twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെല്ലപ്പനും കണ്ണപ്പനുമല്ല, കുഞ്ഞച്ചനാണ് ഹീറോ! കുരു പൊട്ടിയവര്‍ക്ക് നല്ല നമസ്‌കാരവുമായി ട്രോളന്മാര്‍

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. അതിനാല്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ട് മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ ചില പ്രതിസന്ധികള്‍ വന്നതോടെ സിനിമ വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു...

    ഇതോടെ മമ്മൂക്കയെയും കോട്ടയം കുഞ്ഞച്ചനും സോഷ്യല്‍ മീഡിയ നിറയെ ട്രോള്‍ മഴയായിരുന്നു. ഇപ്പോള്‍ സിനിമ വീണ്ടും വരാന്‍ പോവുകയാണ്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്ന വിജയ് ബാബു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യം ട്രോളിയവര്‍ക്ക് മറുപടിയുമായി വീണ്ടും ട്രോളന്മാര്‍ സജീവമായിരിക്കുകയാണ്.

    കോട്ടയം കുഞ്ഞച്ചന്‍ 2

    കോട്ടയം കുഞ്ഞച്ചന്‍ 2

    1990 ല്‍ പ്രദര്‍ശനത്തിനെത്തിയ കോട്ടയം കുഞ്ഞച്ചന്‍ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു. പില്‍കാലത്ത് മമ്മൂട്ടിയുടെ മികച്ച സിനിമയും കഥാപാത്രവുമായി വിശേഷിപ്പിക്കപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം വരുന്ന കാര്യം 2018 ലായിരുന്നു പ്രഖ്യാപിച്ചത്. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് സീരിയസുകളില്‍ പിറന്ന രണ്ട് സിനിമകള്‍ക്കും ശേഷം മൂന്നാമതൊരു ഭാഗം കൂടി വരികയാണ്. അതിനൊപ്പമാണ് കോട്ടയം കുഞ്ഞച്ചന്‍ കൂടി വരുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്.

     സിനിമ ഉപേക്ഷിച്ചു..

    സിനിമ ഉപേക്ഷിച്ചു..

    കുഞ്ഞച്ചന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമ വിവാദത്തിലാവുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു. തങ്ങളുടെ അനുവാദമില്ലാതെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചതെന്നും സിനിമയുടെ പേര് കോട്ടയം കുഞ്ഞച്ചന്‍ എന്ന് കൊടുക്കാന്‍ സമ്മതിക്കുകയുമില്ലെന്നായിരുന്നു സംവിധായകനും നിര്‍മാതാവും പറഞ്ഞിരുന്നത്. എന്നാല്‍ വിജയ് ബാബു തന്നെയാണ് ഇന്നലെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുമെന്നും.. അതേ പേരില്‍ തന്നെയായിരിക്കും നിര്‍മ്മിക്കുന്നതെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    ട്രോളന്മാര്‍ സജീവം

    ട്രോളന്മാര്‍ സജീവം

    ഏത് സിനിമയെ കുറിച്ച് പ്രഖ്യാപനം വന്നാലും സോഷ്യല്‍ മീഡിയയിലൂടെ ടോളുന്നതാണ് പതിവ്. താരരാജാക്കന്മാരുടെ സിനിമയാണെങ്കില്‍ പിന്നെ ട്രോളുന്നതിന് പരിധിയുമില്ല.. ഇതിനിടയില്‍ ഫാന്‍സ് ഫൈറ്റുകളും നടക്കുന്നുണ്ട്. കോട്ടയം കുഞ്ഞച്ചന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മുതല്‍ ട്രോളന്മാര്‍ വീണ്ടും സജീവമായിരിക്കുകയായിരുന്നു. സിനിമ വേണ്ടെന്ന് വെച്ചപ്പോഴും കുഞ്ഞച്ചന്‍ വീണ്ടും വരുന്നുണ്ടെന്ന് പറഞ്ഞപ്പോളും തുടങ്ങി മമ്മൂട്ടിയുടെ സിനിമകളെ കുറിച്ച് എന്ത് പറഞ്ഞാലും ട്രോളാണ്.

     സംഗതി ക്ലീയര്‍

    സംഗതി ക്ലീയര്‍

    കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്റെ കാര്യം എങ്ങനെ നോക്കിയിട്ടും ശരിയായിരുന്നില്ല. എന്നാല്‍ കൊള്ളേണ്ടിടത്ത് കൊണ്ടപ്പോള്‍ സംഗതി ക്ലീയറായി. ഒടുവില്‍ അതേ പേരില്‍ രണ്ടാം ഭാഗമായി തന്നെ സിനിമ റിലീസിനെത്തും.

    കുഞ്ഞച്ചന്‍ ലോഡിംഗ്

    കുഞ്ഞച്ചന്‍ ലോഡിംഗ്

    ഈ പ്രാവിശ്യമെങ്കിലും ദൃശ്യം റെക്കോര്‍ഡ് പൊട്ടിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. അതെന്താ പുലിമുരുകന്റെ റെക്കോര്‍ഡ് ആര്‍ക്കും പൊട്ടിക്കാന്‍ കഴിയില്ലെന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ പ്രതീക്ഷകളൊക്കേ മാറ്റി വെച്ചോളു.. കാരണം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ലോഡിംഗാണ്.

    മൂഞ്ചിയ അവസ്ഥ

    മൂഞ്ചിയ അവസ്ഥ

    കുഞ്ഞച്ചന്‍ വരുന്നു.. ആന ചരിഞ്ഞു തുടങ്ങി എന്തൊക്കെ ബഹളമായിരുന്നു. നടക്കുന്ന കാര്യം വല്ലതും പറഞ്ഞാല്‍ പോരായിരുന്നോ എന്ന് ചോദിച്ച് കളിയാക്കിയ പലരുമുണ്ടായിരുന്നു. ഒടുവില്‍ കോട്ടയം കുഞ്ഞച്ചന്‍ 2 കണ്‍ഫോമായി ഉടന്‍ വരുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ മൂഞ്ചിയ അവസ്ഥയായി പോയി.

    മാണിക്യന്‍ തകര്‍ന്നു..

    മാണിക്യന്‍ തകര്‍ന്നു..

    കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വരില്ലെന്ന് അറിഞ്ഞപ്പോള്‍ കേരള ബോക്‌സോഫീസ് തൂത്ത് വരാന്‍ എത്തുന്നത് ഒടിയന്‍ മാണിക്യന്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വീണ്ടും കുഞ്ഞച്ചന്റെ വരവ് അറിഞ്ഞതോടെ എല്ലാം തകര്‍ന്ന് തരിപ്പണമായി പോയ അവസ്ഥയിലാണ് മാണിക്യന്‍.

    അതേ പേരില്‍

    അതേ പേരില്‍

    കുഞ്ഞച്ചന്റെ പേരില്‍ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ പറ്റില്ലെന്നും കുഞ്ഞച്ചന് പകരം ചെല്ലപ്പനോ, കണ്ണപ്പനോ ആക്കിയാല്‍ മതിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞച്ചന്‍ വരികയാണ്. അതും അതേ പേരില്‍ തന്നെ.. കോട്ടയം കുഞ്ഞച്ചന്‍ 2..

    ഒന്ന് മിണ്ടാതിരിക്കാന്‍ പറയാമോ?

    ഒന്ന് മിണ്ടാതിരിക്കാന്‍ പറയാമോ?

    കോട്ടയം കുഞ്ഞച്ചന്‍ കണ്‍ഫോം ചെയ്തതിന് ശേഷം ഇക്ക ഫാന്‍സ് രംഗത്തെത്തി. മാണിക്യനോട് വല്ലോ പൊത്തിലും പോയി ഒളിച്ചോളാനും മുരുകാ നീ തീര്‍ന്നെടാ.. എന്നുമൊക്കെയാണ് ഫാന്‍സ് പറയുന്നത്. എന്നാല്‍ ഫാന്‍സിന്റെ പൊങ്ങച്ചം കേട്ട് കോണ്‍ഫിഡന്‍സ് പോയ അവസ്ഥയിലാണ് ഇക്ക.. ദൃശ്യത്തിന്റെ റെക്കോര്‍ഡിനൊപ്പം പോലും എത്താന്‍ പറ്റുന്നില്ല.. ഈ ഫാന്‍സിനോട് ഒന്ന് മിണ്ടാതിരിക്കാന്‍ പറയാമോ?

     എവിടെ പോയി..

    എവിടെ പോയി..

    കോട്ടയും കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് നിര്‍മാതാവ് വിജയ് ബാബു പറഞ്ഞപ്പോള്‍ കളിയാക്കിയവരെല്ലാം എവിടെ പോയി. എല്ലാവരും ഇങ്ങ് വന്നേ.. എന്നിട്ട് വിജയ് ബാബു വീണ്ടും പറഞ്ഞ കാര്യം ഒന്ന് കേട്ടോളു..

    നീ തീര്‍ന്ന്.

    നീ തീര്‍ന്ന്.

    ആന്റണി ഡിക്രൂസ്, സിഎച്ച് മുഹമ്മദ്, ബി രാകേഷ്, അരുണ്‍ നാരായണന്‍, എബ്രാഹം മാത്യു, നൗഷാദ് ആലത്തൂര്‍, ജ്യോതി ദേശ് പാണ്ഡെ തുടങ്ങിയവരെല്ലാം മത്സരത്തിനുള്ളപ്പോള്‍ അവരോടെ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുകയാണ് വിജയ് ബാബു..

    കോട്ടയം കണ്ണപ്പന്‍..

    കോട്ടയം കണ്ണപ്പന്‍..

    കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം കണ്ണപ്പന്‍ എന്നോ മറ്റോ പേരിട്ട് വിളിക്കാം എന്ന് കരുതിയിരുന്നവര്‍. അയ്യേ.. കോട്ടയം കണ്ണപ്പന്‍ എന്ന്് വിളിച്ച് കളിയാക്കുന്നു... എന്നാല്‍ പണി ഒന്നുമില്ലാതിരിക്കുന്നവര്‍ തന്നെ അത് സംവിധാനം ചെയ്ത് ഇറക്കിക്കോ എന്നേ ഇനി മറുപടിയുള്ളു..

     പ്രശ്‌നങ്ങളെല്ലാം മാറി

    പ്രശ്‌നങ്ങളെല്ലാം മാറി

    കോട്ടയം കുഞ്ഞച്ചന്‍ 2 ഇറങ്ങുന്നു എന്ന് അനൗണ്‍സ് ചെയ്യുന്നു.. ഇടയ്ക്ക് ചെറുതായി ചില പ്രശ്‌നങ്ങള്‍ വന്നത് മൂലം ഇറക്കാന്‍ പറ്റില്ലെന്ന് പറയുന്നു.. ഇപ്പോള്‍ എല്ലാ
    പ്രശ്‌നങ്ങളും മാറി കോട്ടയം കുഞ്ഞച്ചന്‍ 2 വീണ്ടും കണ്‍ഫോം ആക്കുന്നു...

    കോപ്പിയടിച്ചതോ..?

    കോപ്പിയടിച്ചതോ..?

    ആട് തോമയെ കുഞ്ഞച്ചന്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് പലതരത്തിലും ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ കുഞ്ഞച്ചന്‍ വന്ന് അഞ്ചാമത്തെ കൊല്ലം വന്ന ആട് തോമയെ
    എങ്ങനെയാണ് കോപ്പിയടിക്കുന്നത്. കഷ്ടം തന്നെയാണ്.

    English summary
    Kottayam Kunjachan 2 trolls viral again on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X