For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറ്റില്ലെന്ന് തോന്നിയതോടെ വിട്ടു, ബിസിനസ്സിൽ നഷ്ടമുണ്ടായതിനെ കുറിച്ച് ചാക്കോച്ചൻ

  |

  സിനിമയ്ക്ക് അകത്തും പുറത്തും ഹേറ്റേഴ്സില്ലാത്ത താരമാണ് കുഞ്ചാക്കോ ബോബൻ. എല്ലാവരോടും വളരെ അടുത്ത സൗഹൃദമാണ് നടനുള്ളത്. സിനിമയിൽ നിന്ന് മാറി നിന്നിരുന്ന സമയത്തും ചാക്കോച്ചന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചാക്കോച്ചന്റെ മടങ്ങി വരവ് പ്രേക്ഷകർ ഇരുകൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ആദ്യത്തെ പോലെ തന്നെ മികച്ച പിന്തുണയും രണ്ടാം വരവിലും നടന് ലഭിച്ചിരുന്നു.

  വ്യത്യസ്തമായ ലുക്കിൽ താരപുത്രിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, കാണൂ

  സിനിമയിൽ നിന്ന് ബ്രേക്കെടുത്തിരുന്ന സമയത്ത് താരം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിൽ ഒരു കൈ നോക്കിയിരുന്നു. എന്നാൽ വേണ്ടവിധം ശോഭിക്കാൻ നടന് കഴിഞ്ഞിരുന്നില്ല. വലിയ നഷ്ടങ്ങളായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസ് നൽകിയത്. ഇപ്പോഴിത റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേയ്ക്ക് താനും ഭാര്യ പ്രിയയും എത്തിപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. അത് വിടാനുള്ള സാഹചര്യവും താരം പറയുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയത്തായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്തത്. താനും ഭാര്യ പ്രിയയും വളരെ അവിചാരിതമായിട്ടാണ് വന്നു പെട്ടത്. തനിക്ക് അത് ലാഭം ഉണ്ടാക്കി തന്ന ബിസിനസ്സല്ല. തന്ത്രപരമായി നീങ്ങേണ്ട കാര്യമാണ്. എനിക്കതില്‍ കഴിവ് തെളിയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഞാന്‍ പിന്മാറിയത്. കുഞ്ചാക്കോ ബോബന്‍ വന്നു നോക്കിയിട്ട് പോയ വസ്തുവാണ് എന്നൊക്കെ പറഞ്ഞ് കച്ചവടം ആയ പല പ്ലോട്ടുകളുമുണ്ട്. ഒരു സിനിമ നടന് ലഭിക്കുന്ന പരിഗണനയായിരിക്കാം അത്. എന്തായാലും സിനിമ പോലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ തനിക്ക് തീരെ ശോഭിക്കാനായില്ലെന്നും ചാക്കോച്ചൻ പറയുന്നു.

  ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ കുഞ്ചാക്കോ ബോബന് രണ്ടാം വരവ് അത്ര സുഖകരമായിരുന്നില്ല. സിനിമയിലുണ്ടായ അപ്രതീക്ഷിത പരാജയത്തെ തുടർന്നായിരുന്നു താരം ഒരു ഇടവേള എടുക്കുന്നത്. മടങ്ങി വരവിൽ ഒരുപാട് കഷ്ടപ്പാടുകളും വിഷമങ്ങളും നടന് നേരിടേണ്ടി വന്നിരുന്നു. രണ്ടാം വരവിൽ താരമൂല്യം കുറഞ്ഞതിന്റെ പേരിൽ പല നായികമാരും താരത്തെ ഒഴിവാക്കിരുന്നു. ചാക്കോച്ചൻ തന്നെയാണ് കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും പിന്നീട് അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ മാറി എന്നും താരം പറഞ്ഞിരുന്നു.

  തിരിച്ചു വരിവിൽ നിരവധി പേർ പിന്തുണച്ചിരുന്നതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ഷാഫി, ലാൽ ജോസ്, ബെന്നി പി നായരമ്പലം എന്നിവരോട് കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ട്. താൻ സിനിമയിൽ മടങ്ങി എത്താൻ തന്നെക്കാൾ കൂടുതൽ അവർ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ചില നല്ല സിനിമകൾ സംഭവിച്ചത്. സിനിമയെക്കാൾ അപ്പുറമായൊരു ബന്ധമാണ് ഇവരുമായിട്ടുള്ളത്. ചില സൗഹൃദങ്ങൾ മടങ്ങി വരവിന് ഒത്തിരി സഹായിച്ചിട്ടുണ്ടെന്നും ചാക്കോച്ചൻ പറയുന്നു.

  കുഞ്ചാക്കോ ബോബന് മറുപടി നൽകി പിഷാരടി | FilmiBeat Malayalam

  ഇടവേളയ്ക്ക് ശേഷം വൻ മാറ്റത്തോടെയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ എത്തിയത്. രണ്ടാം വരവിൽ, ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ഗെറ്റപ്പിലുമെല്ലാം ആ മാറ്റം പ്രകടമായിരുന്നു. ഇതിനെ കുറിച്ചും ചാക്കോച്ചൻ പറഞ്ഞിട്ടുമുണ്ട്. തുടക്കകാലത്ത് തന്നെ നേടിയെത്തിയിരുന്ന സിനിമകളോട് നോ പറയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ തിരക്കഥ ഇഷ്ടമായില്ലെങ്കിൽ അത് തുറന്ന് പറയാറുണ്ട്. തന്റെ അനുഭവങ്ങളാണ് അത് പഠിപ്പിച്ചത്. അപ്പോൾ നോ പറഞ്ഞിട്ടില്ലെങ്കിൽ ഭാവിയിൽ രണ്ട് കൂട്ടർക്കും വലിയ വിഷമം ഉണ്ടാകാം. അതിലും നല്ലതാണ് തുടക്തത്തിലെ നോ പറയുന്നത്. മനോരമയ്ക്ക നൽകിയ അഭിമുഖത്തിലാണ് രണ്ടാം വരവിലെ മാറ്റത്തെ കുറിച്ച് താരം പറഞ്ഞത്.

  Read more about: kunchacko boban priya
  English summary
  Kunchacko Boban Opens Up How Real Estate Business Troubled Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X