുറത്താണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ ലെവല്‍. ഇക്കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാം.

    ഒന്നും പറയാനില്ല

    ഒന്നും പറയാനില്ല

    റിലീസിനോടനുബന്ധിച്ച് കായംകുളം കൊച്ചുണ്ണിയില്‍ നിന്നും ടീസറുകളും പോസ്റ്ററുകളും റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ടാലും ഒന്നും പറയാനില്ലെന്നേ പറയാനുള്ളു.

     ഇടിവെട്ട് ടീസര്‍

    ഇടിവെട്ട് ടീസര്‍

    കഴിഞ്ഞ ദിവസം വന്ന ടീസറിന് പിന്നാലെ ഇത്തിക്കരപക്കിയുടെ വോയ്‌സില്‍ കൊച്ചുണ്ണിയുടെ ഒരു ഇടിവെട്ട് ടീസറാണ് വീണ്ടും വന്നിരിക്കുന്നത്.

    റെക്കോര്‍ഡ്

    റെക്കോര്‍ഡ്

    കായംകുളം കൊച്ചുണ്ണിയുടെ റിലീസ് സ്‌ക്രീന്‍ എണ്ണം നോക്കുകയാണെങ്കില്‍ മലയാളത്തിലെ റെക്കോര്‍ഡാണ്. 300 ന് മുകളിലാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കിടുപ്പടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഇത്തിക്കരയുടെ ഒറ്റക്കൊമ്പന്‍

    ഇത്തിക്കരയുടെ ഒറ്റക്കൊമ്പന്‍

    സ്വര്‍ഗവുമില്ല, നരകവുമില്ല ഒറ്റ ജീവിതം. അത് എങ്ങനെ വേണമെന്ന് അവനവന്‍ തീരുമാനിക്കും. ഇത്തിക്കരുടെ ഒറ്റക്കൊമ്പനായി മോഹന്‍ലാല്‍ എത്തുകയാണ്.

    പിള്ളേര് പണി തുടങ്ങി

    പിള്ളേര് പണി തുടങ്ങി

    റിലീസിനോടനുബന്ധിച്ച് കായംകുളം കൊച്ചുണ്ണിയുടെ കട്ടൗട്ടുകള്‍ നാട്ടില്‍ നിറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഒക്ടോബര്‍ പതിനൊന്നിന് ഒരു ഉത്സവമായിരിക്കും.

    ഡയലോഗും മാസും

    ഡയലോഗും മാസും

    സ്വര്‍ഗവുമില്ല, നരകവുമില്ല ഒറ്റ ജീവിതം. അത് എങ്ങനെ വേണമെന്ന് അവനവന്‍ തീരുമാനിക്കും. ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ ഡയലോഗിനൊപ്പം നിവിന്റെ പുതിയ ഗെറ്റപ്പ് കൂടി ആയപ്പോള്‍ കൊച്ചുണ്ണിയുടെ ടീസര്‍ കിടുക്കി.

     ആവേശം കൊള്ളിക്കും

    ആവേശം കൊള്ളിക്കും

    പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്നതും എല്ലാവരെയും ആവേശം കൊള്ളിക്കുന്നതുമായ ടീസര്‍ വന്നരിക്കുകയാണ്.

    ഫസ്റ്റ് ഡേ കളക്ഷന്‍

    ഫസ്റ്റ് ഡേ കളക്ഷന്‍

    100 ന് മുകളില്‍ ഫാന്‍സ് ഷോ കള്‍. 300 ന് മുകളില്‍ സ്‌ക്രീനുകളില്‍ റെക്കോര്‍ഡ് റിലീസ്. ഒരു ദിവസം ആ ഷോ കളിക്കാനുള്ള പ്രത്യേക ലൈസന്‍സ്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി കേറലം ഒട്ടാകെ 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം. അന്യഭാഷ നടന്മാര്‍ കൈയടിക്കിവെച്ചിരുന്ന മോളിവുഡിലെ ഫസ്റ്റ് ഡേ റെക്കോര്‍ഡ് ഒക്ടോബര്‍ പതിനൊന്നിന് കൊച്ചുണ്ണി അങ്ങ് കൊള്ളയടിക്കും.

    അഭിനയിക്കുന്നു..

    അഭിനയിക്കുന്നു..

    നിവിന്റെ തുടക്കത്തില്‍ അഭിനയത്തില്‍ പരിതമിതികള്‍ ഉണ്ടെന്ന് പറഞ്ഞ് വിമര്‍ശനങ്ങള്‍ കേട്ടു. ഇന്ന് വെറും കണ്ണുകള്‍ കൊണ്ട് പോലും അഭിനയിച്ച് വിസ്മിയിപ്പിക്കുകയാണ്.

    നിവിന്‍ പോളി തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയുടെ റെക്കോര്‍ഡ്! കൊച്ചുണ്ണി അതിശയിപ്പിക്കുന്നതിങ്ങനെനിവിന്‍ പോളി തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയുടെ റെക്കോര്‍ഡ്! കൊച്ചുണ്ണി അതിശയിപ്പിക്കുന്നതിങ്ങനെ

    English summary
    Kayamkulam Kochunni new teaser out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X