For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു വാര്യരും കഴിഞ്ഞത്, വളരെ സിമ്പിളാണ്...

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. താരങ്ങൾക്കിടയിൽ തന്നെ മഞ്ജുവിന് ആരാധകരുണ്ട്. ഇപ്പോഴിത നടിയെ കുറിച്ച് ക്യാമറാമാന്‍ ചന്ദ്രു സെല്‍വരാജ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലേഡിസൂപ്പർസ്റ്റാറിനെ കുറിച്ച് വാചലനാവുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന ചിത്രത്തിന്റെ ഛയാഗ്രാഹകൻ ചന്ദ്രു സെല്‍വരാജ് ആണ്. മികച്ച ക്യാമറമാനുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ചന്ദ്രു സെല്‍വരാജിനാണ്. ഈ സന്തോഷം പങ്കുവെയ്ക്കവെയാണ് ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ച് താരം വാചാലനാവുന്നത്.

  Manju Warrier

  മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷം വളരെ വലുതായിരുന്നു എന്നാണ് ചന്ദ്രു സെല്‍വരാജ് പറയുന്നത്. 'മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നെന്നും വളരെ സിംപിളാണ് മഞ്ജു എന്നും ചന്ദ്രു പറയുന്നു.. മഞ്ജു വാര്യരെപ്പോലെ ഒരു വലിയ താരം, പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്തായിരുന്നു എന്ന ചോദ്യത്തിനായിരുന്നു മറുപടി.

  ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസം, അഞ്ച് വർഷം മുൻപുള്ള ഓർമ പങ്കുവെച്ച് ദിയ കൃഷ്ണ

  മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നു. വളരെ സിംപിളായിരുന്നു മാം. ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല. മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മാമും ആ ദിവസങ്ങളില്‍ കഴിഞ്ഞത്. ഷൂട്ടിങ്ങ് വലിയൊരു അനുഭവമായിരുന്നു. വലിയ താരമായ മഞ്ജു മാം ഇത്ര സിംപിളായിരുന്നത് മറ്റൊരു സന്തോഷമായി, ചന്ദ്രു പറയുന്നു.

  25 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദ്യ നാലു ദിവസം മണാലിയില്‍. അവിടെ ചെറിയൊരു ടൗണ്‍. ബേസ് ക്യാമ്പ് മണാലിയില്‍ ആയിരുന്നു. സിനിമയുടെ ആദ്യ ഭാഗം അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്. പിന്നീട് മുകളിലേക്ക് കയറിത്തുടങ്ങി. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലങ്ങളിലായിരുന്നു 15 ദിവസം കഴിഞ്ഞത്. നമ്മുടെ ഈയൊരു ജീവിത ശൈലിയില്‍ നിന്ന്, പൂര്‍ണമായും മൊബൈല്‍ ഇല്ലാത്ത ദിവസങ്ങളിലെ അനുഭവവും പുതിയതായി.

  പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ശിവൻ, സജിന് ആശംസയുമായി അഞ്ജലി...

  കാലാവസ്ഥയോട് ഇണങ്ങുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി എന്നതാണ് സത്യം. നമ്മള്‍ ഇടയ്ക്കിടെ ട്രക്കിങ്ങിന് പോകുന്നവരല്ലല്ലോ, അതുമായി ഇടപഴകി വരാന്‍ കുറച്ച് സമയമെടുത്തു. ഷൂട്ട് തുടങ്ങി ഓരോ ദിവസം പിന്നിടുമ്പോഴും ഞങ്ങള്‍ മെച്ചപ്പെട്ടു കൊണ്ടേയിരുന്നു. മലമുകളിലെ ഒരു തടാകത്തിനടുത്താണ് ക്ലൈമാക്സ് സീന്‍ പ്ലാന്‍ ചെയ്തത്. പെട്ടെന്ന് ഒരു ദിവസം രാത്രി അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായി. പൊതുവേ ആഗസ്റ്റില്‍ മഞ്ഞും മഴയും അധികം ഉണ്ടാകാത്തതാണ്. എന്നാല്‍ ഞങ്ങള്‍ പോയപ്പോള്‍ സാഹചര്യം മാറി. അര്‍ധരാത്രി രണ്ട് മണിയാണ് സമയം. ഉടന്‍ കുറച്ച് ഷൂട്ട് ചെയ്യാമെന്നു പറഞ്ഞു സനലേട്ടന്‍. ഞങ്ങളുടെ ടെന്റെല്ലാം നശിച്ചു. താഴേക്ക് പോകണം എന്ന സ്ഥിതിയുണ്ടായി.

  മഞ്ഞിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. മുന്‍കരുതലൊന്നും ഉണ്ടായില്ല. ഭീതിതമായ സാഹചര്യമായിരുന്നു. ഏഴ് മണിക്കൂറോളം എടുത്തു താഴെയെത്തി രക്ഷപ്പെടാന്‍. അവിടെ ക്യാമ്പില്‍ രണ്ട് ദിവസം കുടുങ്ങി. വിനോദ സഞ്ചാരികളെ കുറച്ച് കുറച്ചായി നാടുകളിലേക്ക് കൊണ്ടുപോയിത്തുടങ്ങി. പിന്നെയും അവിടെ നിന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയാണ് ഞങ്ങള്‍ മടങ്ങിയത്, ചന്ദ്രു പറയുന്നു. .

  പായസമിളക്കി 2 വർഷങ്ങൾക്ക് ശേഷം പൊതുവേദിയിലെത്തിയ മഞ്ജു വാര്യർ..വീഡിയോ കാണാം

  ആദ്യ ചിത്രത്തിൽ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ''നല്ല സന്തോഷമുണ്ട്. പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സന്തോഷം കൂട്ടുന്ന കാര്യം. മുഴുവനായും ഫോണിൽ ചിത്രീകരിച്ച ഒരു സിനിമ ഇങ്ങനെ അംഗീകരിക്കപ്പെടുമെന്ന് കരുതിയില്ല. വലിയ സന്തോഷം. അവാർഡിന്റെ കാര്യം ഞാൻ അറിഞ്ഞേ ഇല്ലായിരുന്നു. അവസാന വർഷം ഒരുപാട് നല്ല സിനിമകൾ വന്നല്ലൊ. ശനിയാഴ്ച ബിനേഷാണ് ആദ്യം വിളിച്ചത്. അഭിനന്ദനങ്ങൾ അറിയിച്ചു. അപ്പോഴും എനിക്ക് വിശ്വാസമായില്ല. പിന്നെ മഞ്ജു മാം വിളിച്ചു. ഇവരെല്ലാം എന്നെ വിളിച്ച് പറ്റിക്കുകയാണ് എന്നാ ആദ്യം കരുതിയത്. യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. കയറ്റം സിനിമ റിലീസിനൊരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യർ ചിത്രമാണിത്.

  Read more about: manju warrier
  English summary
  kayattam movie cinematographer chandru selvaraj About Manju Warrier In Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X