For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കീചെയിന്‍ മുതല്‍ തലമുടി വരെ ദിലീപേട്ടന്‍! ഫാന്‍സിന് ഏട്ടനോടുള്ള സ്‌നേഹം ഇങ്ങനയോ? ചിത്രങ്ങള്‍ കാണാം!!

  |

  ആരാധകരുടെ കാര്യത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാഗ്യമുള്ളവരാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരരാജാക്കന്മാര്‍ക്കും യുവനടന്മാര്‍ക്കുമെല്ലാം വലിയ ആരാധക പിന്തുണയാണുള്ളത്. പ്രിയതാരങ്ങളുടെ സിനിമാ റിലീസിനും പിറന്നാളിനുമടക്കം ആഘോഷമാക്കുന്നത് ആരാധകരാണ്.

  കൊച്ചുണ്ണിയുടെ തരംഗത്തില്‍ പെട്ടുപോയി! ഈ ആഴ്ച റിലീസിനെത്തിയ സിനിമകള്‍ ഇവയാണ്!

  മമ്മൂക്കയാണ് റിയല്‍ ഹീറോ! കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകരും! ജോണ്‍ അബ്രഹാം പാലക്കല്‍ ചുമ്മാ വന്നതല്ല!

  ആരാധക പിന്‍ബലത്തിന്റെ കാര്യത്തില്‍ ജനപ്രിയനടനും അഭിമാനിക്കാം. ദിലീപിന് സപ്പോര്‍ട്ടുമായി ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ സജീവമായി തന്നെയുണ്ട്. അടുത്തിടെ ദിലീപ് ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ സേറ്റ് കമ്മിറ്റി പുറത്തിറക്കിയ ചില സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുകയാണ്.

  എല്ലാം സത്യവും ഉടൻ പുറത്തു വരും!! മീടു വിൽ അമിതാഭ് ബച്ചനും, ഞെട്ടലോടെ ബോളിവുഡ്...

  ദിലീപ് ഫാന്‍സ്

  ദിലീപ് ഫാന്‍സ്

  ജനപ്രിയ താരം ദിലീപിന് പിന്തുണയുമായി വലിയ വിഭാഗം ആളുകളാണ് കേരളത്തിലുള്ളത്. താരം പ്രതിസന്ധിയിലായ സമയത്തും സര്‍വ്വവിധ പിന്തുണകളുമായി ആരാധകര്‍ രംഗത്തുണ്ടായിരുന്നു. സജീവമായി തന്നെ രംഗത്തുള്ള ഫാന്‍സ് അസോസിയേഷന്‍ ദിലീപിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് ഓരോ ദിവസവും വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. അതില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വരികയും അതിവേഗം വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

  പുറത്ത് വന്ന ചിത്രങ്ങള്‍

  പുറത്ത് വന്ന ചിത്രങ്ങള്‍

  ആള്‍ കേരള ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ കീ ചെയിന്‍, വെഹിക്കള്‍ സ്റ്റിക്കര്‍, മൊബൈല്‍ പ്രിന്റ്‌റിങ് പൗച്ച്, ടീ ഷര്‍ട്ട്, തുടങ്ങിയവയാണ് ശ്രദ്ധേയമായിരിക്കുന്നത്. ദിലീപിന്റെ ചിത്രമുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് കോണ്‍ടാക്ട് നമ്പറും ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ ചെയ്തിട്ടുണ്ട്.

  ദിലീപേട്ടന്‍ ഇഷ്ടം

  ദിലീപേട്ടന്‍ ഇഷ്ടം

  ദിലീപിനോടുള്ള അനന്തമായ സ്‌നേഹം മറ്റ് രീതികളിലും ആരാധകര്‍ പരീക്ഷിക്കുന്നുണ്ട്. ദിലീപേട്ടന്‍ എന്ന് തലമുടിയില്‍ എഴുതിയാണ് ഒരു ആരാധകന്‍ ശ്രദ്ധഏനായിരിക്കുന്നത്. 'ദിലീപേട്ടനെ ജീവനുതുല്യം സ്‌നേഹിക്കുന്ന കട്ട ആരാധകനായ ആള്‍ കേരള ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറി സദ്ദം' ആണ് വെറൈറ്റി പരീക്ഷിച്ചിരിക്കുന്നത്. ഇതും ഫേസ്ബുക്ക് പേജിലൂടെ ഫാന്‍സ് ക്ലബ്ബാണ് പുറത്ത് വിട്ടത്.

  കുട്ടി മനസുകളുടെ സ്‌നേഹം

  ദിലീപേട്ടനെ ആരൊക്കെ തള്ളി പറഞ്ഞാലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന കൂട്ടുകാരില്‍ ഏറ്റവുമധികം ഉണ്ടാവുന്ന കുട്ടി മനസുകളാണെന്നാണ് ഫാന്‍സ് പറയുന്നത്. ദിലീപ് കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളും ഫാന്‍സ് പുറത്ത് വിട്ടിരിക്കുകയാണ്.

  ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍

  ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍

  ആള്‍ കേരള ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ബിനീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ സംസഥാന കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഷമീര്‍, സെക്രട്ടറി ഹാരിസ് തിരൂര്‍, ട്രഷറര്‍ ജയേഷ്, എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ്- ബിനീഷ് NK, സെക്രട്ടറി - വിജീഷ് CR, ട്രഷറര്‍ - ദീപക്ക് TS, വൈസ്:പ്രസിഡന്റ്മാര്‍- മിഥുല്‍, സുരേഷ് ബാബു, അനന്തു തിലകന്‍, ജോ: സെക്രട്ടറിമാര്‍- അഭിജിത്, ബിബീഷ്, പക്കു ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങില്‍ സെക്രട്ടറി വിജീഷ് സ്വാഗതവും ട്രഷറര്‍ ദിപക് നന്ദിയും പറഞ്ഞു.

  ഡബ്ല്യൂസിസിയിൽ നിന്ന് കുടുതൽ പേർ പുറത്ത്? അമ്മയ്ക്കെതിരെ നിലപാട് കടുപ്പിച്ച് നടിമാർ...

  English summary
  All Kerala Dileep Fans & Welfare Association's gift to Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X