Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
പ്രണവ് കൊച്ചു പയ്യന്, മോഹന്‍ലാലും സുചിത്രയും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു: കൊല്ലം തുളസി
മലയാള സിനിമയിലെ താരപുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും പൃഥ്വിരാജുമൊക്കെ. താരുപുത്രന്മാരെന്ന ലേബലില്‍ കടന്നു വരികയും ഇന്ന് സ്വന്തമായൊരു ഇടം നേടുകയുമായിരുന്നു ഇരുവരും. ഇപ്പോഴിതാ മലയാള സിനിമയിലെ താരപുത്രന്മാരെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവെക്കുകയാണ് കൊല്ലം തുളസി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.
പ്രണവിന്റെ ഞാന്‍ കണ്ടിട്ടുണ്ട്. കാളിദാസന്റെ ഞാന്‍് കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന് ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാന്‍ കിടക്കുന്നേയുള്ളൂ. പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും.

ഈ മക്കളൊക്കെ വളര്‍ന്നു വരണമെങ്കില്‍ അച്ഛന്മാര് ഒതുങ്ങണം. സുരേഷ് ഗോപിയടക്കം. അച്ഛനും മകനുമൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹം കാണില്ലേ. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന് ആഗ്രഹിക്കുക? സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുമോ? അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും. ്അതില്ലാതെ പോയവരൊക്കെയും രക്ഷപ്പെടാതെ പോയിട്ടുണ്ട്. വേറെ ആരുടെയൊക്കെ മക്കള്‍ സിനിമയില്‍ വന്നിട്ടുള്ളതാണ്.

ഫഹദ് ഫാസില്‍ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്. ഞങ്ങള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വമുണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എന്നിട്ടും എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വം വളരെ വലുതായിരുന്നു. പഴയ ആള്‍ക്കാരെ കാണുമ്പോള്‍ നല്ല വാക്ക് പറയാനും ചിരിക്കാനും ബഹുമാനിക്കാനിക്കുമൊക്കെ കാണിക്കുന്ന ഗുരുത്വം വളരെ പ്രധാനമാണ്. പിന്നെ പൃഥ്വിരാജുണ്ട്. പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം.

നേരത്തെ തന്റെ പേരിനെ ചൊല്ലിയുണ്ടായ സംഭവങ്ങളെക്കുറിച്ചും കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ചെന്നപ്പോള്‍ തനിക്ക് എസി റൂം അനുവദിച്ചുവെന്നും നല്ല ഭക്ഷണവും മദ്യവും നല്‍കിയെന്നുമാണ് കൊല്ലം തുളസി പറയുന്നത്.''ഞാന്‍ ഭക്ഷണം കഴിച്ച ശേഷം രണ്ട് പെഗ്ഗും എടുത്ത് അടിച്ച് കിടന്നു. നല്ല ക്ഷീണം ഉണ്ടായതിനാല്‍ വേഗം കയറി കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പകുതി ഉറക്കമായി. അപ്പോള്‍ ആരോ പതിയെ കതക് പകുതി തുറന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി വന്നു. ഞാന്‍ എസിയുടെ തണുപ്പ്് കാരണം തലയിലൂടെ പുതപ്പ് മൂടി കിടക്കുകയായിരുന്നു. അയാള്‍ എന്റെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ എന്നെ തടവാന്‍ തുടങ്ങി. തടവി തടവി വന്നപ്പോള്‍ ഇത് പെണ്ണ് അല്ലെന്ന് അങ്ങേര്‍ക്ക് മനസിലായി. അതോടെ അയാള്‍ പോയി ലൈറ്റ് ഇട്ടു. ആരെടാ നീ എന്ന് ചോദിച്ചു'' എന്നാണ് കൊല്ലം തുളസി പറഞ്ഞത്.

ഞാനാണ് കൊല്ലം തുളസിയെന്ന് പറഞ്ഞപ്പോള്‍ നീീയാണോ കൊല്ലം തുളസിയെന്ന് ദേഷ്യപ്പെടുകയായിരുന്നുവെന്നാണ് അ്ദ്ദേഹം പറഞ്ഞത്. മറ്റൊരിക്കല്‍. ഒരിക്കല്‍ ഒരു സിനിമയുടെ പരിപാടി നടക്കുകയായിരുന്നു. അവതാരിക പരിചയപ്പെടുത്തിയത് ശ്രീമതി കൊല്ലം തുളസിയെന്നായിരുന്നു. താന്‍ എപ്പോഴാണ് പെണ്ണായതെന്ന് മമ്മൂട്ടി ചോദിച്ചു. ഞാന്‍ വേദിയില്‍ വച്ച് തന്നെ അവതാരകയോട് ഞാന്‍ ശ്രീമതിയല്ലെന്ന് പറയുകയായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു. ശരിക്കും പേര് തുളസീധരന്‍ നായര്‍ എന്നാണ്. പക്ഷെ കലാരംഗത്ത് അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
'മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെണ്മക്കള് സവിശേഷമായത്'; ഡോട്ടേഴ്സ് വീക്കില്‍ കുറിപ്പുമായി നടി
-
ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകള്‍ക്കില്ലല്ലോ; ഈ പരിഹാസം സഹിക്കുന്നില്ല, വേദന പങ്കുവെച്ച് താരപുത്രി അനന്തിത
-
'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി