For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് ഭയങ്കര ഷോക്കായിരുന്നു, മാമുക്കോയയെ ആശുപത്രിയില്‍ എത്തിച്ചതിനെ കുറിച്ച് കോട്ടയം നസീര്‍

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മാമുക്കോയ. നാടകത്തിൽ നിന്നാണ് നടൻ സിനിമയിൽ എത്തുന്നത്. ഇന്നും സിനിമയിൽ സജീവമായ നടന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ചിരി നിറയ്ക്കുന്നുണ്ട്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്ക, പെരുമഴക്കാലത്തിലെ അബ്ദു, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരനുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ് .ഹാസ്യപ്രധാനമായ വേഷങ്ങൾ മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും മാമുക്കോയയുടെ കൈകളിൽ ഭഭ്രമാണ്.

  Mamukkoya-Kottayam Nazeer

  ഇപ്പോഴിത മാമുക്കോയയെ കുറിച്ച് വാചാലനാവുകയാണ് നടൻ കോട്ടയം നസീര്‍. അദ്ദേഹത്തിന് നെഞ്ച് വേദന വന്നപ്പോൾ താൻ അനുഭവിച്ച ടെൻഷനെ കുറിച്ചാണ് കോട്ടയം നസീർ പറയുന്നത്. സഞ്ചാരം ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ മാമുക്കോയക്ക് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് കോട്ടയം നസീർ പറഞ്ഞത് ഇങ്ങനെ...

  ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു, മോന്‍സന്റെ മോതിരത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എംജി

  താനും മാമുക്കോയക്കയും ജോണി ആന്റണിയും ചെറിയാന്‍ കല്‍പകവാടി ചേട്ടനുമൊക്കെ വൈകുന്നേരം കഥകള്‍ പറഞ്ഞിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് മാമുക്കോയക്ക നെഞ്ച് തടവുകയും വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. എപ്പോഴും ജോളി മൂഡിലിരിക്കുന്ന ആളെ അങ്ങനെ ക്ഷീണാവസ്ഥയില്‍ കണ്ടപ്പോള്‍ പന്തികേട് തോന്നി.

  ഇന്നിനി ഇക്കയുടെ മുറിയില്‍ കിടക്കണ്ട, തന്റെ ഒപ്പം കിടന്നാൽ മതിയെന്ന് തങ്ങൾ പറഞ്ഞു. രാത്രിയായപ്പോള്‍ നെഞ്ചുവേദനയായി. ആശുപത്രിയില്‍ പോവാമെന്ന് പറഞ്ഞു. താന്‍ ആകെ പേടിച്ച് പോയി. ആരെ വിളിക്കണം, എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയുമില്ല. റിസപ്ഷനില്‍ വിളിച്ച് പറഞ്ഞ് വണ്ടി വന്ന് ആശുപത്രിയിലെത്തി. അപ്പോഴേയ്ക്കും താന്‍ കരഞ്ഞു പോയി. കാരണം അങ്ങനെ ഒരു സാഹചര്യം ഇതുവരെ വന്നിട്ടില്ല. 'നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്. കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു' എന്നായിരുന്നു അദ്ദേഹത്തെ നോക്കിയതിന് ശേഷ ഡോക്ടർ പറഞ്ഞത്. തന്നോട് ഡോക്ടർ അങ്ങനെ വന്ന് പറഞ്ഞപ്പോൾ തനിക്ക് ഭയങ്കര ഷോക്കായി പോയെന്ന് കോട്ടയം നസീർ പറയുന്നു.

  നടനുമായുള്ള കല്യാണത്തിന് ഒരുങ്ങി കത്രീനയും കുടുംബവും, വിവാഹ തീയതിക്കൊപ്പം പുതിയ വിശേഷം പുറത്ത്

  സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ, പ്രേക്ഷക പ്രതികരണം കാണാം

  സിനിമയിൽ സജീവമാണ് മാമുക്കോയ. ഈ അടുത്ത കാലത്ത് പുറത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ കുരുതിയിലെ നടന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോൺ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. മൂസ എന്ന കഥാപാത്രത്തെ ആയിരുന്നു കുരുതിയിൽ നടൻ അവതരിപ്പിച്ചത്. വളരെ ഗൗരവമുള്ള കഥാപാത്രത്തെയായിരുന്നു മൂസ മമ്മൂട്ടി ചിത്രമായ വൺ ആയിരുന്നു ഈ വർഷം പുറത്ത് ഇറങ്ങിയല നടന്റെ മറ്റൊരു ചിത്രം മോഹൻലാലിന്റെ മരയ്ക്കാർ അറബികടലിന്റെ സിംഹം, മിന്നൽ മുരളി തുടങ്ങിയവയാണ് ഇനി പുറത്ത് വരാനുള്ള നടന്റെ മറ്റ് ചിത്രങ്ങൾ.

  Read more about: mamukkoya kottayam nazeer
  English summary
  Kottayam Nazeer opens Up An Hospital Incident With Mamukkoya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X