For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കീര്‍ത്തി സുരേഷിന്‍റെ കുടുംബത്തിലെ പുതിയ വിശേഷം ഇതാണ്! സന്തോഷ നിമിഷങ്ങളെക്കുറിച്ച് താരപുത്രി

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മേനകയുടേത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു മേനകയും സുരേഷ് കുമാറും പ്രണയത്തിലായത്. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നായിക കൂടിയായിരുന്നു മേനക. ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ ഭാഗ്യനായികയായി തിളങ്ങി നില്‍ക്കുകയായിരുന്നു താരം. ശങ്കറും മേനകയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണവുമായിരുന്നു ലഭിച്ചിരുന്നത്. ജീവിതത്തിലും ഇവര്‍ ഒരുമിക്കുമെന്നായിരുന്നു പലരും കരുതിയത്.

  സുരേഷ് കുമാറും മേനകയും വിവാഹിതരായിട്ട് 33 വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മക്കളായ കീര്‍ത്തിയും രേവതിയും മരുമകനായ നിഥിനും ചേര്‍ന്നായിരുന്നു മാതാപിതാക്കള്‍ക്ക് സര്‍പ്രൈസൊരുക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  കീര്‍ത്തി സുരേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

  കീര്‍ത്തി സുരേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

  അമ്മയ്ക്ക് പിന്നാലെയായാണ് കീര്‍ത്തി സുരേഷും സിനിമയിലേക്ക് എത്തിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ താരപുത്രിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും തെന്നിന്ത്യയുടെ സ്വന്തം താരമായി മാറുകയായിരുന്നു കീര്‍ത്തി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  മേനക-സുരേഷ് കുമാര്‍ വിവാഹ വാര്‍ഷികം

  മേനക-സുരേഷ് കുമാര്‍ വിവാഹ വാര്‍ഷികം

  33ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് സുരേഷ് കുമാറും മേനകയും. സിനിമാതിരക്കുകളില്ലാത്തതിനാല്‍ കീര്‍ത്തിയും വീട്ടിലുണ്ട്. രേവതിയും ഭര്‍ത്താവും കീര്‍ത്തിയും ചേര്‍ന്നായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആഘോഷം കഴിഞ്ഞതിന് ശേഷമുള്ള അവസ്ഥ ഇതായിരുന്നുവെന്ന് വ്യക്തമാക്കിയുള്ള ചിത്രവും കീര്‍ത്തി പങ്കുവെച്ചിരുന്നു.

  Sandra Thomas Exclusive Interview | FilmiBeat Malayalam
   തെറ്റിപ്പിരിയും

  തെറ്റിപ്പിരിയും

  മേനകയും സുരേഷ് കുമാറും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച് എത്തിയത്. സുരേഷിന് പിള്ളേര് കളി കൂടുതലാണെന്നും പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കണമെന്നത് ശ്രദ്ധിക്കണമെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. അതെല്ലാം ശരിയാവുമെന്ന മറുപടിയായിരുന്നു മേനക എല്ലാവരോടും പറഞ്ഞത്. മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. അധികം വൈകാതെ തന്നെ നിങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിക്കുമെന്ന തരത്തിലുള്ള കമന്റുകള്‍ വരെ കേട്ടിരുന്നു മേനക.

  പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി

  പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി

  രണ്ട് കുടുംബത്തേയും അറിയാമെന്നും കല്യാണ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ നിങ്ങള്‍ വേര്‍പിരിയുമെന്നുമായിരുന്നു സിനിമയിലെ ചിലര്‍ മേനകയോട് പറഞ്ഞത്. പക്വതയില്ലാത്ത സമയമായിരുന്നു അതെന്നും ആരെങ്കിലും എന്തെങ്കിലും പറയാന്‍ വന്നാല്‍ തിരിച്ചും അതേ നാണയത്തില്‍ മറുപടി നല്‍കുന്ന പതിവായിരുന്നു അന്നത്തേതെന്നും താരം പറയുന്നു. നല്ല കുടുംബമാണ് അവരുടേതെന്നും നിന്നെ പൊന്നുപോലെ നോക്കിക്കോളുമെന്നുമായിരുന്നു ചിലര്‍ മേനകയോട് പറഞ്ഞത്. പ്രവചനങ്ങളേയും വിലയിരുത്തലുകളേയുമെല്ലാം കാറ്റില്‍പ്പറത്തി ജീവിച്ച് കാണിക്കുകയായിരുന്നു മേനകയും സുരേഷും.

  മക്കളും സിനിമയില്‍

  മക്കളും സിനിമയില്‍

  മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയിലേക്കെത്തുകയായിരുന്നു. അമ്മയ്ക്ക് പിന്നാലെയായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു ഇളയ മകളായ കീര്‍ത്തി സുരേഷ്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു മൂത്തമകളായ രേവതി വ്യക്തമാക്കിയത്. സംവിധാനത്തിനായുള്ള തയ്യാറെടുപ്പിലാണ് രേവതി. ചേച്ചിയുടെ സിനിമയ്ക്കായി താനും കാത്തിരിക്കുകയാണെന്നായിരുന്നു മുന്‍പ് കീര്‍ത്തി പറഞ്ഞത്.

  English summary
  Keerthy Suresh and her sister Revathy's surprise for Menaka and Suresh Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X