For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്

    |

    പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. നടൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ ബിജു മേനോന് കഴിഞ്ഞിരുന്നു. 1995 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന ചിത്രത്തിലൂടെയാണ് ബിജു മോനോൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വ്യത്യസ്തമായ നിരവധി വേഷങ്ങളിൽ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന് ശിവാജി ഗണേശൻ നൽകിയ ഉപദേശമാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹനനാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

     Biju Menon

    നാനയ്ക്ക് വേണ്ടിയായിരുന്നു ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ചുമതലപ്പെടുത്തിയത്. വേറെ പല താരങ്ങളേയും ചോദിച്ചിരുന്നു. എന്നാൽ ആദ്ദേഹത്തിന് ഇഷ്ടമായത് ബിജു മേനോനെ ആയിരുന്നു അതിന്റെ കാരണം എന്താണെന്ന് അറിയില്ല.അഭിമുഖം എടുക്കാനായി അദ്ദേഹം ഒരു ദിവസം സമയം നൽകുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സമയം നൽകിയത്. മില്ലെനിയം സ്റ്റാഴ്സിന് ഷൂട്ടിങ്ങ് ചെന്നൈയിൽ നടക്കുന്ന സമയമായിരുന്നു അത്.

    ശിവാജി ഗണേശൻ സമയം നൽകിയത് പ്രകാരം ഞാൻ 5 മണിക്ക് അവിടെ എത്തുകയായിരുന്നു. ഞങ്ങളായിരുന്നു അദ്ദേഹത്തിനെ കാണാൻ ആദ്യം എത്തിയത്. അന്ന് സംവിധായകൻ ജയരാജ് ബിജു മേനോനെ സമയത്ത് എത്തിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. ഞങ്ങൾ അഞ്ച് മണിക്ക് തന്നെ ശിവാജി ഗണേശന്റെ വീട്ടിലെത്തി. ബിജു മേനോൻ ഉടനെ വരാമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ലായിരുന്നു.

    ഒരു അഞ്ച്, അഞ്ചര മണിയായപ്പോൾ ശിവാജി ഗണേശന്റെ മൂത്തമകൻ പുറത്തിറങ്ങി വന്നു. എന്നിട്ട് അദ്ദേഹം പുറത്ത് പോകണമെന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. പിന്നീട് പ്രഭുവും വന്നു. അദ്ദേഹവും പുറത്തു പോകണമെന്ന് പറഞ്ഞ് പോയി. ഞങ്ങൾ പറഞ്ഞ സമയം വൈകിയതിനെ തുടർന്നാണ് ഇവർ ഇങ്ങനെ പറഞ്ഞ് പുറത്ത് പോയത്. ഒടുവിൽ 6.30, 7 മണിക്ക് ബിജു മേനോൻ എത്തി. അഭിമുഖം എടുത്തു. കുറെ ചോദ്യമൊക്കെ ചോദിച്ചു. അഭിമുഖത്തിന്റെ ഭാഗമായി പുതിയ ആളുകൾക്ക് നൽകാനായുള്ള ഉപദേശത്തെ കുറിച്ച് അദ്ദേഹം ചോദിച്ചു. കൃത്യനിഷ്ടയെന്നാണ് ശിവാജി ഗണേശൻ പറഞ്ഞത്. പറഞ്ഞാൽ പറഞ്ഞ സമയത്ത് വരണം. ബാക്കിയെല്ലാം ശരിയായിക്കോളുമെന്നും അദ്ദേഹം അന്ന് നടനോട് പറഞ്ഞു.

    Read more about: sivaji ganesan biju menon
    English summary
    Kollam Mohan Opens Up Sivaji Ganesan's Advice To Biju Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X