For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടനും വിഷമിച്ചു! മനസ്സിലെ സങ്കടത്തെക്കുറിച്ച് കീര്‍ത്തി സുരേഷിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

  |

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് ഈ താരപുത്രി തുടക്കം കുറിച്ചത്. മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

  റിംഗ് മാസ്റ്ററിന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായ താരമിപ്പോള്‍ മരക്കാറിലൂടെ തിരിച്ചെത്തുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കീര്‍ത്തിയുമൊക്കെയായി അപൂര്‍വ്വ സംഗമം കൂടിയാണ് ഈ ചിത്രത്തില്‍ നടക്കുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെ മക്കളും ഒരുമിച്ചെത്തുകയാണ്. മലയാളത്തിന്റെ കാര്യമിതാണെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചത്. സാവിത്രിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ഇത്തവണത്തെ സൈമ വേദിയിലും കീര്‍ത്തി താരമായി മാറിയിരുന്നു. പ്രമുഖ സിനിമ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി മനസ്സ് തുറന്നത്. മനസ്സിലെ വിഷമത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെയായിരുന്നു താരത്തോട് ചോദിച്ചത്.

  ഗീതാഞ്ജലിക്ക് പിന്നാലെയായി കീര്‍ത്തി സുരേഷ് വേഷമിട്ട മലയാള സിനിമയായിരുന്നു റിംഗ് മാസ്റ്റര്‍. റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. മനസ്സില്‍ വിഷമമുണ്ടാക്കിയ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ചിത്രത്തിനിടയിലെ അനുഭവത്തെക്കുറിച്ചായിരുന്നു കീര്‍ത്തി വിവരിച്ചത്. ചിത്രത്തില്‍ അന്ധ നായികയായാണ് അഭിനയിക്കുന്നത്. അങ്ങനെ അഭിനയിക്കാനായി ബുദ്ധിമുട്ടിയിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി നന്നായി ബുദ്ധിമുട്ടിയിരുന്നു. ഡയലോഗുകളൊക്കെ തെറ്റാറുണ്ടായിരുന്നു. താന്‍ കാരണം അന്ന് ദിലീപേട്ടന്‍ വരെ ബുദ്ധിമുട്ടിയിരുന്നു. തന്നെ വല്ലാതെ വിഷമിപ്പിച്ച സംഭവമായിരുന്നു ഇതെന്നും താരം പറയുന്നു.

  ജീവിതത്തില്‍ ഇതുവരെ പ്രണയിച്ചിട്ടില്ലെന്നും ഇനിയും അതിന് സമയമുണ്ടല്ലോയെന്നുമായിരുന്നു താരം പറഞ്ഞത്. പ്രണയിച്ച് വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്ന് താരപുത്രി പറയുന്നു. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ഇനിയും സമയമുണ്ടല്ലോയെന്നുമായിരുന്നു താരപുത്രി പറഞ്ഞത്. ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്നിരുന്ന മേനക നിര്‍മ്മാതാവായ സുരേഷ് കുമാറിനെയായിരുന്നു വിവാഹം ചെയ്തത്.

  സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ച് തനിക്ക് തുടക്കത്തില്‍ വേദന തോന്നിയിരുന്നുവെന്ന് താരം പറയുന്നു. സിനിമയിലെ തുടക്കകാലത്ത് അത്തരത്തില്‍ നിരവധി ട്രോളുകളായിരുന്നു താരത്തിനെക്കുറിച്ച് ഇറങ്ങിയത്. അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. തുടക്കത്തില്‍ കാണുമ്പോള്‍ ചിരിയായിരുന്നു. പിന്നീടാണ് വിഷമം തോന്നിയത്. എന്തിനാണ് തന്നെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നതെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നതെന്നും താരം പറയുന്നു.

  മാസ്സ് മറുപടിയുമായി അനു സിത്താര! നീയൊക്കെ ഇവിടെയുള്ളപ്പോള്‍ കാലന്‍ എന്നെ വിളിക്കുമോ!

  അരങ്ങേറിയത് മലയാള ചിത്രത്തിലൂടെയാണെങ്കിലും ഇടയ്ക്ക് വെച്ച് അന്യഭാഷയിലേക്ക് പോവുകയായിരുന്നു കീര്‍ത്തി. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്ന തരത്തിലുള്ള ചോദ്യം താരപുത്രിക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. കാത്തിരിപ്പിനൊടുവില്‍ പ്രിയദര്‍ശന്റെ തന്നെ സിനിമയായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലൂടെയാണ് കീര്‍ത്തി എത്തുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ നിരവധി താരപുത്രന്‍മാരും താരപുത്രികളും അണിനിരക്കുന്നുണ്ട്.

  നവ്യ നായര്‍ ഇതെന്തിനുള്ള പുറപ്പാടിലാണാവോ? ശരിക്കും കിളി പോയെന്ന് താരം! വീഡിയോ വൈറലാവുന്നു!

  സിനിമാകുടുംബത്തില്‍ നിന്നുമാണ് കീര്‍ത്തി സുരേഷ് എത്തിയത്. നിരവധി സിനിമകളില്‍ ബാലതാരമായി എത്തിയതിന് പിന്നാലെയായാണ് നായികയായി അരങ്ങേറിയതും. തമിഴിലും തെലുങ്കിലുമൊക്കെ പ്രവേശിച്ചതോടെ കീര്‍ത്തിയുടെ ഭാവിയും മാറി മറിയുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ മുന്‍നിര അഭിനേത്രികളിലൊരാളാണ് കീര്‍ത്തി. അമ്മയുടെ പാത പിന്തുടര്‍ന്നാണ് മകള്‍ സിനിമയില്‍ അരങ്ങേറിയത്.

  English summary
  Keerthi Suresh Sahres About Ring Master experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X