For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷാനിയും ദിയയും വോട്ട് ചെയ്തു, അഹാന വോട്ട് ചെയ്തില്ല, കാരണം വെളിപ്പെടുത്തി കൃഷ്ണകുമാർ

  |

  സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുമുണ്ട്.

  ബിക്കിനിയിൽ ചിത്രങ്ങൾക്ക് പോസ് ചെയ്ത് നടി , കാണൂ

  കൃഷ്ണകുമാർ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു ഭാര്യ സിന്ധുവും മക്കളായ ഇഷാനിയും ദിയയും ഹൻസികയുമെല്ലാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായിരുന്നു. കൂടാതെ വോട്ട് ചെയ്യാനും അച്ഛനോടൊപ്പം ഈ രണ്ട് പെൺമക്കളുണ്ടായിരുന്നു , മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വോട്ട് ചെയ്തതിന് ശേഷമുള്ള ചിത്രം കൃഷ്ണകുമാർ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ മൂത്തമകൾ അഹാന ഈ കൂട്ടത്തിൽ ഇല്ലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അഹാന എവിടെ പോയി എന്ന് ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത അതിന് മറുപടിയുമായി കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്.

  എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

  നേരത്തെ മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയിലായിരുന്നു അഹാന എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.. മൂന്നാറിലും മറ്റു വിനോദസ്ഥലങ്ങളിലുമായി ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ അവധിക്കാലയാത്രയിലായിരുന്നു അഹാന. മകളുടെ യാത്രാ ചിത്രങ്ങൾ കൃഷ്ണകുമാറും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇലക്‌ഷൻ തിരക്കുകൾ കഴിഞ്ഞ് മക്കൾക്കൊപ്പം ഇരുന്ന് സംസാരിച്ചപ്പോഴുണ്ടായ രസകരമായ അനുഭവവും കൃഷ്ണകുമാർ വെളിപ്പെടുത്തി. വെയിലുകൊണ്ട് തന്റെ കളർ ആകെ മാറിയെന്നും, വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറയുന്നതെന്നും കൃഷ്ണകുമാർ കുറിച്ചു.

  സ്ഥാനാർഥി പട്ടിക വന്ന മാർച്ച്‌ 14 മുതൽ ഇലക്ഷൻ നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയിൽ നിന്നും ഓപ്പൺ ജീപ്പിൽ കേറിയത് മുതൽ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെ. അതിനു ശേഷം സോഷ്യൽ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങൾ നൽകിയ സ്വീകരണവും, സ്‌നേഹവും എനിക്ക് തന്ന ഊർജം അത്രക്കായിരുന്നു.

  മക്കൾ ട്രോളിയതിനെ കുറിച്ചും കൃഷ്ണ കുമാർ പറയുന്നുണ്ട്. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി. ഇലക്ഷൻ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോൾ അവർ പറഞ്ഞു അച്ഛന്റെ കളർ ആകെ മാറി.‘വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നു..'


  ഇലക്‌ഷനിൽ ജയിച്ചാലും തോറ്റാലും നാടിനു വേണ്ടി നന്മകൾ ചെയ്യുമെന്നും കൃഷ്ണ കുമാർ പറഞ്ഞു. നരേന്ദ്രമോദിക്കൊപ്പം ഒരു വേദി പങ്കിടുക വലിയ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കടലിന്റെ മക്കളുടെ പ്രശ്നപരിഹാരത്തിന്റെ ഒരു ചെറിയ തുടക്കം മാത്രമാണിത്. വലിയതുറ മിനി ഹാർബറുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു 24 മണിക്കൂറിനകം രണ്ടു കേന്ദ്രമന്ത്രിമാർ വലിയതുറ സന്ദർശിക്കുകയും പുറകെ കർണാടക ഫിഷറീസ് മന്ത്രി വന്നു പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ മൽസ്യതൊഴിലാളികളുടെ പാർപ്പിടം, കുട്ടികളുടെ വിദ്യാഭ്യാസം, മാലിന്യം,വല, വള്ളം, മണ്ണെണ്ണ ഡീസൽ സബ്‌സിഡി.... മുതലായ പ്രശ്നങ്ങളും ചർച്ചക്കെടുത്തു. വരും ദിവസങ്ങളിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകും. തീരദേശ നിവാസികളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവും, സന്തോഷം ഉണ്ടാവും.. ഞാൻ നിങ്ങൾക്കൊപ്പമുണ്ടാവും.. ദൈവാനുഗ്രഹവും.'-കൃഷ്ണകുമാർ പറഞ്ഞു.

  കടപ്പാട്; മനോരമ ഓൺലൈൻ

  Read more about: krishna kumar ahaana krishna
  English summary
  Kerala Assembly Election 2021: Why Ahaana Krishna Doesn't Cast Her Vote, Krishna kumar opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X