For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ പോലെ വൃത്തിക്കെട്ട മുഖമുള്ളവര്‍ വേണ്ടെന്ന് സംവിധായകന്‍; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് പത്മകുമാർ

  |

  കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് പത്മകുമാര്‍. പേര് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ സാധിച്ചെന്ന് വരില്ല. പക്ഷേ മൊട്ട പോലീസ് എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. സുമിത്രയെ പല അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത് ഈ പോലീസുകാരനാണ്.

  പത്മകുമാര്‍ എന്ന നടനാണ് മൊട്ട പോലീസായി അഭിനയിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ വിവാഹം പോലും കഴിക്കാത്ത നടന്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

  ഇതുവരെ വിവാഹം കഴിച്ചില്ലേ എന്നാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്.

  ഇല്ലെന്നാണ് പത്മകുമാര്‍ മറുപടിയായി പറഞ്ഞത്. അതിൻ്റെ കാരണമെന്താണെന്നുള്ള ചോദ്യത്തിന് 'നമുക്ക് ഇഷ്ടപ്പെട്ടവരെ കല്യാണം കഴിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യം. കല്യാണം കഴിക്കാനായ സമയത്ത് നമുക്ക് ഇഷ്ടപ്പെടാത്ത സാഹചര്യം കൂടി വന്നു. അതൊക്കെയാണ് സത്യം. അങ്ങനെ അതിനെതിരായി പ്രത്യേകിച്ച് ഒന്നും സംഭവിച്ചതല്ല. എനിക്ക് മൂന്ന് സഹോദരങ്ങളാണുള്ളത്. മൂത്തസഹോദരനും വിവാഹിതനല്ല. പുള്ളിയും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് വിവാഹം കഴിക്കാതെ ഇരിക്കുന്നത്'.

  ഇനിയൊരു ആലോചന വന്നാല്‍ എന്ത് പറയുമെന്ന ചോദ്യത്തിനും നടന്‍ മറുപടി പറഞ്ഞു.

  നമുക്ക് ചേരാന്‍ പറ്റുന്നതാണെങ്കില്‍ യെസ് എന്ന് പറയുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. താരത്തിനൊപ്പം ഇളയസഹോദരനും ഷോ യ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ചേട്ടന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം അനിയന്‍ പറയുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ചിലപ്പോള്‍ പറഞ്ഞേക്കാമെന്നായി പത്മകുമാര്‍.

  Also Read: നിമിഷയുടെ വസ്ത്രധാരണവും സംസാരവുമല്ല ഫാന്‍സ് ഉണ്ടാക്കത്തിന് കാരണം; ഇന്ന് പുറത്താവുമെന്ന് ആരാധകര്‍

  കുട്ടിക്കാലം മുതല്‍ അഭിനയിക്കാന്‍ ആഗ്രഹമായിരുന്നു. എന്റെ ഈ മുഖം കാരണവും ഫിഗറ് കാരണവും എവിടെ നിന്നും സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. മറ്റുള്ളവര്‍ എന്നെ കുറ്റം പറയുകയും തള്ളി പറയുകയും ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് സ്വയം അങ്ങനെ തോന്നിയിട്ടില്ല. എനിക്കൊരു 22 വയസുള്ളപ്പോള്‍ ഒരു സംവിധായകന്‍ വിളിച്ചു. അദ്ദേഹത്തിന് അഞ്ചാറ് പേരെ വേണമെന്ന് പറഞ്ഞു. ഒപ്പം എന്നെ പോലെ വൃത്തിക്കെട്ട മുഖമുള്ളവരെ വേണ്ടെന്നും സൂചിപ്പിച്ചു.

  Also Read: ധീരമായി നിലപാട് പറയുന്ന പെണ്ണിനെയാണ് ചീത്തവിളിച്ച് ഒതുക്കാന്‍ നോക്കുന്നത്; നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്

  പക്ഷേ ഞാന്‍ അതിന് വേണ്ടി പരിശ്രമിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കൊരു വിഷമം തോന്നിയിട്ടില്ല. ഇതിനിടയില്‍ അമേരിക്കയിലേക്ക് ജോലിയ്ക്കായി പോയെങ്കിലും തിരിച്ച് വന്നത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്. ഭാഗ്യം കൊണ്ട് ഒരു സിനിമയില്‍ അഭിനയിച്ചു. ഇതിനിടയിലാണ് ലോക്ഡൗണ്‍ വന്നത്. അപ്പോള്‍ സീരിയലിലേക്ക് ചാന്‍സ് ലഭിച്ചു.

  Also Read: നിൻ്റെ അച്ചന്‍, അമ്മ, പുറത്തെ ലൈഫ് എല്ലാം നീ ഓര്‍ക്കണ്ടേ? റോബിൻ്റെ മുഖത്തിനിടിച്ച് ലക്ഷ്മിപ്രിയ പറഞ്ഞതിങ്ങനെ

  മൂന്ന് ദിവസത്തേക്കാണ് എന്നെ വിളിച്ചത്. അതിങ്ങനെ ക്ലിക്ക് ആവുമെന്ന് പ്രതീക്ഷിച്ചില്ല. അതോടെ സ്ഥിരമായി വിളിച്ചു. കുടുംബവിളക്കിലൂടെ ഒരു പബ്ലിസിറ്റി ലഭിച്ചെന്നും പത്മകുമാര്‍ പറയുന്നു. സ്ഥിരമായി മൊട്ടത്തലയായതിന്റെ കാരണവും നടന്‍ പറഞ്ഞു. നല്ല മുടിയുള്ളപ്പോഴാണ് ആദ്യം മൊട്ടയടിക്കുന്നത്. പിന്നീട് അതുകൊള്ളാമെന്ന് തോന്നിയപ്പോള്‍ സ്ഥിരമാക്കുകയായിരുന്നു.

  English summary
  Kudumbavilakku Serial Fame Padmakumar Opens Up Why He Did Not Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X