For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനിയത്തി പ്രാവ്' വേണ്ടെന്നുവച്ച സിനിമയാണ്, അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ക്രീൻ ടെസ്റ്റിന് പോകുന്നത്

  |

  മലയാളി പ്രേക്ഷക്കരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് അനിയത്തി പ്രാവ്. 1997 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്, സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതെ വൈബ് നിലനിർത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്. ഇന്നും ഏറെ പുതുമയോടെയാണ് അനിയത്തി പ്രാവ് ചിത്രം പ്രേക്ഷകർ കാണുന്നത്. സുധിയും മിനിയുമൊക്കെ പ്രേക്ഷകരുടെ മനസ്സുകളിൽ ജീവിക്കുന്നുണ്ട്. ചാക്കോച്ചനെ കുറിച്ചോ ശാലിനിയെ കുറിച്ചോ കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അനിയത്തി പ്രാവിലെ കഥാപാത്രങ്ങളാണ്.

  ഞാന്‍ ഇരിക്കടോ എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും ഇരിക്കും, അത് ഭയം കൊണ്ടല്ല

  kunchacko boban

  അനിയത്തി പ്രാവിന് ശേഷം നിരവധി കഥാപാത്രങ്ങൾ കുഞ്ചാക്കോ ബോബൻ ചെയ്തിട്ടുണ്ടെങ്കുലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് അനിയത്തി പ്രാവിലെ സുധിയാണ്. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ നടന് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനിയത്തി പ്രാവ് താൻ വേണ്ടെന്ന് വെച്ച സിനിമയാണെന്നും അച്ഛന്റേയും കൂട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ ചെയ്തെന്നുമാണ് താരം പറയുന്നത്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ...

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  'സിനിമയിൽ ചാൻസ് ലഭിച്ചപ്പോൾ തുടക്തത്തിൽ തനിക്ക് പറ്റിയ പണിയല്ല ഇതെന്നാണ് വിചാരിച്ചിരുന്നത്. അനിയത്തി പ്രാവ് വേണ്ടെന്ന് വെച്ച ചിത്രമായിരുന്നു. അച്ഛന്റേയും കൂട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് സ്ക്രീൻ ടെസ്റ്റിന് പോകുന്നത്. എന്നാൽ പിന്നീട് ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് പിൻമാറുകയായിരുന്നു. എന്നാൽ പാച്ചിക്ക( സംവിധായകൻ ഫാസിൽ) താൻ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ അന്ന് ഇതൊരു സൂപ്പർ ഹിറ്റ് സിനിമയാകുമെന്ന് കരുതിയില്ല. കോളേജിൽ പോകുന്ന ലാഘവത്തോടെയാണ് സിനിമാ സെറ്റിൽ പോയിരുന്നത്. ഇത് ശ്രദ്ധിക്കപ്പെടുമെന്നോ, വർഷങ്ങൾക്കിപ്പുറവും ഓർത്ത് വയ്ക്കുമെന്നോ വിചാരിച്ചില്ലെന്ന് ചാക്കോച്ചൻ അഭിമുഖത്തിൽ പറയുന്നു.

  മലയാളത്തിലെ ഇടവേളയെ കുറിച്ചും മടങ്ങി വരവിനെ കുറിച്ചും ചാക്കോച്ചൻ അഭിമുഖത്തിൽ പറയുന്നുണ്ട്. 'തുടർച്ചയായി പരാജയം സംഭവിക്കുമ്പോഴാണ് സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിക്കുന്നത്. സിനിമയിൽ നിന്ന് മാറി നിന്ന കാലം എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ആദ്യ കാലങ്ങളിൽ സിനിമ എനിക്കെല്ലാം ഇങ്ങോട് തന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ നിന്ന് പലതും തേടിപിടിച്ച് അധ്വാനിച്ച് വാങ്ങിയത്. സിനിമയിൽ നിന്ന ചാക്കോച്ചനെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ ഇടവേളയെടുത്ത കാലത്താണ്. എന്നേക്കാൾ ഞാൻ സിനിമയിൽ തിരിച്ചുവരണം എന്നാ​ഗ്രഹിച്ചത് എന്റെ ഭാര്യയായിരുന്നു' എന്നും താരം പറഞ്ഞു.

  ചോക്ലേറ്റ് ഹിറോയായി വെള്ളിത്തിരയിൽ എത്തിയ തന്നെ ഇപ്പോൾ അധികം തേടി വരുന്നത് ത്രില്ലർ ചിത്രങ്ങളാണെന്നും ചാക്കോച്ചൻ പറയുന്നു. അത് സത്യത്തിൽ തന്നെ അതിശയിപ്പിക്കുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അടുത്ത ചിത്രമായ 'ഭീമന്റെ വഴി'യും വ്യത്യസ്തത നിറഞ്ഞ ചിത്രമാണ്. . ഇതുവരെ പ്രേക്ഷകർ കാണാത്ത ചാക്കോച്ചനെയാകും ചിത്രത്തിലൂടെ കാണുകയെന്നും നടൻ പറയുന്നുണ്ട്.

  2017 ൽ പുറത്തിറങ്ങിയ ടേക്ക് ഓഫിൽ മറ്റൊരു ചാക്കോച്ചനെ ആയിരുന്നു കണ്ടത്. രാമേട്ടന്റെ ഏതൻ തോട്ടം, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് മടങ്ങി.യ വരവിലെ നടന്റെ മികച്ച ചിത്രങ്ങളാണ്. 2020 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ അഞ്ചാം പാതികയായിരുന്നു നടന്റെ കരിയറിൽ വലിയ വഴിത്തിരവായ സിനിമ. ഇതിന് ശേഷം പുറത്തിറങ്ങിയ നായാട്ട്, നിഴൽ തുടങ്ങി ചിത്രങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങളെ ആയിരുന്നു താരം അവതരിപ്പിച്ചത് പടയാണ ഇനി പുറത്ത് വരാനുള്ള ചാക്കോച്ചൻ ചിത്രം. ഇതിലു വളരെ ശക്തമായ കഥാപാത്രത്തെയാണ നടൻ അവതരിപ്പിക്കുന്നത്. ടീസർ കഴിഞ്ഞ ദിവസം ഫുറത്തു വന്നിരുന്നു‌.

  കുഞ്ചാക്കോ ബോബനെ ചിരിപ്പിച്ച ആ കൊച്ചുമിടുക്കൻ ഇതാണ് | FilmiBea Malayalam

  വീഡിയോ; കടപ്പാട്, ട്വന്റിഫോർ

  Read more about: kunchacko boban
  English summary
  kunchacko boban Opens Up Initially He Was Not interested For Aniyathipravu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X