Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം ചെല്ലപ്പന്! കനത്ത തിരിച്ചടിയ്ക്കുള്ള മറുപടി ട്രോളന്മാരുടെ കൈയില്‍!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകരെ ഞെട്ടിച്ചുള്ള പ്രഖ്യാപനമായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നുള്ളത്. 1990 ല്‍ റിലീസിനെത്തിയ കോട്ടയം കുഞ്ഞച്ചന് അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ കുഞ്ഞച്ചന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോട്ടയം കുഞ്ഞച്ചന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിനെതിരെ രംഗത്തെത്തിയതോടെ സിനിമ വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. കോട്ടയം കുഞ്ഞച്ചന് ഞങ്ങളുടെ സിനിമയാണെന്നും വേണമെങ്കില്‍ കോട്ടയം ചെല്ലപ്പന് എന്ന പേരിലോ മറ്റോ സിനിമ എടുക്കാമെന്നായിരുന്നു പ്രതികരണം. എന്നാല്‍ മമ്മൂട്ടിയുടെ സിനിമയുമായി മുന്നോട്ട് പോവാനാണ് മിഥുന് മാനുവല്‍ തോമസിന്റെ തീരുമാനം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര് വീണ്ടും സജീവമായിരുന്നു.
കോട്ടയം കുഞ്ഞച്ചന് 2
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമ വിവാദത്തിലാവുകയായിരുന്നു. ആട് 2 വിന് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും കോട്ടയം കുഞ്ഞച്ചന്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്. സിനിമ ഉപേഷിച്ചെന്ന വാര്‍ത്തകളെ അണിയറ പ്രവര്‍ത്തകര്‍ തള്ളികളഞ്ഞിരിക്കുകയാണ്. സിനിമയുമായി മുന്നോട്ട് തന്നെ പോവും. എന്നാല്‍ അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞച്ചനെതിരയെയും മമ്മൂട്ടിയ്ക്കെതിരെയും ട്രോളുകള്‍ സജീവമായിരിക്കുകയാണ്.
ഈ പേര് തന്നെ വേണം
മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ച സിനിമയുടെ തിരക്കഥയുമായെത്തിയ സംവിധായകന്. ഈ സ്ക്രീപ്റ്റൊന്ന് വായിക്കാന്‍ പറയുന്നു. ഇതില്‍ തന്റെ കഥാപാത്രം ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ഇതില്‍ ഏതാണെന്ന ചോദിക്കുന്ന മമ്മൂക്കയും. സാറിപ്പോ ജാതി നോക്കിയാണോ സിനിമ എടുക്കുന്നതെന്ന് ചോദിക്കുന്ന സംവിധായകനോട് മമ്മൂട്ടിയുടെ മറുപടി.. ജാതി അറിഞ്ഞാല്‍ അതിനനുസരിച്ച് ക്യാരക്ടറിന്റെ പേര് മാറ്റാനാണ്. ക്രിസ്ത്യാനിയാണെങ്കില്‍ കുഞ്ഞച്ചന്, ഹിന്ദുവാണെങ്കില്‍ രാജ, മുസ്ലീമാണെങ്കില്‍ ബിലാല്‍. അപ്പോള്‍ പടത്തിന്റെ പേരും അത് തന്നെയായിരിക്കും.
പുല്ല് വേണ്ടായിരുന്നു...
ഞാന്‍ കുഞ്ഞച്ചന് ഇക്കയുടെ രണ്ടാം വരവിന് വേണ്ടി ഒരുങ്ങുകയാണ്. എന്നാല്‍ മുന്നിലിരിക്കുന്നത് ആഗസ്റ്റ് 15 ആണ്. ഒപ്പം ബല്‍റാം/താരദാസ്, കിംഗ് ആന്‍ഡ് കമ്മീഷ്ണര്‍ തുടങ്ങി സിനിമകളും മുന്‍പ് വന്ന് പോയിരുന്നു. ഇവരുടെ കൂട്ടത്തിലേക്ക് വരുന്നതിനാണോ ഇത്ര വലിയ പ്രഖ്യാപനം.
കുഞ്ഞച്ചന് പൊട്ടുമോ?
മാസ്റ്റര്‍പീസും ആട് 2 വും നേര്‍ക്ക്നേര്‍ വരുന്നു ഹിറ്റില്‍ ഒതുങ്ങേണ്ട ആടിനെ സീസണ് ഫാന്‍സ് സപ്പോര്‍ട്ട് ചെയ്ത് മാസ്റ്റര്‍പീസ് പോലെ ഒരു ബ്ലോക്ബസ്റ്റര്‍ ആക്കുന്നു. ശേഷം വിജയ് ബാബു മമ്മൂക്കയെ നായകനാക്കി ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ അടുത്ത പടമായി കോട്ടയം കുഞ്ഞച്ചന് പ്രഖ്യാപിക്കുകയാണ്. ഇതോടെ സീസണ് ഫാന്‍സ് ആട് ലോജിക്ക് ഇല്ലാത്ത പടമായിരുന്നെന്നും കുഞ്ഞച്ചന് പൊട്ടുമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയണ്.
കുഴപ്പമുണ്ടോ?
സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍ കുഞ്ഞച്ചന്റെ രണ്ടാം ഭാഗം നടക്കുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതോടെ കുഞ്ഞച്ചന് പകരം ജോപ്പന് 2 ആയാല്‍ മതിയോ എന്ന് ചോദിക്കുന്നു. ഇതിനൊന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ല.. ആട്ടി ഇറക്കി വിടും.
എങ്ങനെ തള്ളും...
കുഞ്ഞച്ചന് വരുമെന്ന് കേട്ടതോടെ മമ്മൂട്ടിയെ പൊക്കി പറഞ്ഞ് നടന്ന ആരാധകരുടെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും. ഇനി സിനിമ ഉപേഷിച്ചാല്‍ എന്ത് പറഞ്ഞ് തള്ളി നടക്കുമെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം.
കോട്ടയം ചെല്ലപ്പന്
ആ സുരേഷ് ബാബു ചതിച്ചെങ്കിലും നിങ്ങള്‍ നിരാശപ്പെടേണ്ട. കുഞ്ഞച്ചന് പകരം മുരുകനെ തീര്‍ക്കാന്‍ വരുന്നത് ആരാണെന്ന് അറിയാമോ? ചിലര്‍ തോപ്പില്‍ ജോപ്പനെന്നും മറ്റ് ചിലര്‍ പോത്തന് വാവ എന്നും പറഞ്ഞാലും അത് സാക്ഷാല്‍ കോട്ടയം ചെല്ലപ്പന് ആണ്.
അതും ഗുദാ ഹുവാ..
വിജയ് ബാബുവിനും മിഥുന് മാനുവല്‍ തോമസിനും കനത്ത തിരിച്ചടിയായെന്നും കോട്ടയം കുഞ്ഞച്ചന് 2 ഉപേഷിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. ഇതോടെ പ്രമുഖ നടന് അങ്ങനെ അതിന്റെ കാര്യവും ഗുദാ ഹുവാ എന്ന അവസ്ഥയായി. ഇനി ആ ടോമിച്ചനോട് പറഞ്ഞ് രാജ 2 അനൗണ്‍സ് ചെയ്യിപ്പിക്കേണ്ടി വരും.
ഇതും മൂഞ്ചി...
വലിയ ആഘോഷത്തോടെ വന്നതാണെങ്കിലും കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം മൂഞ്ചി എന്ന അവസ്ഥയിലെത്തിയിരുന്നു. എന്നാല്‍ മറ്റൊരു രീതിയില്‍ തന്നെ സിനിമ എത്തുമെന്നുള്ളതാണ് വസ്തുത.
വീക്ക്നെസായി പോയി..
മമ്മൂക്കയുടെ അടുത്ത് സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് വരുന്ന പുതുമുഖ സംവിധായകന്. ഇപ്പോള്‍ ഡേറ്റ് ഇല്ലെന്ന് പറയുന്ന മമ്മൂട്ടിയും. ശേഷം പ്രായം പോലും വഴി മാറി നില്ക്കന്ന പുരുഷ സൗന്ദര്യമേ പുത്തന്‍ സംവിധായകന്മാരുടെ രക്ഷകനെ കനിഞ്ഞാലും എന്ന് അപേക്ഷിക്കുന്നു. ഇത് കേട്ട മമ്മൂക്ക അടുത്ത മാസം തന്നെ ഷൂട്ട് തുടങ്ങാം എന്ന നിലപാട് എടുക്കുന്നു.
അതൊക്കെ മറക്കാന്‍ പറ്റുമോ?
പണ്ട് കോട്ടയം കുഞ്ഞച്ചന് കണ്ടിട്ട് കള്ള് കുടിച്ചവരെ പോലെ തെറി വിളിച്ച് അഭിനയിച്ച് നടക്കുന്നത് കണ്ടിട്ട് അച്ഛന് പിടിച്ച് തല്ലിയതോര്ക്കുന്നുണ്ടോ? പിന്നെ അതൊക്കെ ഒരു കാലം. ഇത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമോ?
റിമൂവ് ചെയ്തിട്ടില്ലല്ലോ..
കുഞ്ഞച്ചന് ഉപേഷിച്ചു എന്ന വാര്‍ത്ത എല്ലാവരും വിശ്വസിക്കണമെങ്കില്‍ മമ്മൂട്ടിയും വിജയ് ബാബുവും ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ റിമൂവ് ചെയ്യണം. ഇതുവരെയും അങ്ങനെ സംഭവിച്ചിട്ടില്ല.
ആഘോഷിക്കുന്നു...
കോട്ടയം കുഞ്ഞച്ചന് വീണ്ടും വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ മിഥുന് മാനുവല്‍ തോമസിനെ പലരും കുറ്റം പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗം പൊട്ടുമെന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ സിനിമയില്ലെന്ന് പറഞ്ഞപ്പോള്‍ അതും ആഘോഷിക്കുകയാണ്.
അടിക്കുറിപ്പ് മത്സരത്തിന് അയക്കാം..
ഇനി കോട്ടയെ കുഞ്ഞച്ചന് 2 എന്ന പോസ്റ്റര്‍ എന്തു ചെയ്യുമെന്ന് ആലോചിക്കുന്നവര്‍. വല്ല അടിക്കുറിപ്പ് മത്സരത്തിനും അയക്കാമെന്ന് പറയുന്നു. ക്യാപ്റ്റന്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി. പടത്തിന് റൈറ്റ്സ് വാങ്ങാതെ പേരിട്ട വിജയ് ബാബു..
പരസ്യം കൊടുക്കലാണ്...
കോട്ടയം കുഞ്ഞച്ചന് ട്രോപ്പായി എന്ന് പറയുന്നവര്‍ക്ക് വിജയ് ബാബു എന്ന ബിസിനസുകാരനെ അറിയാമോ? ഹേറ്റേഴ്സ് തന്നെ സിനിമയ്ക്ക് നല്ല പരസ്യം കൊടുക്കുകയാണ്. അല്ലാതെ സിനിമ ഉപേഷിച്ചിട്ടൊന്നുമില്ല..
കോട്ടയം കുഞ്ഞച്ചന് സ്വാഗതം, തമ്പൂരാനേ ഇങ്ങേരിത് എന്തും ഭാവിച്ച് വന്നതാണ്! എങ്ങും അടപടലം ട്രോളാണ്..!
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'