For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാണ് ആ ക്രഷ്; കുടുംബവിളക്കില്‍ വന്നതിന് ശേഷം ഒരാളോട് ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് കെ കെ മേനോന്‍

  |

  കുടുംബവിളക്ക് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് വേദികയും സിദ്ധാര്‍ഥും. സുമിത്രയെ ചതിച്ച് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ ഇരുവര്‍ക്കും വലിയ വിമര്‍ശനാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലെ താരങ്ങളുടെ സൗഹൃദത്തെ കുറിച്ച് അറിയാനാണ് ഏവരും കാത്തിരിക്കുന്നതും.

  ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സിദ്ധാര്‍ിനെ അവതരിപ്പിക്കുന്ന കെകെ മേനോനൊപ്പം എത്തിയിരിക്കുകയാണ് നടി ശരണ്യ ആനന്ദ്. എന്റെ യൂട്യൂബ് ചാനലില്‍ ഒരുപാട് താരങ്ങള്‍ വന്ന് പോയെങ്കിലും പ്രേക്ഷകര്‍ കാത്തിരുന്ന ഒരാളുണ്ട്. എന്റെ ജീവിതത്തില്‍ വലിയ ട്വിസ്റ്റ് ടേണും കൊണ്ട് വന്ന വ്യക്തിയാണെന്ന് പറഞ്ഞ് കൊണ്ടാണ് കെ കെ മേനോനെ ശരണ്യ ക്ഷണിച്ചത്.

   kk-menon

  എന്റെ ചാനലില്‍ എന്നെക്കാളും കൂടുതല്‍ ആളുകള്‍ മിസ് ചെയ്തത് കെകെ യെ ആണെന്നാണ് ശരണ്യ പറയുന്നത്. ഭയങ്കര കപ്പിള്‍സാണ്, നിങ്ങളൊന്നിച്ച് വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നുള്ള കമന്റുകളാണ് സ്ഥിരം വന്ന് കൊണ്ടിരിക്കുന്നത്. മാത്രമല്ല കെ കെയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നും നടി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഫാമിലി ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരം.

  പ്രൊഫഷണലി മാത്രമല്ല പേഴ്‌സണലിയും ഞങ്ങള്‍ തമ്മില്‍ ഒരു ബോണ്ട് ഉണ്ട്. ആ സൗഹൃദമുണ്ട്. ഒരൊറ്റ ഫോണ്‍ വിൡയില്‍ ആണ് കെകെ ഇവിടെ വന്നിരിക്കുന്നതെന്നും നടി പറയുന്നു. അതേ സമയം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏതാണെന്ന ചോദ്യത്തിന് മകന്റെ ജനനം ആണെന്നാണ് താരം പറഞ്ഞത്. നിങ്ങള്‍ക്ക് ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കുഞ്ഞിനെ കൈയ്യിലേക്ക് തന്ന നിമിഷമാണ് ഇപ്പോഴും മറക്കാന്‍ പറ്റാത്തത്.

  Also Read: റോബിന്‍ പോയപ്പോള്‍ അതേ അടവ് ബ്ലെസ്ലിയോടും കാണിക്കുന്നു; ദില്‍ഷ വ്യക്തിത്വമില്ലാത്ത ഗെയിം അവസാനിപ്പിക്കണം

  ഇതേ കാര്യം ശരണ്യയും ആവര്‍ത്തിച്ചു. അനിയത്തി ദിവ്യ ജനിച്ച ശേഷം മോളേ ഇതാ നിനക്ക് കളിക്കാന്‍ ഒരു കുഞ്ഞുവാവ ഉണ്ടായി എന്ന് പറഞ്ഞ് കൈയ്യില്‍ തന്ന നിമിഷം ഇന്നും മറക്കാന്‍ സാധിക്കില്ലെന്ന് ശരണ്യ പറയുന്നു. ഒപ്പം ആദ്യമായി പ്രതിഫലം കിട്ടിയതിനെ പറ്റിയും നടി പറഞ്ഞു.

   kk-menon

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  ഞാന്‍ ആദ്യമായി ചെയ്ത തെലുങ്ക് മൂവിയില്‍ എന്റെ പ്രായത്തിന് വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിഫലം കിട്ടി. അത് മൂന്ന് ലക്ഷം രൂപയാണ്. ആ പണം അച്ഛനും അമ്മയ്ക്കും കൊടുത്ത് അനുഗ്രഹം വാങ്ങിയ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അതുപോലെ സ്വന്തമായി വീട് വെച്ചതും അഭിമാനം തോന്നിയ നിമിഷമാണെന്ന് ശരണ്യ വ്യക്തമാക്കുന്നു.

  Also Read: റോബിന്‍ എന്നെയും ചതിച്ചു; അവന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല, ട്വിസ്റ്റുമായി നടന്‍ മനോജ് നായര്‍

  ഈ ഫീല്‍ഡില്‍ വന്നതിന് ശേഷം ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോന്ന് ശരണ്യ ചോദിച്ചിരുന്നു..

  ക്രഷ് ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ ഉണ്ടെന്ന് പറയും. പക്ഷേ ആരാണെന്ന് ചോദിക്കരുത്, കൊന്നാലും പറയില്ല. അതൊരു രഹസ്യ വെളിപ്പെടുത്തലായി തുടരട്ടെ എന്നും നടന്‍ പറയുന്നു. അടുത്തിരുന്ന് ഒരു ക്രഷ് കൊണ്ട് നടക്കുന്നത് ഞാന്‍ അറിഞ്ഞിട്ടില്ലെന്നാണ് ശരണ്യയുടെ അഭിപ്രായം. മാത്രമല്ല അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച ആള്‍ ഞാനല്ലെന്നും നടി സൂചിപ്പിച്ചു. ഇതിനെ കുറിച്ച് നാട്ടുകാര്‍ എന്ത് പറഞ്ഞുണ്ടാക്കുമെന്ന് ഓര്‍ത്ത് തനിക്ക് ടെന്‍ഷന്‍ ഉണ്ട്.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  ശരണ്യയുടെ വീഡിയോ കാണാം

  English summary
  Kudumbavilakku Serial Fame Krishna Kumar Menon Opens Up About His Crush On The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X