For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബമഹിമയും പേരും കൊണ്ട് ചെന്നാൽ അരി കിട്ടില്ല, ചാക്കോച്ചന്റെ വാക്കുകൾ വൈറലാകുന്നു

  |

  ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ. പുതുമുഖ നടനായി എത്തിയ ചാക്കോച്ചൻ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടന്റെ സുധി എന്ന കഥാപാത്രം ചർച്ചാ വിഷയമാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഒരു ചിത്രമാണ് അനിയത്തി പ്രാവ്.

  ഗ്ലാമറസ് ലുക്കിൽ നടി മാളവിക മോഹനൻ, ചിത്രം കാണൂ

  ആദ്യ ചിത്രത്തിലൂടെ തന്നെ ചോക്ലേറ്റ് ഹീറോ എന്നുള്ള പേര് ചാക്കോച്ചന് ലഭിച്ചിരുന്നു. പിന്നീട് നടനെ തേടിയെത്തിയ പല ചിത്രങ്ങളും ആ ടൈപ്പ് ആയിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങിപ്പോയ ചാക്കോച്ചൻ വർഷങ്ങളെടുത്തു അതിൽ നന്ന് മോചിതനാവാൻ. ടേക്ക് ഓഫ്, രാമേട്ടന്റെ ഏഥൻ തോട്ടം, വൈറസ്, അഞ്ചാംപാതിര തുടങ്ങിയ ചിത്രങ്ങൾ കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖമാണ് കാണിച്ചു തന്നത്.

  സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന ചാക്കോച്ചൻ അപ്പന്റെ ഇഷ്ടത്തിനായിരുന്നു ആദ്യം സിനിമയിൽ അഭിനയിച്ചത്. ഇത് ചാക്കോച്ചൻ തന്നെ പല അഭിമുഖത്തിലും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കഥ മാറുകയായിരുന്നു. ശാലിനി- ചാക്കോച്ചൻ കോമ്പോ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഉയർച്ച താഴ്ചകളിലൂടെയായിരുന്നു നടന്റെ കരിയർഗ്രാഫ്.

  2020 സിനിമ ലോകത്തിന് അത്ര നല്ല വർഷം ആയിരുന്നില്ലെങ്കിലും കുഞ്ചാക്കോ ബോബന് നല്ല വർഷമായിരുന്നു. ലോക്ക് ഡൗണിന് മുൻപ് പുറത്തിറങ്ങിയ അഞ്ചാം പാതിര വൻ വിജയമായിരുന്നു. 2020 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു ഇത്. 2021ൽ നടന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് നിഴൽ, നായാട്ട് എന്നിവ. മികച്ച വിജയം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.ഏറെ സംഘർഷ ഭരിതമായ ഒരുതരത്തിലുള്ള പ്രിവിലേജുകളുമില്ലാത്ത ഒരു നായകവേഷമാണ് നായാട്ടിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്.

  നായാട്ടിലെ കഥാപാത്രത്തിന്റെ അവസ്ഥ തന്റെ യഥാർഥ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുമെന്ന് തുറന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

  ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ...ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബമഹിമയും പേരും കൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല. അതിന് കാശ് തന്നെ വേണം. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഘട്ടം ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞുവെന്നും നടൻ പറഞ്ഞു

  Read more about: kunchacko boban
  English summary
  Kunchacko Boban Opens Up His Past Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X